ADVERTISEMENT

കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കനുസരിച്ച്, ഏറ്റവും സന്തോഷഭരിതമായ രാജ്യമെന്ന ഖ്യാതി വീണ്ടും നേടിയിരിക്കുകയാണ് ഫിന്‍ലന്‍ഡ്‌. ഡെന്മാര്‍ക്ക്‌, നോര്‍വേ, െഎസ്‌ലൻഡ്, നെതര്‍ലന്‍ഡ്‌, സ്വിറ്റ്സര്‍ലന്‍ഡ്, സ്വീഡന്‍, ന്യൂസീലന്‍ഡ്‌, കാനഡ, ഓസ്ട്രിയ എന്നിവയാണ് യഥാക്രമം രണ്ടു മുതല്‍ പത്തു വരെ സ്ഥാനങ്ങളില്‍ ഇടം നേടിയത്. 

ഗാലപ് വേള്‍ഡ് പോളിന്‍റെ ഈ റിപ്പോര്‍ട്ട് അനുസരിച്ച് 2005-2008 മുതലിങ്ങോട്ട് തുടര്‍ച്ചയായി സന്തോഷം കുറഞ്ഞു വരുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. യെമന്‍, സിറിയ, ബോട്സ്വാന, വെനസ്വേല മുതലായവയും ഇതില്‍ ഉള്‍പ്പെടുന്നു. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക കാര്യങ്ങളില്‍ ആളുകള്‍ അങ്ങേയറ്റം അസംതൃപ്തരായ രാജ്യങ്ങളാണിത്. 

വടക്കന്‍ യൂറോപ്പിലെ കൊച്ചുരാജ്യമാണ് ഫിന്‍ലന്‍ഡ്. റഷ്യയും നോര്‍വെയും സ്വീഡനും എസ്റ്റോണിയയുമായി അതിര്‍ത്തി പങ്കിടുന്നു. ഏറെക്കാലം റഷ്യയുടെ കീഴിലായിരുന്നു ഫിന്‍ലാന്‍ഡ്. തലസ്ഥാനമായ ഹെല്‍സിങ്കി ബാള്‍ടിക് സമുദ്രത്തിന്റെ തീരത്താണ്. സമ്പത്തുയര്‍ത്താന്‍ എണ്ണപ്പാടങ്ങളോ വിശേഷ ലോഹങ്ങളോ ഫിന്‍ലന്‍ഡിന്റെ മണ്ണിലില്ല. സമത്വമാണ് ഫിന്‍ലൻഡിനെ മറ്റു രാജ്യങ്ങളില്‍നിന്നു വേറിട്ട് നിര്‍ത്തുന്ന ഏറ്റവും പ്രധാനഘടകം.  ആണ്‍ പെണ്‍ വേര്‍തിരിവില്ല, തൊഴിലാളി മുതലാളി വ്യത്യാസമില്ല. വിദ്യാഭ്യാസ രംഗത്തും ക്ഷേമ പദ്ധതികളിലും തുല്യത. പല രാജ്യങ്ങളും ചെറിയ കാര്യങ്ങളില്‍ പോലും വിഘടിച്ച് തമ്മില്‍ത്തല്ലുമ്പോഴാണ് ഒരുമയുടെ മാതൃക ഫിന്‍ലന്‍ഡ് ലോകത്തിനു മുന്നില്‍ വയ്ക്കുന്നത്. സൗകര്യങ്ങളുടെ കാര്യത്തിലും ജീവിത നിലവാരത്തിന്‍റെ കാര്യത്തിലും മുന്‍പന്തിയിലാണ് ഫിന്‍ലന്‍ഡ്‌. ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ സ്വപ്നഭൂമി. ഒരു ജീവിതകാലം മുഴുവന്‍ അധ്വാനിച്ചാല്‍ മാത്രമേ അങ്ങോട്ടൊരു യാത്രയ്ക്കുള്ള കാശ് ഒപ്പിക്കാന്‍ പറ്റുള്ളൂ എന്നത് മറ്റൊരു കാര്യം! 

finland-travel

യൂറോപ്പിലെ ഈ സ്വര്‍ഗഭൂമിയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഈ രാജ്യത്തെപ്പറ്റി അറിയേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്.

1. സാന്താക്ലോസിന്‍റെ വീട് ഫിന്‍ലന്‍ഡ്‌ ആണ്. നേരിട്ട് പോയി അദ്ദേഹത്തെ കാണാം, സംസാരിക്കാം!

502891816

2. പാതിരാസൂര്യന്‍റെ നാട്. വേനല്‍ക്കാലത്ത് ഇവിടെ സൂര്യന്‍ അസ്തമിക്കാറില്ല.

3. ലോകത്തെ ഏറ്റവും മികച്ച ബെറികള്‍ കിട്ടുന്ന സ്ഥലം 

4. സ്കീയിങ്, സ്നോ മൊബൈല്‍, സ്നോഷൂവിങ്, കയാക്കിങ് തുടങ്ങിയ വിനോദങ്ങള്‍

5. മഞ്ഞുകാലത്ത് ആകാശത്തു തെളിയുന്ന അപൂര്‍വ പച്ചവെളിച്ചം... നോര്‍ത്തേണ്‍ ലൈറ്റ്സ്!

ആളുകള്‍ നഗ്നരായി ഒന്നിച്ചു കൂടുന്ന സോണകളും ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്. ഇവിടെ ആളുകള്‍ വരുന്നു, ശരീരം വൃത്തിയാക്കുന്നു, കുളിക്കുന്നു, കഥ പറയുന്നു, ധ്യാനിക്കുന്നു... അങ്ങനെ തങ്ങള്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യുന്നു. 

റെയിന്‍ഡീയറിന്‍റെ ഇറച്ചി കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളാണ് ഇവിടുത്തെ പ്രധാന ഭക്ഷണം. വിവിധ തരം ബെറികളും കിട്ടും. ലാപ്പോനിയ എന്നു പേരുള്ള ക്ലൌഡ് ബെറി പ്രാദേശിക ലിക്കര്‍ കടകളില്‍ കിട്ടും. 

ഫിന്‍ലന്‍ഡ്‌ യാത്രയ്ക്ക് എത്ര ചെലവാകും?

വളരെയധികം ചെലവേറിയ രാജ്യമാണ് ഫിന്‍ലന്‍ഡ്‌. തണുപ്പുകാലത്ത് ഇവിടം സന്ദര്‍ശിക്കാതിരിക്കുന്നതാണ് നല്ലത്. 

ഇന്ത്യയില്‍നിന്നു ഫിന്‍ലന്‍ഡിലെത്താന്‍

ഫിൻ‌ലൻഡിലെത്താനുള്ള ഏറ്റവും നല്ല മാർ‌ഗം തലസ്ഥാന നഗരമായ ഹെൽ‌സിങ്കി വഴിയാണ്. ഡല്‍ഹിയിൽനിന്ന് ഹെൽ‌സിങ്കിയിലേക്ക് നേരിട്ട് ഫിന്‍എയര്‍ ഫ്ലൈറ്റ് ഉണ്ട്. 7 മണിക്കൂറിനുള്ളിൽ ഫിൻ‌ലൻഡിലെത്തും. എല്ലാ പ്രധാന യൂറോപ്യൻ നഗരങ്ങളിൽനിന്നും എസ്റ്റോണിയയിൽനിന്നും സ്വീഡനിൽനിന്നും ജലമാര്‍ഗ്ഗവും എത്തിച്ചേരാം.

ഷെങ്കന്‍ രാജ്യങ്ങളുടെ ഭാഗമായതിനാല്‍ ഇന്ത്യയില്‍നിന്നു പോകുന്നവര്‍ ഷെങ്കന്‍ വീസ എടുത്തു വേണം ഫിന്‍ലന്‍ഡ്‌ യാത്രക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങാന്‍. ഈ വീസ ലഭിച്ചാല്‍ ഫിന്‍ലന്‍ഡിനൊപ്പം മറ്റ് 26 രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com