ADVERTISEMENT

നമ്മുടെ അയൽരാജ്യമായ നേപ്പാൾ, മനോഹര കാഴ്ചകളുടെ ഒരു പറുദീസ തന്നെയാണ്. ട്രെക്കിങ്ങ് പ്രിയരെ ഏറെ ആകർഷിയ്ക്കും നേപ്പാളിലെ മലനിരകൾ. ലോകത്തിലെ ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണം സ്ഥിതി ചെയ്യുന്നത് ആ രാജ്യത്താണ്. മഞ്ഞുമൂടിയ ഹിമാലയവും മനോഹരമായ അതിന്റെ താഴ്‌വരകളും സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ്. ഇന്ത്യക്കാർക്കു വലിയ പണം മുടക്കില്ലാതെ കണ്ടുമടങ്ങാൻ കഴിയുന്ന രാജ്യമെന്ന പ്രത്യേകതയും നേപ്പാളിനുണ്ട്.

517058331

ഹിമാലയൻ നിരകളിൽ മഹാലാംഗോർ ഭാഗത്ത്, നേപ്പാളിന്റെയും ടിബറ്റിന്റെയും അതിർത്തിയിലാണ് എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. എവറസ്റ്റ് വിനോദസഞ്ചാരവും പർവതാരോഹണശ്രമങ്ങളും ഏറ്റവും കൂടുതൽ നടക്കുന്നത് നേപ്പാൾ ഭാഗത്തു നിന്നാണ്. 

∙എവറസ്റ്റ് കയറി മാത്രമല്ല ഈ കൊടുമുടിയുടെ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കുക. ഇതിനു മുകളിലൂടെ പറക്കാനും ബേസ് ക്യാംപിലേക്ക് ട്രക്കിങ് നടത്താനും മാർഗങ്ങളുണ്ട്.

∙ഏറ്റവും ചുരുങ്ങിയ സമയത്തിൽ എവറസ്റ്റ് കാണാനുള്ള മാർഗമാണ് ഹെലികോപ്ടർ ടൂറുകൾ. കാഠ്മണ്ഡുവിൽ നിന്ന് ആരംഭിച്ച് ഹിമാലയത്തിനു മുകളിലൂടെ സഞ്ചരിച്ച് എവറസ്റ്റ് കാണാം. 

∙യാത്രയ്ക്കിടയിൽ എവറസ്റ്റിന്റെ മനോഹരമായ കാഴ്ച കിട്ടത്തക്കവിധം നിശ്ചിതസ്ഥലങ്ങളിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്യും. കാഠ്മണ്ഡു കേന്ദ്രമായി പ്രവർത്തിക്കുന്ന ഒട്ടേറെ യാത്രാ ഏജൻസികൾ ഉണ്ട്. 

∙ഒരു മണിക്കൂർ മുതൽ 3–4 മണിക്കൂർ വരെ ദൈർഘ്യമുള്ള യാത്രകൾ ഇവർ സംഘടിപ്പിക്കുന്നു. ദൈർഘ്യം കൂടുതൽ ഉള്ള പാക്കേജിൽ എവറസ്റ്റ് ബേസ് ക്യാംപ് സന്ദർശിക്കാനും സമീപമുള്ള ഖുംബു ഗ്ലേഷിയർ കാണാനും സൗകര്യമുണ്ട്. ഒരു മണിക്കൂർ ദൈർഘ്യമുള്ള മ ൗണ്ടൻ ഫ്ലൈറ്റുകളും കാഠ്മണ്ഡു വിൽ നിന്ന് പ്രവർത്തിക്കുന്നുണ്ട്.

∙ട്രക്കിങ് പരിചയവും താൽപര്യവുമുള്ളവർക്ക് എവറസ്റ്റ് ബേസ് ക്യാംപ് ട്രക്കിങ് നടത്താം. 14 ദിവസം നീണ്ടു നിൽക്കു ന്ന സാഹസിക യാത്രയാണിത്.

∙തെളിഞ്ഞ കാലാവസ്ഥയും അന്തരീക്ഷവും ഉള്ളപ്പോൾ കാഠ്മണ്ഡുവിലെ ചന്ദ്രഗിരി മലനിരകളിൽ നിന്ന് എവറസ്റ്റ് കാഴ്ച സാധ്യമാകും. കാഠ്മണ്ഡുവിൽ നിന്ന് 32 കി. മീ അകലെ നാഗർകോട്ടാണ് എവറസ്റ്റ് പർവതം കാണാൻ സാധിക്കുന്ന മറ്റൊരു സ്ഥലം. ചെലവുകുറഞ്ഞ എവറസ്റ്റ് കാഴ്ചയ്ക്കു നല്ലത് ഇതു തന്നെ. 

ഇന്ത്യൻ രൂപയ്ക്കു മൂല്യമധികമുള്ളതു കൊണ്ടുതന്നെ ചെറിയൊരു ഷോപ്പിംഗ് കൂടി നടത്തി മടങ്ങിയാലും ഇവിടെ നിന്നും മടങ്ങുമ്പോൾ കീശ കാലിയാകുമെന്ന പേടിവേണ്ട. ഇന്ത്യൻ പൗരന്മാർക്ക് നേപ്പാളിൽ പ്രവേശിക്കാൻ വീസ ആവശ്യമില്ല. ഫോട്ടോ പതിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയൽ രേഖകൾ മതിയാകും. റോഡ് മാർഗവും വിമാനത്തിലും കാഠ്മണ്ഡുവിൽ എത്തിച്ചേരാം. വനങ്ങളും മലനിരകളും കൗതുകമുണർത്തുന്ന നിർമാണശൈലിയിലുള്ള ക്ഷേത്രങ്ങളുമൊക്കെ  നേപ്പാളിലെത്തുന്ന സഞ്ചാരികളുടെ മനസ്സുനിറയ്ക്കുന്ന കാഴ്ചകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com