ADVERTISEMENT

വിമാനത്തിൽ പോകാനുള്ള അവസരങ്ങളുണ്ടെങ്കിലും കാഴ്ചകൾ ആസ്വദിച്ചുള്ള ട്രെയിൻ യാത്ര മിക്ക സഞ്ചാരികളും തിരഞ്ഞെടുക്കാറുണ്ട്. മറ്റൊരു യാത്രയ്ക്കും നല്‍കാനാകാത്ത പ്രത്യേകത ട്രെയിൻ യാത്രയ്ക്കുണ്ട്. വനങ്ങളും വെള്ളച്ചാട്ടവും ബ്ലൂ മൗണ്ടേൻ എന്നിവയുടെ മനോഹാരിത ട്രെയിൻ യാത്രകൾ നൽകാറുണ്ട്. കാഴ്ചകൾ സുന്ദരമെങ്കിലും വളരെ അപകടം പിടിച്ച ട്രെയിൻ റൂട്ടുകളുണ്ടെന്ന് അറിയാമോ? സാഹസിക യാത്രകൾ ഇഷ്ടമുള്ളവർ, വ്യത്യസ്തങ്ങളായ യാത്രകളെ പ്രണയിക്കുന്നവർ അങ്ങനെയുള്ള സഞ്ചാരികൾക്ക് ഇത്തരം റൂട്ടുകൾ ഏറെ ഇഷ്ടപ്പെടും. മോഹിപ്പിക്കുന്ന, ഭീതി ജനിപ്പിക്കുന്ന ചില ട്രെയിൻ യാത്രകളെ അറിയാം.

Tren A Las Nubes, അര്‍ജന്റീന

621589312

217 കിലോമീറ്ററോളം വരുന്ന നീണ്ട യാത്രയാണിത്. അർജന്റീനയിലെ സാൽറ്റയേയും ചിലിയിലെ പോൾവോറില്ലയെയും ബന്ധിപ്പിക്കുന്ന തീവണ്ടിപ്പാതയാണിത്. ഇരുപത്തിയേഴു വർഷം കൊണ്ടാണ് ഈ പാതയുടെ പണി പൂർത്തീകരിച്ചത്.

കടലിൽ നിന്ന് നാലായിരത്തി ഇരുന്നൂറു അടിയോളം ഉയരത്തിലാണ് ഈ റെയിൽവേ പാലം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതുവഴി പോകുമ്പോൾ ആകാശത്തിൽ കൂടി, മേഘങ്ങൾക്കൊപ്പം പോകുന്നത് പോലെ തോന്നും. പതിനാറു മണിക്കൂർ കൊണ്ട് 29 പാലങ്ങളും 21 ടണലുകളുമാണ് ഈ പാതയിൽ തീവണ്ടികൾ കടക്കേണ്ടത്.

ചെന്നൈ-രാമേശ്വരം

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാണ് രാമേശ്വരം. ചെന്നൈ ആകട്ടെ വലിയ മെട്രോ പൊളിറ്റൻ നഗരവും. ഈ രണ്ടു സ്ഥലങ്ങളെയും  ബന്ധിപ്പിക്കുന്ന ഒരു റെയിൽ പതയുണ്ട്. പാമ്പൻ പാലം. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കടൽപ്പാലം എന്ന വിശേഷണവും പാമ്പൻ പാലത്തിനാണ്. പാലത്തിനു സമാന്തരമായി റയിൽപ്പാതയുമുണ്ട്.

മനോഹരമായ പാമ്പൻ ദ്വീപിന്റെ ഭാഗമായ രാമേശ്വരത്തെ മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതു പാമ്പൻ പാലമാണ്. ചെറുതാണെങ്കിലും ഈ വഴിയിൽ ഏതാണ്ട് രണ്ടര കിലോമീറ്ററോളം കടലിന്റെ സാന്നിധ്യത്തിലാണ് റെയിൽവേ പാലം. കടൽ കാറ്റും ക്ഷോഭങ്ങളുമൊക്കെയും അനുഭവിക്കാൻ സാധ്യതയുള്ള ഇടമാണ് ഈ രണ്ടര കിലോമീറ്റർ. വല്ലാത്തൊരു അനുഭവവുമാണ് ഈ റൂട്ടിലുള്ള ട്രെയിൻ യാത്ര. ഭയം ഉള്ളിൽ നിറച്ചൊരു യാത്രയാകും.

ഡെവിൾസ് നോസ് ട്രെയിൻ റൂട്ട്, ഇക്വഡോർ

devils-nose-train-route

രാജ്യത്തിലെ നീളംകൂടിയ രസകരമായ റെയിൽവേയാണിത്. പന്ത്രണ്ട് കിലോമീറ്ററോളം ഈ യാത്രയിൽ സവിശേഷമായ പ്രത്യേകതകളുണ്ട്. ഈ ഡോറത്തിലാണ് ഇവിടുത്തെ ചെങ്കുത്തായ മല നിരകളുള്ളത്. ഇതിന്റെ മുകളിലൂടെ പോകുമ്പോൾ താഴേയ്ക്ക് നോക്കിയാൽ ഏതു സാഹസികന്റെയും നെഞ്ചിച്ചിടിക്കും. കുത്തനെയുള്ള മലകളാണിവിടെയുള്ളത്. എങ്കിലും ട്രെയിനിൽ നിന്നുള്ള ഈ യാത്ര മനോഹരവും മലയടിവാരത്തിന്റെ ഭംഗി മിഴിവേകുന്നതുമാണ്.

വൈറ്റ് പാസ്സ് ആൻഡ് യൂക്കോൺ റൂട്ട്, അലാസ്ക

white-pass-and-yukon-route-alaska

1900 ആണ്ടു വരെ നീണ്ടു കിടക്കുന്ന ചരിത്രമുറങ്ങുന്ന ഒരു യാത്രാവഴിയാണിത്. ഇരുപത്തിയാറു മാസം നീണ്ട നിർമാണത്തിന് ശേഷമാണ് ഇൗ പാത യാത്രക്കാർക്കായി തുറന്നു കൊടുക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട അലാസ്ക സ്വർണ ഖനികൾക്കടുത്ത് കൂടിയാണ് ഈ യാത്ര.

white-pass-rail1

പലതവണ നിർത്തലാക്കിയതും പിന്നീട്  ആരംഭിച്ചതുമാണ് അലാസ്കയുടെ ചരിത്രത്തിലെ സ്വർണ ഖനികളുടെ വ്യവസായം. സ്കഗ്വേ മുതൽ കാർക്രോസ്സ് വരെ നീണ്ടു കിടക്കുന്ന അറുപത്തിയേഴ്‌ കിലോമീറ്റർ വളരെ അപകടം പിടിച്ച വഴിയുമാണ്. ചെങ്കുത്തായ ചരിവുകളും പാറക്കല്ലുകൾ നിറഞ്ഞ സ്ഥലവുമാണിത്.

കുറണ്ട സീനിക്ക് റെയിൽവേ, ഓസ്‌ട്രേലിയ

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലെ കായേൻസ്, കുറണ്ട എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ പാതയാണിത്. മുപ്പത്തിനാല് കിലോമീറ്റർ നീളമുള്ള ഈ വഴിയിൽ പതിനഞ്ച് ടണലുകളും 93 കൂർത്ത മുനമ്പുകളും നാൽപ്പത് പാലങ്ങളുമുണ്ട്. യുനെസ്‌കോയുടെ പട്ടികയിൽ ഇടം പിടിച്ച ദേശീയോദ്യാനം ബറാൻ ഗോർഗ് ഈ വഴിയിലാണ്. 

കടലിൽ നിന്നു മൂവായിരം അടിയോളം ഉയരത്തിലാണ് ന്യൂ മെക്സിക്കോയിലെ Cumbres and Toltec Scenic റൈൽറോഡ് .കുത്തനെയുള്ള മലനിരകളിലൂടെയും പാറകൾക്കിടയിലൂടെയും ഇടുങ്ങിയ ടണലുകളിലൂടെയുമുള്ള ഇതുവഴി യാത്ര സഞ്ചാരിയുടെ അഡ്രിനാലിൻ ലെവൽ ഉയർത്തും എന്നുറപ്പ്.

ജോർജ്ടൗൺ ലൂപ്പ്, കൊളറാഡോ

ഇവിടുത്തെ വെള്ളി ഖനിയിലേക്കുള്ള യാത്രയ്ക്കായി 1877ൽ നിർമിക്കപ്പെട്ട റെയിൽവേ പാതയാണിത്. ജോർജ് ടൗൺ, സിൽവർ പ്ലൂമേ എന്നീ നഗരങ്ങളെ തമ്മിൽ ഈ പാത ബന്ധിപ്പിക്കുന്നു. ഈ റെയിൽ വഴികളിൽ നിങ്ങളെ കാത്തിരിക്കുന്നത് കൂറ്റൻ പാറക്കെട്ടുകളാണ്. 1939 ഒരിക്കൽ ഈ പാത അടച്ചിട്ടെങ്കിലും പിന്നീട് 1984ൽ ടൂറിസത്തിന്റെ സാധ്യതകൾ കണ്ട് വീണ്ടും തുറന്നുകൊടുത്തു. ഏഴു കിലോമീറ്റർ യാത്രയാണ് ഈ വഴിയിൽ എടുത്തു പറയേണ്ടതായി വരുന്നത്. ഈ ദൂരത്തിനുള്ളിൽ ക്ലിയർ ക്രീക്ക് താഴ്‌വരയും ഡെവിൾസ് ഗേറ്റ് ഹൈ ബ്രിഡ്ജും കടക്കേണ്ടതുണ്ട്. അതിനാൽ തന്നെ അത്യാകർഷകമാണ് ഈ റെയിൽപാത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com