2019ൽ സന്ദർശിച്ചിരിക്കേണ്ട രാജ്യം

HIGHLIGHTS
  • കുറഞ്ഞ ചിലവിൽ യാത്രപ്ലാന്‍ ചെയ്യാൻ പറ്റിയയിടം
528340221
SHARE

ദശാബ്ദങ്ങൾ നീണ്ട ആഭ്യന്തര കലാപത്തിനു ശേഷം ലങ്ക പുരോഗതിയുടെ പാതയിലാണ്. പ്രകൃതിസൗന്ദര്യത്താൽ അനുഗൃഹീതമായ ശ്രീലങ്ക സഞ്ചാരികളുടെ പറുദീസയായി മാറുന്നു. പ്രമുഖ ട്രാവൽ പ്രസിദ്ധീകരണമായ ലോൺലി പ്ലാനറ്റ് (Lonely Planet) നടത്തിയ അഭിപ്രായ സർവേയിൽ 2019–ൽ സന്ദർശിച്ചിരിക്കേണ്ട രാജ്യമായി തിരഞ്ഞെടുത്തത് ശ്രീലങ്കയെയാണ്. വർധിച്ച യാത്രാസൗകര്യം, പുതുതായി വന്ന താമസസൗകര്യങ്ങൾ, ടൂറിസം ആകർഷണങ്ങൾ, കാര്യമായ ആഘാതമേൽക്കാത്ത പ്രകൃതി സൗന്ദര്യം തുടങ്ങിയ ഘടകങ്ങളാണ് ശ്രീലങ്കയ്ക്ക് ഈ അംഗീകാരം ലഭിക്കാൻ കാരണമായത്. കഴിഞ്ഞ കുറെ വർഷമായി ടൂറിസ്റ്റുകളുടെ വരവിൽ ശക്തമായ വളർച്ചയാണു കണ്ടു വരുന്നത്. 2009–ൽ 4,47,890 വിദേശ സഞ്ചാരികളാണ് ലങ്കയിൽ എത്തിയതെങ്കിൽ ഇപ്പോഴത് 20 ലക്ഷത്തിനു മുകളിലായി.

കുറഞ്ഞ ചിലവിൽ യാത്രപ്ലാന്‍ ചെയ്യാൻ പറ്റിയയിടംകൂടിയാണ് നമ്മുടെ അയൽരാജ്യമായ ശ്രീലങ്ക. മരതകദ്വീപിന്റെ വശ്യതയാർന്ന കാഴ്ചകളും സാഹസികവിനോദങ്ങളിലേർപ്പെടാനുമായി നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്തിച്ചേരാറുണ്ട്. ലങ്കാധിപനായിരുന്ന രാവണന്റെ സ്വർണ്ണ നഗരിയായ ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്. ആനകളുടെ അനാഥാലയമായ പിന്നാവാല ആരെയും ആകർഷിക്കും.

കൊളംബോ വിമാനത്താവളത്തിൽനിന്ന് പ്രധാന ഹിൽസ്റ്റേഷനായ കാൻഡിയിലേക്ക് പോകുന്നവഴിയാണ് പിന്നാവാല എന്ന സ്ഥലം. അവിടെ 25 ഏക്കറോളം പരന്നുകിടക്കുന്ന ആനകളുടെ ഈ അനാഥാലയത്തിന് പുരാണവുമായും ബന്ധമുണ്ട്. അടുത്ത ആകർഷണം ശ്രീബുദ്ധന്റെ പല്ല്  ആരാധിക്കുന്ന  ക്ഷേത്രമായ ഡാലാഡ മാലിഗവ ക്ഷേത്രമാണ്.  ശ്രീലങ്കയുടെ ചരിത്രവും, സംസ്‌കാരവും, പ്രകൃതി സൗന്ദര്യവും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്.മീൻ പിടിത്തമാണ് ഇവിടുത്തുക്കാരുടെ മുഖ്യതൊഴിൽ. കടൽതീരങ്ങളും കാഴ്ചകളും നിറഞ്ഞയിവിടം രുചിനിറച്ച വിഭവങ്ങൾക്കും പിന്നിലല്ല. 

528340221

അപൂർവ്വം ചില സഞ്ചാര ഇടങ്ങൾ കാഴ്ചകളെ മോഹിച്ചു കൊണ്ട് ഇപ്പോഴും ലങ്കയ്ക്ക് മോടി കൂട്ടുന്നുണ്ട്. അവയിൽ ഏറ്റവും പ്രധാനമുള്ള ഒരു ചരിത്ര രേഖയാണ് സിഗിരിയ. യുനെസ്‌കോയുടെ ചരിത്ര സ്മാരകത്തിൽ ഇടം പിടിച്ച ഏഷ്യൻ സഞ്ചാര ഇടങ്ങളിൽ ഒന്നാണ് സിഗിരിയ എന്ന് പറയുമ്പോൾ തന്നെ അതിന്റെ പ്രാധാന്യം വ്യക്തമാകും. സിഗിരിയ പാറ ആദ്യ കാഴ്ചയിൽ തന്നെ സഞ്ചാരിയുടെ ശ്രദ്ധ കവരാൻ പാകത്തിൽ തല ഉയർത്തി നിൽക്കുന്നതുകൊണ്ടു ആദ്യ ദൃശ്യ വിരുന്നും ഈ പ്രശസ്തമായ പാറ തന്നെ. ശ്രീലങ്കയുടെ സംസ്‌കാരവും ചരിത്രവും മൂര്‍ത്തശേഷിപ്പുകളായി പരന്നുകിടക്കുന്ന അനുരാധപുരം, ഡംബുല്ല, പോളൊന്നാറുവാ എന്നീ കൾച്ചറൽ ട്രയാങ്കിൾ ഇടത്തിൽ ഡംബുല്ലയ്ക്കടുത്താണ് സിഗിരിയ. സിംഹത്തിന്റെ പാറ എന്നാണു ഈ വാക്കിന്റെ തന്നെ അർഥം. ടിക്കറ്റെടുത്താണ് ഇതിനകത്തേക്ക് പ്രവേശനം. ടൂറിസം രാജ്യത്തിൻറെ പ്രധാന വരുമാന മാർഗ്ഗമായതിനാൽ ടിക്കറ്റ് നിരക്ക് ലേശം കൂടുതലാണ്, പക്ഷെ സാർക്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് നിരക്ക് കുറവുണ്ടെന്ന് പറയപ്പെടുന്നു. സിഗിരിയ എന്നാൽ പ്രധാനമായും ഈ പാറ തന്നെ. പക്ഷെ വെറുമൊരു പാറ കാണാൻ മാത്രമായി എണ്ണിയാലൊടുങ്ങാത്ത സഞ്ചാരികൾ വരുന്നതെന്തിന് എന്ന തെറ്റിധാരണ വേണ്ട. കാരണം ഇവിടുത്തെ കാഴ്ചകൾ പൈതൃക സ്മരണകൾ തന്നെയാണ്.

പ്രധാന ആകർഷണം റാഫ്റ്റിങ്,കയാക്കിങ് തുടങ്ങി സാഹസികവിനോദങ്ങൾ,ഹെറിറ്റേജ് ടൂർ, വൈൽഡ് സഫാരി,ഡാലാഡ മാലിഗവ ക്ഷേത്രം,മഴക്കാടുകളും ബീച്ചുകളും. സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട നാടായ ശ്രീലങ്കയില്‍ താമസച്ചിലവും, മറ്റ് ചിലവുകളും വളരെ കുറവാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA