ADVERTISEMENT

സലാർ ഡി യുനി എന്നൊരിടമുണ്ട് ഈ ഭൂമിയിൽ. ആകാശം പോലും മുഖം നോക്കുന്ന ഭൂമിയിലെ ഏറ്റവും വലിയ കണ്ണാടി. ആകാശത്തെയും ഭൂമിയെയും വിഭജിക്കുന്ന ഒരു നേർത്ത രേഖ മാത്രമേ ഉണ്ടാകു, എന്താണ് യഥാർത്ഥൃവും പ്രതിഫലനവും എന്ന് പറയാൻ പ്രയാസമാണ്. അത്രമാത്രം അദ്ഭുതകരമായ കാഴ്ച്ചാനുഭവമാണത്.

533577725

ചിലെയുമായുള്ള അതിർത്തിയോട് ചേർന്ന് ബൊളീവിയയുടെ തെക്കുപടിഞ്ഞാറേ അറ്റത്തായി സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 12,000 അടി  ഉയരത്തിലാണ് സലാർ ഡി യുയുനി സ്ഥിതി ചെയ്യുന്നത്. 

വർഷത്തിൽ ചില സമയങ്ങളിൽ  ഇവിടം ഭീമാകാരമായ കണ്ണാടിയോട് സാമ്യമുള്ളതായി മാറുന്നു. മഴക്കാലത്ത് സമീപത്തുള്ള തടാകങ്ങൾ കവിഞ്ഞൊഴുകുകയും നേർത്ത ഒരു പാളി ജലം ഈ പരപ്പിനെ ആകാശത്തിന്റെ അതിശയകരമായ പ്രതിഫലനമായി മാറ്റുകയും ചെയ്യുന്നു.

920040536

ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് തടാകം കൂടിയാണ് സലാർ ഡി യുനി. മാത്രമല്ല  ലോകത്തിലെ ആദ്യത്തെ ഉപ്പ് ഹോട്ടലിന്റെ ആവാസ കേന്ദ്രം കൂടിയാണീ ലാൻഡ്സ്കേപ്പ്.  ഏകദേശം 10,500 ചതുരശ്ര കിലോമീറ്റർ ആണ് ഇതിന്റെ വിസ്തൃതി. 11 ബില്യൺ ടൺ ഉപ്പാണ് ഇവിെട കൂടി കിടക്കുന്നത്. സലാർ ഒരു ഉപ്പു പാടം മാത്രമല്ല, വരുന്ന തലമുറയുടെ ഊർജാവശ്യങ്ങൾക്കു ഉതകുന്ന ലോകത്തിലെ ലിഥിയം നിക്ഷേപത്തിന്റെ പകുതിയിൽ കൂടുതലും ഒളിഞ്ഞു കിടക്കുന്നതു സാലറിന്റെ അടിത്തട്ടിലാണ്.

സാലർ ഡി യുനിക്ക് രണ്ട് വ്യത്യസ്ത സീസണുകളുണ്ട്. സാലറിന്റെ മിറർ ഇഫക്റ്റിന് സാക്ഷ്യം വഹിക്കാൻ ഏറ്റവും മികച്ച സമയം ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മഴക്കാലമാണ്. വരണ്ട സീസണിൽ (മെയ് മുതൽ നവംബർ വരെ) തടാകം തണുത്തുറഞ്ഞ് കട്ടിയുള്ള പ്രതലമായി മാറുന്നു. ഈ സമയം ഇതിലൂടെ വാഹനങ്ങൾ വരെ ഓടിക്കാൻ സാധിക്കും. വ്യത്യസ്തമായ യാത്രാനുഭവം ആഗ്രഹിക്കുന്നവർക്ക് പ്രകൃതി ഒരുക്കിയ ഈ കണ്ണാടിയിൽ ഒന്ന് മുഖം നോക്കി വരാം.

അറിയാം:  സൗത്ത് അമേരിക്കയിലെ ചെലവ് വളരെ കുറഞ്ഞ രാജ്യമാണ് ബൊളീവിയ. ഭക്ഷണം, താമസം എന്നിവയ്ക്കെല്ലാം ചെലവ് കുറവാണ്. നാട്ടിൽ നിന്നും ഇങ്ങോട്ടേക്കുള്ള വിമാന ടിക്കറ്റിന് മാത്രമാണ് കാശ് കൂടുതൽ. ലാപാസ്, സാന്റാക്രൂസ് എന്നീ വിമാനത്താവളങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വീസ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com