വിമാന യാത്രികർക്കായി ഒരു പാഠം; അമിതമായി സൗഹൃദം നടിക്കുന്ന സഹയാത്രികരെ സൂക്ഷിക്കുക

Mail This Article
നിങ്ങൾ വിമാനത്തിൽ യാത്ര ചെയ്യുകയാണെങ്കിൽ, അമിതമായി സൗഹൃദം നടിക്കുന്ന അടുത്തിരിക്കുന്ന യാത്രക്കാരെ സൂക്ഷിക്കുക. വിമാനത്തിൽ സഞ്ചരിച്ച ഒരു യാത്രക്കാരിയുടെ അനുഭവം പങ്കുവയ്ക്കുന്നു . വിമാനത്തിനുള്ളിൽ പ്രായമായ സ്ത്രീ എന്റെ അടുത്തു വന്ന് ഇരിക്കുന്നു. അവരുടെ ബാഗ് ഓവർഹെഡ് ലഗേജ് കമ്പാർട്ടുമെന്റിൽ വയ്ക്കാൻ സഹായിക്കാനായിട്ട് അവർ എന്നോട് ആവശ്യപ്പെട്ടു, എനിക്കത്ര ഉയരമില്ലാത്തതിനാൽ എതിരെ ഇരുന്ന ഒരു മാന്യൻ പെട്ടെന്ന് അവരെ സഹായിച്ചു. അവർ വളരെ പ്രസന്നവതിയും നന്നായി സംസാരിക്കുന്നവളുമായിരുന്നു, അതിനാൽ ഞങ്ങൾ ദുബായിലേക്കുള്ള വിമാനത്തിൽ മുഴുവനും സമയവും സംസാരിച്ചു. ദുബായിൽ ഇറങ്ങാൻ തുടങ്ങുകയാണെന്നു പൈലറ്റ് അറിയിച്ചപ്പോൾ, അവർക്കു 'വയറുവേദന 'തുടങ്ങി. നല്ല മനസ്സോടെ ഞാൻ സഹായത്തിനുവേണ്ടി ബട്ടണിൽ അമർത്തി, എന്താണു പ്രശ്‌നമെന്ന് അറിയാൻ എയർ ഹോസ്റ്റസ് വന്നു. എന്റെ അടുത്ത സീറ്റിൽ ഇരിക്കുന്നവർക്കു സുഖമില്ലെന്നു ഞാൻ പറഞ്ഞപ്പോഴേക്കും അവർ പെട്ടെന്ന് എന്നെ 'എന്റെ മകൾ' എന്ന് എന്നെ അഭിസംബോധന ചെയ്യാൻ തുടങ്ങി. കുറച്ച് വേദനസംഹാരികൾ നൽകി ഞങ്ങൾ ഇറങ്ങുന്നതു വരെ കാത്തിരിക്കുകയല്ലാതെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് എയർ ഹോസ്റ്റസ് പറഞ്ഞു. വിമാനത്തിൽ മെഡിക്കൽ എമർജൻസി ഉണ്ടെന്നു പൈലറ്റ് അറിയിക്കുകയും ശാന്തരായിരിക്കാൻ ഞങ്ങളെ ഉപദേശിക്കുകയും ചെയ്തു. എന്റെ പുതിയ സുഹൃത്ത് ഭ്രാന്തിയെപ്പോലെ കരഞ്ഞു വിയർത്തു എന്റെ കൈ വിടാൻ വിസമ്മതിച്ചു... ഞങ്ങൾ പരസ്പരം അറിയാമെന്ന് എല്ലാവരും കരുതി.
അങ്ങനെ ഞങ്ങൾ ദുബായിൽ ഇറങ്ങി, അവരുടെ ലഗേജ് ഓവർഹെഡ് കമ്പാർട്ട്മെന്റിൽ വയ്ക്കാൻ സഹായിച്ച അതേ മാന്യൻ അവരുടെ ലഗേജ് താഴെ വച്ച് കൊടുത്ത് , ഈ സ്ത്രീയിൽ നിന്ന് അകന്നുപോകാനും ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നില്ലെന്ന് ക്യാബിൻ ക്രൂവിനോട് വ്യക്തമാക്കാനും അദ്ദേഹം എന്നെ ഉപദേശിച്ചു. അദ്ദേഹം ദൈവം അയച്ച ആൾ തന്നെയാണ്. അതുകേട്ട ക്യാബിൻ ക്രൂ വന്ന് ഞങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞങ്ങൾ വിമാനത്തിൽ വച്ച് കണ്ടുമുട്ടിയതായി ഞാൻ അവരോട് വ്യക്തമായി പറഞ്ഞു. എനിക്കവരെ തീരെ അറിയില്ലായിരുന്നു. ഞാൻ വിട പറയുമ്പോൾ, അവരുടെ ഹാൻഡ്‌ബാഗ് കൊണ്ടുപോകാൻ അവൾ എന്നോട് അപേക്ഷിച്ചു. ഞാൻ വല്ലാതെ വിറച്ചുപോയി. പക്ഷേ ആ മാന്യൻ എന്റെ കണ്ണുകളിലേക്കു നോക്കി ദൃഢമായി വേണ്ടാന്ന് തലയാട്ടി. അവരെ കൈകാര്യം ചെയ്യാൻ ക്യാബിൻ ക്രൂവിനെ അനുവദിക്കണമെന്ന് പറയുന്ന ഒരു കുറിപ്പ് അദ്ദേഹം എനിക്ക് കൈമാറി.

അതിനാൽ ഞാൻ വിമാനത്തിൽ നിന്ന് പുറത്തിറങ്ങി വളരെ കുറ്റബോധത്തോടെ വീൽചെയറിനായി കാത്തിരിക്കാൻ എന്റെ 'പുതിയ സുഹൃത്തിനെ' വിട്ടു, ഞങ്ങളുടെ ലഗേജ് വരുന്നതുവരെ ഞങ്ങൾ കാത്തിരിക്കുമ്പോഴാണ് ഒരു ബഹളം കേട്ടത്. വീൽചെയറിൽ നിന്ന് ഇറങ്ങി ക്യാബിൻ ക്രൂവിൽ നിന്ന് രക്ഷപ്പെടാൻ എന്റെ 'പുതിയ സുഹൃത്ത് ' ഓടുകയായിരുന്നു..! അവർ തന്റെ ലഗേജ് ഉപേക്ഷിച്ച് ബാക്കിയുള്ള ഹാൻഡ്‌ബാഗുമായി പുറത്തേക്ക് ഓടി..! ഭാഗ്യത്തിന് എയർപോർട്ട് പൊലീസിന് അവരെക്കാൾ വേഗതയുണ്ടായിരുന്നു. അവർ അവരെ പിടികൂടി കൈവിലങ്ങിൽ തിരികെ കൊണ്ടുവന്നു. മയക്കുമരുന്ന് കൈവശം വച്ചിരുന്ന ആ സ്ത്രീ എന്നെ വിളിച്ചു തുടങ്ങി... "എന്റെ മകളേ... എന്റെ മകളേ! " സത്യത്തിൽ അവർ എന്നെ കുടുക്കാൻ ശ്രമിക്കുകയായിരുന്നു, ആയുഷ്കാലം ദുബായിലെ ജയിലിൽ കഴിയേണ്ടിവന്നനെ... ഭാഗ്യത്തിന്, അവരുടെ ലഗേജുമായി സഹായിച്ച മാന്യൻ മുന്നോട്ട് വന്ന് എയർപോർട്ട് പൊലീസിനോട് എല്ലാം പറഞ്ഞു, പൊലീസ് എന്റെ പാസ്‌പോർട്ട് എടുത്തു, ഞങ്ങൾ ഒരുമിച്ചാണ് യാത്ര ചെയ്യുന്നത്... ശരിയെങ്കിൽ എന്റെ മുഴുവൻ പേരുകളും വെളിപ്പെടുത്താൻ അവരോട് ആവശ്യപ്പെട്ടു. ദൈവാനുഗ്രഹത്താൽ, ഞാൻ അവളോട് എന്റെ ആദ്യ പേര് പോലും പറഞ്ഞിട്ടില്ലായിരുന്നു ! എന്നെ വിശദമായി ചോദ്യം ചെയ്യാൻ ഒരു ചെറിയ മുറിയിലേക്കു പൊലീസിനെ പിന്തുടരാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ അവളെ എവിടെയാണ് കണ്ടുമുട്ടിയത്?... ഞാൻ എവിടെയാണ് കയറിയത്... അവൾ എവിടെയാണ് കയറിയത് ? അങ്ങിനെ പലതും . പിന്നെ എന്റെ ലഗേജ് വിരലടയാളങ്ങൾക്കായി വ്യാപകമായി തിരഞ്ഞു പൊടിതട്ടി. പൊലീസ് ആ സ്ത്രീയുടെ ലഗേജുകളെല്ലാം പൊടിതട്ടി, എന്റെ വിരലടയാളം സ്ത്രീയുടെ ലഗേജിലോ ഹാൻഡ്‌ബാഗിലോ എവിടെയും കണ്ടെത്തിയില്ല..!
വിമാനത്തിലായാലും എയർപോർട്ടിലായാലും ആരുടെയും ലഗേജിൽ തൊടരുതെന്ന ഉപദേശത്തോടെയാണ് എന്നെ വിട്ടയച്ചത്. അതുകൊണ്ട് അന്നു മുതൽ, നിങ്ങളുടെ കൈവശം എത്ര ലഗേജ് ഉണ്ടെന്ന് ഞാൻ കാര്യമാക്കുന്നില്ല, അത് നിങ്ങൾ തന്നെ കൈകാര്യം ചെയ്യും. നിങ്ങളുടെ ലഗേജ് ഇടാൻ ഞാൻ ഒരു ട്രോളി പോലും നൽകില്ല ! നിന്റെ ലഗേജ്... നിന്റെ പ്രശ്നം എന്നതാണ് എന്റെ പോളിസി. നിങ്ങൾക്ക് ഓവർഹെഡ് കമ്പാർട്ട്‌മെന്റിൽ ലഗേജ് വയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, ക്യാബിൻ ക്രൂവിനെ വിളിക്കുന്നതാണ് സുരക്ഷിതം. (പോൾ ഒഡോഫിൻ എഴുതിയതും ജോൺ ഒറിംബോ പരിഷ്കരിച്ചത്തിന്റെ ഏകദേശ മലയാള പരിഭാഷയാണ് ഞാൻ എഴുതിയത്). അതുപോലെതന്നെയാണ് നാട്ടുകാരും 'വീട്ടുകാരും' കൂട്ടുകാരും വിദേശത്തേക്കു തന്നയയ്ക്കുന്ന പാഴ്സലുകളുടെ കാര്യത്തിലും...അവനവന്റെ ലഗേജ് സ്വയം പാക്ക് ചെയ്യുക, വേറെയൊരാളുടെ അടുത്തുനിന്നും യാതൊന്നും വാങ്ങാതിരിക്കുക, സഹായിക്കാതിരിക്കുക.