ADVERTISEMENT

ഭൂമിയിലെ ഏറ്റവും വലിയ പല്ലിയായ കൊമോഡോ ഡ്രാഗണിന്റെ പേരിൽ പ്രസിദ്ധമാണ് കൊമൊഡോ എന്ന കൊച്ച് ഇന്തോനേഷ്യൻ ദ്വീപ് രാഷ്ട്രം. ജുറാസിക് പാർക്ക് സിനിമയിൽ കാണുന്നതുപോലെയുള്ള വലിയ പല്ലികളെ ഇവിടെ നേരിട്ട് കാണാം. വിനോദ സഞ്ചാരികൾക്കായി മറ്റനേകം അദ്ഭുതങ്ങൾ കൂടി ഒളിപ്പിച്ചു വച്ചിരിക്കുന്ന കൊമോഡൊയുടെ വിശേഷങ്ങളിലേക്ക്...

ബാലിയുടെ അടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ ഇവിടേക്ക് യാത്ര നടത്താൻ കൂടുതൽ പേരും ഇഷ്ടപെടുന്നു. സജീവമായ അഗ്നിപർവ്വതങ്ങളുടെ ഉത്ഭവ ഭൂമി കൂടിയായ ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നും ഇതുതന്നെ. ഇന്ത്യൻ മഹാസമുദ്രവും പസഫിക് സമുദ്രവും കൂടിച്ചേരുന്നിടത്ത് നിന്നു ഉയർന്നുവരുന്ന  അഗ്നിപർവതങ്ങളെ നോക്കി കാണുന്നത് ഭയങ്കരവും വിസ്മയകരവുമായ അനുഭവമാണ്.

എങ്ങനെ പോകാം

1064310768

കൊമോഡോ ദ്വീപിനു ചുറ്റുമുള്ള യാത്ര താരതമ്യേന എളുപ്പമാണ്, കൊമോഡോയിലേക്ക് പോകുന്നതിന് നിങ്ങൾ ആദ്യം ബാലിയിലേക്കും തുടർന്ന് ലബുവാൻ ബജോയിലേക്കും വിമാനത്തിലോ ബോട്ടിലോ യാത്ര ചെയ്യണം, അവിടെ നിന്നും കൊമോഡോ ദ്വീപിലേക്ക് ബോട്ട് സർവ്വീസ് ഉണ്ട്. ഈ ബോട്ട് യാത്രയും സമ്മാനിക്കുന്നത് അവിസ്മരണീയമായ കാഴ്ചകൾ ആണ്.

എന്തൊക്കെ കാണാം

ലോകത്തിലെ ഏറ്റവും മനോഹരമായ ഡൈവ് ലൊക്കെഷനുകളിൽ ഒന്നാണ് കൊമോഡൊ. വർഷം മുഴുവനും കൊമോഡോ മറൈൻ റിസർവിൽ ഡൈവിങ് സാധ്യമാണ്. മാർച്ച് മുതൽ ഒക്ടോബർ വരെയാണ് ഏറ്റവും തിരക്കേറിയ സമയം. സ്കൂബ ഡൈവിങ്, ലൈഫ് ബോർഡിലെ തെന്നിതെറ്റിക്കലുമെല്ലാം കൊമോഡോ ദ്വിപിനെ പൂർണമായും മനസ്സിലാക്കാൻ സഹായിക്കുന്നു. വെള്ളത്തിൽ നിന്ന് ദ്വീപ് കാണാനുള്ള മികച്ച മാർഗം മാത്രമല്ല, ലോകത്തിലെ ഏറ്റവും മനോഹരമായ ഡൈവ് സൈറ്റുകൾ സന്ദർശിക്കാനും നിങ്ങൾക്ക് ഇതിലൂടെ കഴിയും. കൊമോഡോ ദ്വീപിനു ചുറ്റുമുള്ള സ്‌നോർക്കെലിംഗ് നിങ്ങൾക്ക് ഊഹിക്കാവുന്നതിനേക്കാൾ മനോഹരമാണ്.

ലോകമെമ്പാടുമുള്ള ഏഴ് പിങ്ക്-സാൻഡ് ബീച്ചുകളിൽ ഒന്ന് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കൊമോഡോ നാഷണൽ പാർക്ക് തീർച്ചയായും കാണേണ്ട മറ്റൊരു ആകർഷണമാണ്. ലോകത്തിലെ ഏറ്റവും വലിയ പല്ലിയായ കൊമോഡോ ഡ്രാഗണിനെ സംരക്ഷിക്കുന്നതിനായി 1980 ലാണ് ഇത് സ്ഥാപിതമായത്. ഒപ്പം സമുദ്രജീവികളെയും മറ്റ് പ്രാദേശിക ജീവികളെയും സംരക്ഷിക്കുന്നതിലൂടെ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായും ഈ നാഷണൽ പാർക്ക് മാറി.  പുതിയ 7 ലോകാത്ഭുതങ്ങളിൽ ഒന്ന് കൂടിയാണി പാർക്ക് .

നാഷണൽ പാർക്കിനടുത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായൊരു ദ്വീപാണ് പാദർ ദ്വീപ്. ഇതിന്റെ കൊടുമുടിയിലേക്കുള്ള ട്രക്കിംഗ് ഇന്തോനേഷ്യയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലേയ്ക്ക് നിങ്ങളെ നയിക്കും. ജുറാസിക് പാർക്കിലേതിന് സമാനമായ കാഴ്ചകൾ കണ്ടൊരു യാത്ര നടത്താം. വിഭവങ്ങൾ ഒരുക്കിവെച്ച് കൊമോഡൊ ക്ഷണിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com