ADVERTISEMENT

രഞ്ജിനി ഹരിദാസിനെയും സീരിയലൂടെ മലയാളികളുടെ പ്രിയങ്കരിയായ അർച്ചനെയും അറിയാത്തവർ ചുരുക്കമാണ്. റിയലിറ്റി ഷോയിലൂടെ ഉറ്റസുഹൃത്തക്കളായ ഇവർ അവധിക്കാലം അടിച്ചുപൊളിച്ച് ആഘോഷിക്കുകയാണ്. ബാലിയിലാണ് ഇരുവരും. ഇവരുടെ യാത്രാ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

View this post on Instagram

Mount Batur ❤️❤️❤️ sunrise 👌👌👌

A post shared by Archana Suseelan (@archana_suseelan) on

ഇന്തോനേഷ്യയിലെ 17,000 ദ്വീപുകളെ വച്ച് നോക്കുമ്പോള്‍ മനോഹരമായ പ്രകൃതിയും ശാന്തമായ കടലോരങ്ങളുമൊക്കെയാണ് ബാലിയിലെ ആകർഷണങ്ങൾ. മിക്കവരും അവധി ആഘോഷിക്കുവാനായി ബാലി തെരഞ്ഞെടുക്കാറുണ്ട്. വളരെ സുഖകരമായ കാലാവസ്ഥയാണ് ബാലിയിലേത് എന്നതിനാല്‍ ഏതു സമയത്തും അവിടം സന്ദര്‍ശിക്കാം. കൃത്യമായി പ്ലാനിങ്ങോടുകൂടി യാത്രചെയ്താല്‍ ചെലവ് കുറക്കാനും സഹായിക്കും. ബാലിയുടെ സൗന്ദര്യത്തിനൊപ്പം രഞ്ജിനി ഹരിദാസിന്റെയും അർച്ചനയുടെയും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.

renjini-archana1-gif

ബാലിയെ അറിയാം

ബാലിയില്‍  നിരവധി അനുഭവങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ഇതിനായി കണ്ണും കാതും തുറന്നിരിക്കണമെന്നു മാത്രം. പ്രമുഖ സഞ്ചാര സാഹിത്യകാരനായിരുന്ന എസ്.കെ. പൊറ്റക്കാട് എഴുതിയ 'ബാലി ദ്വീപ്' എന്ന യാത്രാ വിവരണത്തിലൂടെയാണ് ഈ ദ്വീപിനെ കേരളീയരറിഞ്ഞ് തുടങ്ങിയത്. എന്നാൽ കേട്ടറിവിനേക്കാൾ വലുതാണ് ബാലി എന്ന സത്യം എന്ന് ഇവിടെയെത്തുന്ന ഓരോ സഞ്ചാരിയും തിരിച്ചറിയുന്നു. നമ്മുടെ കേരളവുമായി പല കാര്യങ്ങളിലും സാമ്യമുണ്ട് ബാലിക്ക്. ഒന്ന്, ചെറിയ സ്ഥലത്തെ വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ്. കടലും കാടും മലയുമെല്ലാം സമീപത്തായി സ്ഥിതി ചെയ്യുന്നു. മറ്റൊന്ന് ടൂറിസമാണ്. സാമ്പത്തിക വരുമാനത്തിന്റെ 80% ടൂറിസത്തിൽ നിന്നാണ് ലഭിക്കുന്നത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി കടൽക്ഷേത്രങ്ങളുണ്ട് ബാലിയിൽ. ആകാശദൃശ്യത്തിൽ ഒരു ചരടിൽ കോർത്ത മാലപോലെയാണ് ഈ ക്ഷേത്രങ്ങൾ നിർമിച്ചിരിക്കുന്നത്. കടലിനെ അഭിമുഖീകരിക്കുന്ന 70 മീറ്റർ ഉയരമുള്ള കിഴുക്കാംതൂക്കായ മലഞ്ചെരിവിലാണ് 11-ാം നൂറ്റാണ്ടിൽ നിർമിച്ച ഉലുവാറ്റു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നുള്ള കടലിന്റെ വിശാലമായ കാഴ്ച അതിമനോഹരമാണ്. ഉലുവാറ്റു ക്ഷേത്രത്തിനു സമീപമാണ് പതങ് പതാങ് ബീച്ച്. 

ക്വാലലംപൂർ വിമാനത്താവളം വഴിയാണ് ബാലിയിലേക്ക് മിക്ക വിമാനങ്ങളും സർവീസ് നടത്തുന്നത്. ഡെൻപസറാണ് പ്രധാന വിമാനത്താവളം.  കടലിനോട് ചേർന്നാണ് ഡെൻപസർ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. കടൽത്തിരകളെ തൊട്ടുതൊട്ടില്ല എന്നപോലെ വിമാനം ഇവിടേക്ക് ലാൻഡ്‌ചെയ്യുന്ന കാഴ്ചയും മനോഹരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com