sections
MORE

ഫിലിപ്പീൻസ് യാത്രയിൽ ചെലവ് ചുരുക്കാം, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

482040306
SHARE

ആയിരക്കണക്കിനു ബീച്ചുകൾ നിറഞ്ഞ ഫിലിപ്പീൻസ് പ്രകൃതിഭംഗിയാൽ സമ്പന്നമാണ്. ചെലവു കുറഞ്ഞ യാത്ര സാധ്യമാകുന്നൊരു നാടുകൂടിയാണിവിടം. 

സംസ്കാരത്തനിമയും ഭക്ഷണ വൈവിധ്യവും അടുത്തറിഞ്ഞു ഷോപ്പിങ്ങും നടത്തന്‍ പറ്റിയയിടമാണ്. ചൂട് കൂടുതലുള്ള നാടാണ് ഫിലിപ്പൈൻസ്. എന്നാൽ ആ നാട്ടില്‍  തണുപ്പുള്ള കാലാവസ്ഥയുള്ള ഇടങ്ങളുമുണ്ട്. ഏഴായിരം ദ്വീപുകൾ കൊണ്ട് സമ്പന്നമായ ഇവിടുത്തെ മുഖ്യാകർഷണം ബോറക്കേയ് ദ്വീപാണ്. രാത്രി ജീവിതം ആസ്വദിക്കാനും രസകരമായ പാർട്ടികൾ നടത്താനും ഏറ്റവും പറ്റിയ ദ്വീപാണ് ബോറക്കേയ്. സ്രാവുകൾക്കൊപ്പം നീന്താനാണ് ആഗ്രഹിക്കുന്നതെങ്കിൽ ബൊഹോൾ അതിനേറ്റവും ഉചിതമായൊരിടമാണ്. ഫിലിപ്പൈൻസിലേക്കുള്ള യാത്രയിൽ  ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ യാത്ര ഏറെ ആസ്വാദ്യകരമാകുമെന്നത് തീർച്ചയാണ്. 

  ഇന്ത്യയിലെ പല നഗരങ്ങളിലെയും മുന്തിയ ഭക്ഷണശാലകളിൽ ലഭിക്കുന്നതിനെക്കാ‍ൾ കുറഞ്ഞ വിലയ്ക്കു ഭക്ഷണവും താമസവും ഉറപ്പാക്കാം. പാനീയങ്ങളും സുലഭം. പെട്രോളിനും താരതമ്യേന വില കുറവാണ്. സംസ്കാരത്തനിമയും ഭക്ഷണ വൈവിധ്യവും അടുത്തറിഞ്ഞു ഷോപ്പിങ്ങും നടത്തന്‍ പറ്റിയയിടമാണ്. ഇന്ത്യൻ സമയവുമായി രണ്ടര മണിക്കൂർ വ്യത്യാസമുണ്ട് ഫിലിപ്പീൻസിലെ സമയം.യാത്ര ഫിലിപ്പൈൻസിന്റെ തലസ്ഥാനമായ മനിലയിലേക്കാണെങ്കിൽ ഏതെങ്കിലും ട്രാൻസ്‌പോർട്ട്  ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്യുന്നത് സഞ്ചാരികൾക്ക് ഏറെ ഗുണകരമായിരിക്കും.

philippines1

മനില ഒരു മെട്രോപൊളിറ്റൻ സിറ്റി ആണ്. അതുകൊണ്ടു തന്നെ അതിന്റെതായ തിരക്കുകൾ നിറഞ്ഞ ഒരു നഗരവും കൂടിയാണിത്. ഫിലിപ്പൈൻസ് സന്ദർശനം ആദ്യമായാണെങ്കിൽ, നഗരത്തിരക്കുകളിൽ ടാക്സികൾ ലഭിക്കുക എന്നത് ഏറെ ശ്രമകരമായിരിക്കും. ഊബർ, ഗ്രാബ് കാർ, വേസ് എന്നീ  ആപ്പുകൾ ഫോണിൽ സൂക്ഷിക്കുന്നത് നിങ്ങളുടെ യാത്രകൾ എളുപ്പമുള്ളതാക്കും. കൊച്ചിയിൽനിന്നു മനിലയിലേക്ക് നേരിട്ടു ഫ്ലൈറ്റ് ഇല്ല. സിംഗപ്പൂരിലോ ക്വാലലംപൂരിലോ മാറിക്കയറണം.

ഇന്ത്യയിൽ നിന്നും നേരിട്ട് ഫിലിപ്പീൻസിലേക്ക് വിമാന സർവ്വീസുകൾ ലഭ്യമല്ല.  മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂർ ഇവിടെങ്ങളിൽ എത്തിച്ചേർന്നാൽ മാത്രമേ ഫിലിപ്പീൻസിലേക്ക് യാത്ര പോകുവാൻ സാധിക്കുക. കൊച്ചിയിൽ നിന്നും കണക്ഷൻ ഫളൈറ്റ് ബുക്കിങ് മുഖേനെയും ഫിലിപ്പീൻസിലേക്ക് എത്തിച്ചേരാവുന്നതാണ്. കണക്ഷൻ ഫളൈറ്റ് തെരഞ്ഞെടുക്കുമ്പോൾ  സൗകര്യങ്ങൾ കുറവാണെങ്കിലും അധിക പണം ചെലവാകാത്ത ഫ്ളൈറ്റ് ബുക്ക് ചെയ്യണം. യാത്രയിൽ ചെലവ് ചുരുക്കാനും സാധിക്കും. 

ഫിലിപ്പീൻസിൽ ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമല്ല. ഇന്ത്യയിലുള്ള ഫിലിപ്പീൻസ് എംബസ്സി മുഖേന വിസ മുൻകൂറായി എടുക്കണം. 

ഇവ ശ്രദ്ധിക്കാം

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കാം എന്ന ചിന്ത ഫിലിപ്പൈൻസിൽ വേണ്ട എന്ന് തന്നെ പറയേണ്ടി വരും. കാരണം ക്രെഡിറ്റ് കാർഡുപയോഗിച്ച്  പണമടക്കുന്ന രീതിയെ ഒട്ടും പ്രോത്സാഹിപ്പിക്കാത്ത ഒരു ജനതയാണ് അവിടെയുള്ളത്.

കുറഞ്ഞ ചെലവിൽ താമസമൊരുക്കുന്ന നിരവധി ഹോട്ടലുകൾ ഫിലിപ്പീൻസിലുണ്ട്. കൃത്യമായി അന്വേഷിച്ച് കണ്ടെത്തണം.

ഇവിടെയെത്തുന്ന സഞ്ചാരികൾ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പണത്തിന്റെ വിനിമയം. തദ്ദേശീയരായവരുടെ കയ്യിൽ നിന്നും പണം മാറ്റി വാങ്ങുമ്പോൾ ചിലപ്പോൾ തട്ടിപ്പിനിരയാകേണ്ടി വന്നേക്കാം. അതുകൊണ്ടു തന്നെ വളരെയധികം സൂക്ഷിക്കേണ്ടതാണ്. ഔദ്യോഗികമായ സ്ഥാപനങ്ങളിൽ നിന്നോ, താമസിക്കുന്ന ഹോട്ടലിൽ അതിനുള്ള സൗകര്യങ്ങളുണ്ടെങ്കിൽ അവിടെ നിന്നോ മാത്രം പണം മാറ്റിയെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഫിലിപ്പിനോകൾ. അതുകൊണ്ടു തന്നെ പല സ്ഥലങ്ങളിലും പൊലീസുകാരെ കാണാൻ കഴിയുന്നതാണ്. ഒരു തരത്തിലും ഭയക്കേണ്ടവരല്ല അവിടുത്തെ  പൊലീസുകാർ. സഹായമനസ്കരും കരുണയോടെ പ്രവർത്തിക്കുന്നവരുമാണ്.  അതുകൊണ്ടു തന്നെ എന്ത് സഹായത്തിനും അവരെ സമീപിക്കുന്നതിന് മടിക്കേണ്ടതില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA