ADVERTISEMENT

ആടിയുലഞ്ഞ് ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്നതിന്റെ രസമറിയാൻ ദുബായിലേക്ക് തന്നെ പോകണം. ഡെസേർട്ട് സഫാരിയാണ് ദുബായിലെ പ്രധാന ആകർഷണം. ഒട്ടകപ്പുറത്ത് മാത്രമല്ല, ഫോർ ബൈ ഫോർ വീൽ വെഹിക്കിളിലും ഡേസേർട്ട് സഫാരി ചെയ്യാം. സാൻഡ് ഡ്യൂൺ റൈഡ് സഫാരി ചെയ്യാം.

ലോകത്തിലെ ഏറ്റവും സുന്ദരമായ പൂന്തോട്ടം മിറാക്കിൾ ഗാർഡൻ, ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ, ദുബായ് മാളിലെ ഷോപ്പിങ്, അണ്ടർ ഗ്രൗണ്ട് സൂ, ഡോൾഫിനേറിയം, ദുബായ് ക്രീക്കിലെ പരമ്പരാഗത ബോട്ട് ‘ദോ ക്രൂയിസ്’ യാത്ര, ജുമൈറ പാർക്ക്, ഓൾഡ് ദുബായ്, അറബിനാടിന്റെ ജൈവ വൈവിധ്യക്കാഴ്ചയൊരു ക്കുന്ന അൽകുന്ദ്ര ഇവയെല്ലാം ആസ്വാദ്യകരം തന്നെ.

നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന മണലാരണ്യങ്ങൾ ഒരു കൗതുക കാഴ്ചയാണ്.സാഹസികതയിഷ്ടപ്പെടുന്നവർക്ക് മണലിൽ ബൈക്ക് റേസും ഡ്യൂൺബാഷുമെല്ലാം ഈ മരുഭൂമി കാത്തുവച്ചിട്ടുണ്ട്. ഒട്ടകപ്പുറത്തൊരു സഫാരിയും സഞ്ചാരികളിവിടെ മുടക്കാറില്ല. ദുബായ്‍യിൽ നിന്നും ഒന്നരമണിക്കൂർ റോഡ് മാർഗം യാത്ര െചയ്താൽ അബുദാബി കാണാം. വിമാനം ലഭ്യമാണെങ്കിലും റോഡ് യാത്രയാണെങ്കിൽ ഇടയ്ക്കുള്ള ഫെരാരി പാർക്ക് സന്ദർശിക്കാനാകും. അബുദാബിയിൽ യാസാ ഐലൻഡ് ഹെറിറ്റേജ് വില്ലേജ് എന്നിവയാണ് പ്രധാന കാഴ്ചകൾ.

വീസ നടപടികൾ അറിയാം

96 മണിക്കൂറിലേക്കുള്ള വിസ, 14 ദിവസത്തെ വിസ, 30 ദിവസത്തേക്കുള്ള വിസ എന്നിങ്ങനെ മൂന്നു വിധത്തിലാണ് വിസ. ലഭ്യത ഉറപ്പായ ടിക്കറ്റിന്റെ കോപ്പി, പാസ്പോർട്ടിന്റെ കോപ്പി എന്നിവയോടെ വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. മൂന്നു–നാല് പ്രവർത്തി ദിവസങ്ങൾ ക്കുള്ളിൽ ഇ–വിസ ലഭിക്കും. 

എങ്ങനെ എത്താം

എയർ ഇന്ത്യ, എമിറേറ്റ്സ്, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ്, ഫ്ലൈ ദുബായ് എന്നിവയുടെ നേരിട്ടുള്ള വിമാനങ്ങൾ ലഭിക്കും. ദിർഹം ആണ് നാണയം. മൂന്നു രാത്രി നാലു പകൽ യാത്രയ്ക്ക് ഒരാൾക്ക് 35,000 രൂപ ചെലവു വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com