ADVERTISEMENT

കീശക്കാലിയാക്കാതെ യാത്രപോകാൻ പറ്റിയ രാജ്യമാണ് തായ്‍‍‍ലൻഡ്. കാഴ്ചകൾ കൊണ്ടും സംസ്കാരം കൊണ്ടും ഏറെ വൈവിധ്യങ്ങൾ നിറഞ്ഞ നാടുകൂടിയാണിവിടം. മനോഹരമായ തീരങ്ങളും ക്ഷേത്രങ്ങളും ഭക്ഷണശാലകളും കാടിന്റെ വന്യതയും രാത്രിക്കാഴ്ചയുമൊക്കെയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഒന്നായ തായ്‍ലൻഡിലേക്ക് ഇനി കാരവനിലും യാത്ര ചെയ്യാം. കൂടുതൽ ഇന്ത്യക്കാരെ തങ്ങളുടെ രാജ്യത്തേക്ക് ആകർഷിക്കുക എന്ന ഉദ്ദേശ്യത്തോടെ തായ്‍ലൻഡ് ടൂറിസം തുടങ്ങുന്ന പുതിയ പദ്ധതിയാണ് ഇന്ത്യ– തായാലൻഡ് കരമാർഗം കാരവനിൽ ഒരു യാത്ര. ഇതിന്റെ ഭാഗമായുള്ള ചർച്ചകൾ ഇന്ത്യൻ അധികൃതരുമായി നടത്തി വരുന്നു. മണിപ്പൂരിൽ നിന്ന് തായ്‍ലന്‍ഡിലേക്കുള്ള രാജ്യാന്തര ഹൈവേ വഴിയാകും കാരവൻ ടൂറിസം നടപ്പാക്കുക. 1360 കിലോമീറ്റർ നീളമുള്ള ഹൈവേയാണ് തയാറായി വരുന്നത്. 2020 ഓടെ ഇത് പ്രാവർത്തികമാകും എന്നാണ് കണക്കു കൂട്ടൽ.

ഇന്ത്യയിൽ നിന്നും ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ലഭിക്കുന്ന രാജ്യവും ചെലവ് കുറഞ്ഞ നഗരവുമാണ് തായ്‍ലൻഡ്. കാഴ്ചയുടെ അത്യപൂർവ്വ വിസ്മയം തുറന്നുതരുന്ന തായ്‍‍ലൻഡിന്റെ പ്രകൃതി കേരളവുമായി ഏറെ സാമ്യമുള്ളതാണ്. തായ്‍‍ലൻഡിന്റെ സൗന്ദര്യമുണർത്തുന്ന കടൽത്തീരങ്ങളും ഷോപ്പിങും രുചിയുണർത്തുന്ന വിഭവങ്ങളുമൊക്ക ആരെയും ആകർഷിക്കും.

തിരക്കേറിയ ബീച്ചുകൾ, നഗരകാഴ്ചകൾ, മ്യഗശാലകൾ, മനോഹരമായ താഴ്‍‍വരകൾ, രുചിയുളള ഭക്ഷണം, നല്ല താമസം എന്തിന് കുറഞ്ഞ ചെലവിൽ ഷോപ്പിങ്ങിന് പറ്റിയ സ്ഥലവും കൂടിയാണ്  തായ്‍‍ലൻഡ്. മിക്ക സഞ്ചാരികളും ടൂർ പാക്കേജ് ബുക്കിങ്ങിലൂടെയാണ് തായ്‍‍ലൻഡ് യാത്രയ്ക്കൊരുങ്ങുന്നത്. താമസവും ഭക്ഷണവും കാഴ്ചകളും തായ്‍ലൻഡിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉൾപ്പടെയുള്ള ടൂർ പാക്കേജ് ചെലവ് കുറയ്ക്കാൻ സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com