ADVERTISEMENT

പരിചിതമല്ലാത്ത കാഴ്ചകൾ, മോഹിപ്പിക്കുന്ന ഭൂപ്രകൃതി, ഹരം പകരുന്ന വിനോദങ്ങൾ ഇതെല്ലാം കൊണ്ട് സമ്പന്നമാണ് പല രാജ്യങ്ങളും. ഇത്തരം രാജ്യങ്ങളിലേക്കൊക്കെ യാത്രകൾ പോകാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ഈ ആഗ്രഹങ്ങളെയെല്ലാം പലപ്പോഴും പിന്നോട്ടു വലിക്കുന്ന ഒന്നാണ് പണത്തിന്റെ അപര്യാപ്തത.

travel

പണം അൽപം കുറവെങ്കിലും വ്യക്തമായ ആസൂത്രണത്തോടെയും വിവേകത്തോടെയും യാത്രയ്ക്കുള്ള പദ്ധതികൾ തയാറാക്കിയാൽ കുറഞ്ഞ ചെലവിൽ ചില രാജ്യങ്ങൾ സന്ദർശിക്കാം. മാത്രമല്ല, ഈ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അവിടെ താമസത്തിനും ഭക്ഷണത്തിനും യാത്രകൾക്കുമായി ചെലവാക്കേണ്ട തുകയെക്കുറിച്ചു ഒരു മുൻധാരണയും വേണം. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ വലിയ മുതൽ മുടക്കില്ലാതെ ആഗ്രഹിക്കുന്ന നാടുകളെല്ലാം കണ്ടു തിരിച്ചുവരാം.

∙ഏത് വിദേശ രാജ്യത്തേക്കും വീസ ലഭിക്കണമെങ്കിൽ ആറു മാസത്തെ കാലാവധിയുള്ള പാസ്പോർട്ട് ഉണ്ടാകണം.

∙നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലേക്ക് റോഡ് മാർഗം യാത്ര ചെയ്താൽ പാസ്പോർട്ട് ആവശ്യമില്ല. ഐഡിന്റിറ്റി ഉറപ്പാക്കുന്ന സർക്കാർ രേഖ മതിയാകും.

∙ഒരു രാജ്യത്തേക്ക് വിദേശ പൗരന് പോകാനും താമസിക്കാനുമുള്ള അനുമതിയായ വീസ നൽകുന്നതിൽ പല രാജ്യങ്ങൾക്കും പല മാനദണ്ഡങ്ങളാണ് ഉള്ളത്.

∙ഏതു രാജ്യത്തും വീസ അപ്രൂവൽ നൽകണോ വേണ്ടയോ എന്നത് ഹൈകമ്മീഷൻ കോണ്‍സുലേറ്റ് അല്ലെങ്കിൽ എംബസി വിഭാഗത്തിന്റെ തീരുമാനമായിരിക്കും. സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാൽ വീസ നിഷേധിക്കാൻ അവർക്ക് അധികാരമുണ്ട്.

∙കോമൺ വെൽത്ത് ഭരണത്തിലുണ്ടായിരുന്ന രാജ്യങ്ങളിൽ ഹൈകമ്മിഷനാണ് വീസ അനുവദിക്കുന്നത്. ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടാൽ നിശ്ചിത രേഖകളോടൊപ്പം ആവശ്യപ്പെടുന്ന ഏതു രേഖയും ഹാജരാക്കേണ്ടി വരും.

∙ലോക്കൽ കറൻസി കൂടാതെ ഏതു രാജ്യത്തും യുഎസ് ഡോളർ സ്വീകരിക്കും. ചിലയിടങ്ങളിൽ ലോക്കൽ കറൻസിയെക്കാൾ യുഎസ് ഡോളറിനാണ് സ്വീകാര്യത. ചിലയിടത്ത് യുഎസ് ഡോളർ നേരിട്ട് എടുക്കുമ്പോൾ ചിലയിടത്ത് യുഎസ് ഡോളർ അതത് രാജ്യത്തെ കറൻസിയായി മാറ്റി നൽകേണ്ടി വരും.

ഷെംഗൻ വീസ

∙യൂറോപ്യൻ യൂണിയനിൽ വരുന്ന 26 രാജ്യങ്ങളിൽ സഞ്ചരിക്കാൻ ഷെംഗൻ വീസയാണ് (Schengen) എടുക്കേണ്ടത്. ഷെംഗൻ വീസയിലൂടെ അംഗത്വ രാജ്യങ്ങളിൽ ഏതിലും സഞ്ചരിക്കാം. ഒന്നിലധികം രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ടെങ്കിൽ ഏതു രാജ്യത്താണോ കൂടുതൽ ദിവസം യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നത് ആ രാജ്യത്തിന്റെ എംബസിയിൽ അപേക്ഷിക്കണം. ഷെംഗൻ വീസ ലഭിക്കുന്നതിന് കുറഞ്ഞത് 15 പ്രവർത്തി ദിവസങ്ങൾ വേണ്ടി വരും. വിഎഫ്എസ് ഗ്ലോബൽ ഫെസിലിറ്റേഷൻ സെന്റർ വഴിയാണ് ഷെംഗൻ വീസ എടുക്കേണ്ടത്.

ഓണ്‍ലൈനിൽ നിന്നും ലഭിക്കുന്ന ആ രാജ്യത്തിന്റെ ഷെങ്കൻ വിസ ഫോം പൂരിപ്പിച്ച്, വിമാന ടിക്കറ്റ്, ഹോട്ടൽ ബുക്കിങ്, 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് (അക്കൗണ്ടിൽ യാത്ര ചിലവിനു ആവശ്യമായ പണം കാണിക്കണം. കൂടാതെ ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ അതിന്റെ വിവരങ്ങളും കാണിക്കാം), ഇന്റർ നാഷണൽ ട്രാവൽ ഇൻഷുറന്‍സ്, പുറത്തു ജോലി ചെയ്യുന്നവർ ജോലി ചെയ്യുന്ന കമ്പനിയിൽനിന്നുള്ള NOC, അധികം പഴക്കമില്ലാത്ത ഫോട്ടോ, എന്നിവ ഉൾപ്പെടുത്തി 6 മാസത്തിലധികം വാലിഡിറ്റിയുള്ള പാസ്പോർട്ടിനൊപ്പം അപേഷിക്കാം.

പാസ്പോർട്ടിൽ മിനിമം 3 ബ്ലാങ്ക് പേജ് എങ്കിലും വേണം. 200-300AED ആണ് വിസ ഫീ. 15 ദിവസത്തിനുള്ളിൽ വിസ ലഭിക്കും. VFS പോലെയുള്ള ഏജൻസികൾ വഴിയാണ് മിക്കപ്പോഴും ക്രമീകരണങ്ങൾ ശരിയാക്കുന്നത്. ഷെംഗൻ രാജ്യങ്ങളിൽ പെടാത്ത സ്ഥലങ്ങളിലേക്കാണ് യാത്രയെങ്കിൽ, അതാതു രാജ്യങ്ങളുടെ എംബസ്സിയിൽ ഈ ഡോക്യൂമെന്റുകൾ അപേക്ഷിക്കാം. സാധാരണയായി മുതിർന്നവർക്ക് 90 ഡോളറാണ് ഷെംഗൻ വിസ അനുവദിച്ചു കിട്ടാനായി ഈടാക്കുന്ന ഫീസ്. കൂടാതെ, അപേക്ഷകന്റെ വയസ്, രാജ്യം, മറ്റു ഘടകങ്ങൾ എന്നിവയുടെ എല്ലാം അടിസ്ഥാനത്തിൽ ചിലപ്പോൾ ഫീസിളവിനും അർഹതയുണ്ട്.

∙യൂറോപ്യൻ യൂണിയനിൽ വരുന്ന ഏതെങ്കിലും ഒരു രാജ്യത്താണ് പോകുന്നതെങ്കിൽ അതത് രാജ്യത്തിന്റെ വീസ മാത്രം എടുത്താൽ മതി. അതിൽ ചിലത് വിഎഫ്എസ് ഗ്ലോബൽ വഴിയും ചിലത് നേരിട്ടും ആയിരിക്കും ലഭിക്കുക.

∙സിംഗപ്പൂർ എയർലൈൻസിന്റെ സ്കൂട്ട്, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, ഫ്ലൈ ദുബായ്, സ്പൈസ് ജെറ്റ് എന്നിവ ബജറ്റ് കാരിയറുകൾ ആണ്. ഇവ തിരഞ്ഞെടുത്താൽ വിമാന യാത്രാ ചെലവ് കുറയ്ക്കാം. സ്കൂട്ടിന് നിശ്ചിത ദിവസങ്ങളിലേ സർവീസ് ഉണ്ടാകുകയുള്ളൂ. 

∙വ്യത്യസ്ത നിരക്കിലുള്ള വിവിധ പാക്കേജുകൾ പല ട്രാവൽ ഏജൻസികൾ ലഭ്യമാക്കുന്നുണ്ട്. യോജിച്ചവ തിരഞ്ഞെടുക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com