ADVERTISEMENT
506393198
ചൈനയിലെ വന്മതിൽ

പ്രായം 45 എത്തിയെങ്കിലും ഐശ്വര്യ റായ് എന്ന മുൻ ലോകസുന്ദരിയ്ക്കു ഇന്നും ആരാധകരേറെയാണ്. മകളുണ്ടായതിനു ശേഷം സിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും ഐശ്വര്യ ഇപ്പോഴും സൂപ്പർതാരമാണ്. കുടുംബത്തിന് പ്രാധാന്യം നൽകുന്ന താരം ഭർത്താവ് അഭിഷേക് ബച്ചനുമൊരുമിച്ചു യാത്രകൾ പോകാൻ സമയം കണ്ടെത്താറുണ്ട്. ഈയടുത്തിടെ ഔട്ട്ലുക്ക് ട്രാവലറിനു നൽകിയൊരു അഭിമുഖത്തിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളേതൊക്കെയെന്നു ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു.

aishwariya-filim-location-1
യന്തിരൻ സിനിമാ ലൊക്കേഷൻ

തന്റെ ജീവിതത്തിലെ അവിസ്മരണീയമായ സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ച സ്ഥലങ്ങളെല്ലാമാണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്നു ആ അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞു. ലോകസുന്ദരി മത്സരത്തിൽ പങ്കെടുക്കാനായി ആദ്യമെത്തിയ ദക്ഷിണാഫ്രിക്കയും ഫൈനൽ മത്സരത്തിനു വേദിയായ ലണ്ടനും ലോകാത്ഭുതങ്ങളിൽ ഒന്നായ ചൈനയിലെ വന്മതിലിൽ ശങ്കറിന്റെ ജീൻസ്‌ എന്ന സിനിമയ്ക്കു വേണ്ടി നൃത്തമാടിയതും യന്തിരൻ എന്ന ചിത്രത്തിലെ രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി മാച്ചു പിച്ചു സന്ദർശിച്ചതുമെല്ലാം ഐശ്വര്യ റായ് ഓർത്തെടുത്തു. കൂടെ ലാസ്റ്റ് ലീജിയൻ എന്ന സിനിമയുടെ ചിത്രീകരണത്തിനായി പോയപ്പോൾ ട്യുണീഷ്യയിലും സ്ലോവാക്കിയയിലും പോയതും ആ രാജ്യങ്ങളുടെ അഭൗമമായ സൗന്ദര്യം ആസ്വദിച്ചതുമെല്ലാം ഐശ്വര്യ അഭിമുഖത്തിൽ പങ്കുവെച്ചു. 

ഐശ്വര്യയ്ക്ക് ഏറെ പ്രിയപ്പെട്ടത് ചൈനയിലെ വന്മതിലും മാച്ചുപിച്ചുവും 

ചൈനയിലെ വന്മതിൽ

aishwariya-filim-location

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിതി, ലോകാത്ഭുതങ്ങളിൽ ഒന്ന് തുടങ്ങിയ ഖ്യാതിയുണ്ട് ചൈനയിലെ വന്മതിലിന്.  6325 കിലോമീറ്ററാണ് ഈ കൂറ്റൻ മതിലിന്റെ നീളം. ലക്ഷക്കണക്കിനു ആളുകളുടെ നൂറിനു മുകളിൽ വർഷങ്ങളുടെ നീണ്ട അധ്വാനത്തിന്റെ ഫലമാണ് ചൈനയിലെ വന്മതിൽ. കല്ലുകളും ഇഷ്ടികയും ഉപയോഗിച്ചാണ് മതിലിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

ചൈനയിലെ ഷാൻഹായി ഗുവാൻ എന്ന സ്ഥലത്തു നിന്നുമാണ് മതിൽ ആരംഭിക്കുന്നത്. രാജ്യത്തിലെ പല പ്രവിശ്യകളിലൂടെ കടന്നുപോയി ഒടുവിൽ ഗോബി മരുഭൂമിയിലാണ് വൻമതിലിന്റെ അവസാനം. 3460 കിലോമീറ്ററാണ് പ്രധാനകെട്ടിന്റെ നീളം. നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണെങ്കിലും ചൈനയിലെ വിനോദസഞ്ചാരത്തെ വലിയതോതിൽ സ്വാധീനിക്കുന്നുണ്ട് വന്മതിൽ. ധാരാളം സഞ്ചാരികൾ ഇപ്പോഴും വന്മതിൽ കാണാനായി എത്തിച്ചേരുന്നുണ്ട്. അദ്ഭുതവും കൗതുകവും ജനിപ്പിക്കുന്ന, വർഷങ്ങൾ നീണ്ട മനുഷ്യാധ്വാനത്തിന്റെ, ഏറ്റവും വലിയ ഉദാഹരങ്ങളിലൊന്നാണ് ചൈനയിലെ വന്മതിൽ.

മാച്ചുപിച്ചു 

aishwariya
െഎശ്വര്യറായും കുടുംബവും

ഒറ്റവാക്കിൽ പറഞ്ഞാൽ മലനിരകൾക്കു നടുവിൽ കല്ലിൽ തീർത്ത അദ്ഭുതം എന്നുതന്നെ വിശേഷിപ്പിക്കാം മാച്ചു പിച്ചുവിനെ. പാറക്കെട്ടുകൾക്കു നടുവിൽ തട്ടുതട്ടുകളായാണ് ഈ വിസ്മയത്തിന്റെ നിർമിതി. മിനുസപ്പെടുത്തിയ കല്ലുകളാണ് നിർമാണത്തിനു ഉപയോഗിച്ചിരിക്കുന്നത്. കൂട്ടിയോജിപ്പിക്കുന്നതിനായി കുമ്മായം പോലുള്ള യാതൊരു വസ്തുക്കളും ഉപയോഗിച്ചിട്ടില്ല. മഴയത്തു വെള്ളം കെട്ടിനിൽക്കാതിരിക്കാനുള്ള ഡ്രൈനേജ് സംവിധാനങ്ങളും തകർച്ചയിൽ നിന്നു സംരക്ഷിക്കുന്നതിനായി അറുനൂറോളം ടെറസുകളുമൊക്കെ ഇവിടെ കാണാം.

ഇത്രയധികം സൂക്ഷ്മതയോടെ നിർമിച്ചിട്ടുള്ള മാച്ചു പിച്ചു, ഇത്രയും ഉയരത്തിൽ എങ്ങനെ നിർമിച്ചു, എന്തിനുവേണ്ടി നിർമിച്ചു എന്നുള്ളതൊക്കെ ഇന്നും ചരിത്രകാരമാർക്കു മുമ്പിൽ അവശേഷിക്കുന്ന ചോദ്യങ്ങളാണ്. നിർമാണത്തിലെ വൈദഗ്ധ്യവും മനോഹാരിതയും ധാരാളം സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. പ്രതിവർഷം ലക്ഷക്കണക്കിനു സഞ്ചാരികളാണ് മാച്ചു പിച്ചു കാണാനായി എത്തുന്നത്. മനുഷ്യനിർമിതിയിലെ ഈ വിസ്മയവും ലോകാത്ഭുതങ്ങളിൽ ഒന്നാണ്.

ആദ്യവിദേശ യാത്രയെക്കുറിച്ചും ഇനി സന്ദർശിക്കാൻ താൽപര്യമുള്ള സ്ഥലത്തെക്കുറിച്ചും ഐശ്വര്യ അഭിമുഖത്തിൽ വിശദീകരിച്ചു. എട്ടാമത്തെ വയസ്സിലായിരുന്നു ആദ്യമായി മറ്റൊരു രാജ്യം സന്ദർശിച്ചത്. ആ യാത്ര ജപ്പാനിലേക്കായിരുന്നു. പിതാവ് മറൈൻ എൻജിനീയറായിരുന്നതിനാൽ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു യാത്രകൾ. ഏതുസമയത്തും യാത്രയ്‌ക്കൊരുങ്ങി, ബാഗുകൾ തയ്യാറാക്കി വെച്ചിരുന്നു. ഇനി പോകണമെന്ന് ആഗ്രഹിക്കുന്നതു പോളാർ റീജിയനിലേക്കാണ്. ആരാധ്യ കുറച്ചുകൂടി മുതിർന്നിട്ടേ ആ യാത്രയ്ക്കു തയ്യാറാകുകയുള്ളുവെന്നും ഐശ്വര്യ റായ് ബച്ചൻ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com