ADVERTISEMENT

നമുക്ക് ഏറെ ഒന്നും പരിചിതമല്ലാത്ത ഒരു ഭക്ഷണ സംസ്കാരം പിന്തുടരുന്ന നാടാണ് വിയറ്റ്നാം. പാമ്പും കീരിയും ഉടുമ്പും തുടങ്ങി നിരവധി ജീവികൾ ഭക്ഷണത്തിന്റെ ഭാഗമായ ആ നാട്ടിൽ ലഭിക്കുന്ന പാമ്പുവിഭവങ്ങൾ ലോകം മുഴുവൻ പ്രശസ്തമാണ്. പാമ്പുകളെ ഭക്ഷിക്കാനായി മാത്രം ആ നാട്ടിലെത്തുന്ന സഞ്ചാരികളുടെ എണ്ണവും വളരെ കൂടുതലാണ്. വിയറ്റ്നാമിലെ ഹാനോയി എന്ന സ്ഥലം  പാമ്പുവിഭവങ്ങൾക്ക്  പേരുകേട്ടതാണ്.

snake-village-hanoi1
mage Source: Facebook

ഹാനോയിലെ മിക്കവാറും എല്ലാ ഭക്ഷ്യശാലയിലും പാമ്പുകളെ പാകം ചെയ്തു വിളമ്പുന്നുണ്ട്. കിഴക്കൻ ഹാനോയിൽ നിന്നും ഏഴുകിലോമീറ്റർ മാറിയാണ് ലെ-മാറ്റ് എന്ന പാമ്പ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. തീർത്തും ഗ്രാമാന്തരീക്ഷമാണ് ലെ- മാറ്റിന്. ഗ്രാമത്തിന്റെ മുഖഛായയുണ്ടെങ്കിലും വ്യത്യസ്തമായ നിരവധി ജീവികളെ പാകം ചെയ്തു വിളമ്പുന്ന കുറെ റസ്റ്റോറന്റുകൾ ഇവിടെയുണ്ട്.

പുറത്തുനിന്നെത്തുന്ന സഞ്ചാരികളൊഴിച്ച് വേറെ സ്വദേശികളായ യാതൊരാളെയും ഈ റെസ്റ്റോറന്റ്കളിൽ  കാണാൻ കഴിയില്ല. ഗ്രാമമായതു കൊണ്ട്  സ്വഗൃഹത്തിൽ നിന്ന്  ഭക്ഷണം കഴിക്കുന്നവരാണ് ഭൂരിപക്ഷംപേരും. ട്രോങ് ങ്ങിയ എന്ന റെസ്റ്റോറന്റിലെ പാമ്പുവിഭവങ്ങൾക്കു രുചിയേറെയാണ്. പാമ്പിന്റെ എല്ലാ ഭാഗങ്ങളും ഇവിടെ ഭക്ഷിക്കാനായി നൽകുന്നതാണ്.

snake-village-hanoi2
mage Source: Facebook

കഴിക്കാനുള്ള  പാമ്പിനെ നമുക്ക് തന്നെ തിരഞ്ഞെടുക്കാം. വലുപ്പമനുസരിച്ചാണ് വില.  ഒരെണ്ണത്തിന് ഏകദേശം 1800 രൂപയോളമൊക്കെ ചെലവ് വരും. പാമ്പുകൊണ്ടുള്ള  വിഭവം തയ്യാറാക്കുന്ന രീതി ഏറെ കൗതുകരമാണ്. വളരെ മൂർച്ചയേറിയ ഒരു കത്തി ഉപയോഗിച്ചാണ് ജീവനുള്ള  പാമ്പിനെ വകവരുത്തുന്നത്.

snake-village-hanoi3
mage Source: Facebook

ഒലിച്ചിറങ്ങുന്ന ആ ജീവിയുടെ രക്തവും പിത്തരസവും വെവ്വേറേ ഗ്ലാസ്സുകളിൽ  ശേഖരിക്കുകയും അവ വോഡ്കയുമായി യോജിപ്പിച്ചതിനു ശേഷം  ആ പാനീയം ആവശ്യക്കാർക്ക് കുടിക്കാനായി നൽകുകയും ചെയ്യും. അതുപോലെതന്നെ ആ പാമ്പിന്റെ രക്തത്തിൽ കുതിർന്ന ഹൃദയവും മദ്യത്തിൽ യോജിപ്പിച്ചു ഒറ്റയിറക്കിന് അകത്താക്കാനായി നൽകുന്നതാണ്.

നമ്മുടെ നാട്ടിൽ ചിക്കനും ബീഫും മട്ടനുമെല്ലാം കൊണ്ട് നാം തയ്യാറാക്കുന്ന എല്ലാ രുചിയേറിയ വിഭവങ്ങളും ഇവിടെ പാമ്പുപയോഗിച്ചു തയ്യാർ ചെയ്തുനൽകും. സ്‌നേക് ത്രോസ്, ഡീപ് ഫ്രൈഡ് സ്‌നേക്, സ്‌നേക് ബേക്ക്ഡ്, സ്‌നേക് ഗ്രിൽഡ് തുടങ്ങി അത്യധികം രുചിയേറിയ വിഭവങ്ങൾ നമ്മൾ വാങ്ങി നൽകിയ പാമ്പുകൊണ്ടു പാകം ചെയ്തു നൽകും  ഇവിടെയുള്ള ഓരോ റെസ്റ്റോറന്റുകളും.

വിദേശത്തുനിന്നുള്ള സഞ്ചാരികൾക്കു ആതിഥ്യം വഹിക്കുന്നതുകൊണ്ടു തന്നെ  വിസ, മാസ്റ്റർകാർഡ് എന്നിവയൊക്കെ ഈ റെസ്റ്റോറന്റുകളിൽ സ്വീകരിക്കുന്നതാണ്. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് തങ്ങൾക്കു കഴിക്കാൻ ഏറ്റവും താല്പര്യമുള്ളതു ഏതു ജീവിയുടെ മാംസം വേണമെങ്കിലും അവിടെ നിന്ന് തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. അതിനായി റെസ്റ്റോറന്റിന് ചുറ്റും കൂടുകളിൽ  പന്നി, കീരി, മരപ്പട്ടി, കുതിര, പ്രാവ്, വിവിധയിനം പക്ഷികൾ, മുയലുകൾ,  തുടങ്ങി എണ്ണമറ്റ ജീവികളെ ജീവനോടെ സൂക്ഷിച്ചിട്ടുണ്ട്. ഏറെ വ്യത്യസ്തമായ രുചികൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിയറ്റ്നാമിലേക്കുള്ള  യാത്ര  ഒരിക്കലും ഒരു നഷ്ടമാകില്ല. കാരണം ഇത്രയധികം ജീവികളെ ഭക്ഷിക്കാനായി പാകം ചെയ്തു നൽകുന്ന ഒരിടം ലോകത്തു വേറെയുണ്ടോ എന്ന് സംശയമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com