ADVERTISEMENT

ബസിലും ട്രെയിനിലുമൊക്കെ മാത്രം യാത്ര ചെയ്തിട്ടുള്ളവർക്ക് വിസ്മയമായിരിക്കും വിമാനയാത്ര. ആകാശയാത്ര എല്ലാവരുടെയും ഉള്ളിലുള്ള ആഗ്രഹമാണ്. അതിനു വേണ്ടിവരുന്ന വലിയ തുകയാണ് മിക്കവരെയും വിമാനയാത്രയിൽ നിന്നു പിന്നോട്ടു വലിക്കുന്നത്.  കൃത്യമായ പ്ലാനിങ്ങുണ്ടെങ്കിൽ കുറഞ്ഞ ചെലവിൽ വിമാനയാത്ര ചെയ്യാം. യാത്ര ചെയ്യാനുള്ള ഫ്ലൈറ്റ് മുൻകൂട്ടി തിരഞ്ഞെടുത്ത് നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്താൽ പോക്കറ്റ് കാലിയാക്കാതെ യാത്ര ചെയ്യാം. ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കോണമി ക്ലാസ് തുടങ്ങിയ ക്ലാസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് നിരക്ക് കൂടുൽ ഇൗടാക്കുന്നത് ഫസ്റ്റ് ക്ലാസ്സ്‌ യാത്രയ്ക്കാണ്. അതിലും കുറവാണ് ബിസിനസ് ക്ലാസിന്. ഇക്കോണമി ക്ലാസില്‍ ബിസിനസ് ക്ലാസിനെക്കാള്‍ നിരക്ക് കുറവാണ്. രാജ്യാന്തര യാത്രകളാണങ്കിൽ കുറഞ്ഞത് മൂന്നു മാസം മുൻപെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്താൽ വലിയ തുക  ലാഭിക്കാം. എയർലൈൻസിന്റെ വെബ്സൈറ്റിൽ ഒാരോ ദിവസവും ടിക്കറ്റ് നിരക്കിൽ മാറ്റം വരുന്നത് ചെക്ക് ചെയ്ത് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. മുൻകൂട്ടി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് ചെലവു കുറയ്ക്കാൻ ഏറ്റവും നല്ലത്. 

ഏജൻസികൾ ഉണ്ടെങ്കിലും നേരിട്ട് വെബ്സൈറ്റ് മുഖേന ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഇതിലൂടെ, ട്രാവല്‍ ഏജന്‍സികൾക്കു നല്‍കേണ്ടിവരുന്ന കമ്മിഷന്‍ ഒഴിവാക്കാനാകും. വിമാനയാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ശനിയും ഞായറും ഒഴിവാക്കുന്നതാണ് ബുദ്ധി. യാത്രക്കാരുടെ തിരക്കധികവും ഇൗ ദിവസങ്ങളിലാണ്. അവധി ദിവസങ്ങളിൽ ടിക്കറ്റ് നിരക്കും കൂടുതലാകും. സീസൺ അനുസരിച്ചാണ് യാത്ര പ്ലാന്‍ ചെയ്യുന്നതെങ്കിൽ അതനുസരിച്ചുള്ള സ്ഥലങ്ങളും വിമാന നിരക്കും തിരഞ്ഞെടുക്കാം. 

ടിക്കറ്റ് എടുക്കുമ്പോൾ റീഫണ്ട് ഉണ്ടോ എന്ന് ആദ്യം തന്നെ നോക്കണം. ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ, പിന്നീട് നിരക്ക് കുറഞ്ഞതായി കാണുമ്പോൾ തീർച്ചയായും കുറഞ്ഞ നിരക്കില്‌ ടിക്കറ്റ് സ്വന്തമാക്കാൻ ആഗ്രഹിക്കും. ചില എയർ ലൈനുകൾ ടിക്കറ്റ് നിരക്ക് കുറയുമ്പോൾ നേരത്തേ ബുക്ക് ചെയ്തവർക്ക് അധികം വരുന്ന തുക റീഫണ്ട് ചെയ്തു നൽകാറുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു മുൻപ് കമ്പനിയുടെ ടേംസ് ആൻഡ് കണ്ടീഷൻസ് ശരിയായി വായിച്ചു നോക്കണം. എല്ലാവരും ഈ സൗകര്യം നല്‍കിയെന്നും വരില്ല. ഗൾഫിലും മറ്റും സ്കൂളുകൾക്ക് അവധി തുടങ്ങുന്നതിന് ഒരാഴ്ച മുന്‍പും ശേഷവും നാട്ടിലേക്കുള്ള ചാര്‍ജ് കുത്തനെ കൂടും. ആ സമയത്ത് അങ്ങോട്ടേക്കുള്ള ചാര്‍ജ് വളരെ കുറവായിരിക്കും. കൂടാതെ ക്രിസ്മസ്, പെരുന്നാള്‍, ഓണം തുടങ്ങിയ വിശേഷ അവധി ദിവസങ്ങളിലും നാട്ടിലേക്കുള്ള വിമാന നിരക്കു കൂടുതലായിരിക്കും

അധിക സമയം എയർപോർട്ടിൽ ചെലവഴിക്കേണ്ട സാഹചര്യം വന്നാൽ വിഷമിക്കേണ്ട, സ്റ്റോപ് ഓവര്‍ ഫെയര്‍ എന്ന ഫ്ളൈറ്റ് പാക്കേജ് ബുക്ക് ചെയ്യാം.  സാധാരണ ഗതിയില്‍ ഇത് ഒരു ദിവസത്തിലധികം നീണ്ടു നില്‍ക്കുന്നതാകാം. ചിലപ്പോൾ ഇത് അഞ്ചു ദിവസത്തിനു മുകളില്‍ ആയേക്കാം. എന്നിരുന്നാലും ഹോട്ടല്‍ ചാര്‍ജ് ഉള്‍പ്പെടെ നിങ്ങളുടെ ഈ സമയത്തുള്ള എല്ലാ ചെലവുകളും ഈ പാക്കേജില്‍ ഉള്‍പ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com