ADVERTISEMENT

ആരെയും ഭയപ്പെടുത്തുന്ന രൂപത്തിലൊരു പാലമുണ്ട് അങ്ങ് ജപ്പാനില്‍. കണ്ടാല്‍ ശ്വാസം പോലും എടുക്കാന്‍ ഒന്നു മറക്കും നിങ്ങള്‍. അത്ര ഭയാനകമായൊരു കാഴ്ച്ചയാണ് അത്. പറഞ്ഞുവരുന്നത് ജപ്പാനിലെ എഷിമ ഒഹാഷി പാലത്തെക്കുറിച്ചാണ് . മാറ്റ്‌സ്യൂ, സകൈമിനാറ്റോ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാലം നേരെ ആകാശത്തേക്ക് പോയി പെട്ടെന്ന് താഴേക്ക് പതിക്കുന്നതായി തോന്നും. കപ്പലുകള്‍ക്കും മറ്റും കടന്നുപോകാനുള്ള സൗകര്യാര്‍ത്ഥം  ഉയരത്തില്‍ നിര്‍മിച്ച ഈ പാലം ആദ്യമായി കാണുന്നവര്‍ ആദ്യമൊന്ന് ഞെട്ടുമെങ്കിലും  വാസ്തവം അതല്ല. 

കുത്തനെ ആകാശത്തേയ്ക്ക് കയറിപ്പോകുന്നതുപോലെ തോന്നും ഈ പാലത്തിന്റെ കിടപ്പ് കണ്ടാല്‍. ഇതിന്റെ മുകളില്‍ വച്ചെങ്ങാനും ഒരു ട്രാഫിക് ജാമില്‍ പെട്ടാല്‍ ആകെ ഭയന്നുപോകും. എന്നാല്‍ ഒരു വശത്തുനിന്നുള്ള കാഴ്ച്ച മാത്രമാണിത്. ഫോട്ടോകളില്‍ മാത്രമേ ഇത്തരം ഭീകരതയൊക്കെ തോന്നൂ. ശരിക്കും അത്ര കുത്തനെയുള്ള കയറ്റിറങ്ങള്‍ ഒന്നും പാലത്തിനില്ല.  ചില ആംഗിളുകളില്‍ പാലം ഇങ്ങനെ കാണുമെന്നുമാത്രം. എങ്കിലും റോളര്‍ കോസ്റ്റര്‍ ബ്രിഡ്ജെന്ന ഇരട്ടപ്പേരിലും ഈ പാലം അറിയപ്പെടുന്നു. 

പാലത്തിന് ഒരു വശത്ത് 6.1 ശതമാനവും മറുവശത്ത് 5.1 ശതമാനവും ഗ്രേഡിയന്റ് ഉണ്ട്. വാഹനങ്ങള്‍ റോഡില്‍ നിന്നും പാലത്തിലേയ്ക്ക് പ്രവേശിക്കുമ്പോളുള്ള കയറ്റമാണ് ഒരു വശത്തുനിന്നും നോക്കുമ്പോള്‍ കുത്തനെയായി തോന്നുന്നത്. നിരവധി കപ്പലുകളും മീന്‍പിടുത്ത ബോട്ടുകളും നകൗമി തടാകത്തിന്റെ അടിയിലൂടെ കടന്നുപോകുന്നുണ്ട്. ഇവയുടെ ഗതാഗതസൗകര്യാര്‍ത്ഥമാണ് പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ജപ്പാനിലെ ഏറ്റവും വലിയ ഫ്രെയിം പാലവും ലോകത്തിലെ മൂന്നാമത്തെ വലിയ പാലവുമാണ് എഷിമ ഒഹാഷി. 

ഏതായാലും പാലത്തിന്റെ വിശേഷങ്ങള്‍ അറിഞ്ഞ് നിരവധി സഞ്ചാരികളും ഇതിലൂടെയൊരു യാത്ര നടത്താനായി ജപ്പാനിലെത്തുന്നുണ്ട്. ഇനി ജപ്പാന്‍ യാത്ര നടത്തുമ്പോള്‍ എഷിമ ഒഹാഷിയിലൂടെക്കൂടി ഒന്ന് പോയിവരാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com