sections
MORE

പോളിയോ തളർത്താത്ത യാത്രാ മോഹങ്ങൾ

jayesh-travel4
SHARE

ശാരീരികമായ പരിമിതികൾ യാത്രകൾക്ക് തടസ്സമാണോ? അല്ലെന്നു പലരും തെളിയിച്ചിട്ടുണ്ട്. എന്നാൽ അതൊരു പരിമിതി തന്നെയെന്ന് പറഞ്ഞു വീടുകളിൽ ഒതുങ്ങിക്കൂടുന്നവർക്ക് പോകാൻ ഉള്ള ഊർജ്ജം നൽകുകയാണ് കാസര്കോടുകാരനായ ജയേഷ്. ചെറുപ്രായത്തിൽ പോളിയോ തളർത്തിയ കാലുകൾ ഒരിക്കലും തന്റെ യാത്ര എന്ന സ്വപ്നത്തിനു വിലങ്ങു തടിയായില്ല എന്ന ജയേഷ് ഉറപ്പിച്ച് പറയുന്നു. പുതിയ നിക്‌സൺ കാറിൽ കാസർഗോഡ് നിന്ന് ഭൂട്ടാൻ വരെ ചെയ്ത യാത്രയുടെ ലക്ഷ്യവും അതായിരുന്നു. ഒപ്പം സ്വയം കണ്ടെത്തലും. ജയേഷ് സംസാരിക്കുന്നു.

jayesh-travel1

എന്തായിരുന്നു ഇത്തരം ഒരു യാത്രയുടെ ലക്ഷ്യം

യാത്രകൾ ചെയ്യാൻ വലിയ ഇഷ്ടമാണ്. ഓരോ സ്ഥലത്ത് പോകുമ്പോൾ പുതിയ ആളുകൾ, പുതിയ അനുഭവങ്ങൾ, സ്ഥലങ്ങൾ അതൊക്കെ അനുഭവിക്കാം.ഏതു സർവ്വകലാശാലയിൽ നിന്ന് കിട്ടുന്നതിനേക്കാൾ അറിവ് കിട്ടും. എന്നെ പോലെ ശാരീരികമായി ബുദ്ധിമുട്ടുള്ള ഒരാൾക്ക് ഇത്തരം ഒരു യാത്ര ബുദ്ധിമുട്ടാണെന്ന് തോന്നാം. ആക്സ്സസ്സിബിലിറ്റി ഒക്കെ പ്രശ്നം തന്നെയാണല്ലോ. പക്ഷെ ഞങ്ങളെ പോലെയുള്ളവർക്കും ഇത്തരം യാത്രകൾ പറ്റും എന്ന തെളിയിക്കുകയായിരുന്നു ഈ യാത്രയിലൂടെ ഞാൻ ലക്‌ഷ്യം വച്ചത്. 

jayesh-travel5

എന്തുകൊണ്ട് ഭൂട്ടാനിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചു.

ഭൂട്ടാൻ ഒരു അൾട്ടിമേറ്റ് ഹാപ്പിനെസ്സ്ന്റെ സ്ഥലമാണ്. ലോകരാജ്യങ്ങളെ വച്ച് നോക്കുമ്പോൾ ഭൂട്ടാന്റെ ഒരു ഔദ്യോഗികമായ പ്രത്യേകതയും അതാണ്. മാത്രമല്ല ഒരു അന്താരാഷ്ട്ര യാത്രയിൽ നമുക്ക് എളുപ്പത്തിൽ എത്താവുന്ന ഒരു ഇടം കൂടിയാണ് അത്. ഭൂട്ടാൻ കുറിച്ച് ഒരുപാട് കേട്ടിരുന്നു, ഹിമാലയത്തിന്റെ ഒരു വശമാണത്, ഒരുപാട് നല്ല ആൾക്കാരാണ് അവിടെ. അങ്ങനെ കുറെ കാരണങ്ങൾ കൊണ്ടാണ് ഭൂട്ടാൻ അവസാന ഡെസ്റ്റിനേഷൻ ആയി തിരഞ്ഞെടുത്തത്. 

jayesh-travel3

എങ്ങനെ ആയിരുന്നു യാത്ര?

ഒക്ടോബര് രണ്ടിന് കാസർഗോഡ് ജില്ലയിൽ നിന്നാണ് യാത്ര തുടങ്ങിയത്. ഭൂട്ടാനിലെത്താൻ പതിനാലു ദിവസമെടുത്തു. പ്രധാനമായുള്ള സ്ഥലങ്ങളെല്ലാം ഈ ദിവസങ്ങളിൽ ഞങ്ങൾ കവർ ചെയ്തിരുന്നു. കാസർഗോഡ് നിന്നും പോയി വിശാഖപട്ടണത്തെ ഒരു ദിവസം സ്റ്റെ ഉണ്ടായിരുന്നു, അവിടെ മുഴുവൻ ചുറ്റിയടിച്ചു. അവിടെ ഒരുപാടുണ്ട് കാണാൻ. രണ്ടാമത് ഭുവനേശ്വർ ആണ് കാണാൻ പോയത്. കൊണാർക്ക് ഒക്കെ അവിടെയാണ്, അതിനു ശേഷം കൊൽക്കൊത്ത. അവിടെ രണ്ടു ദിവസം ഉണ്ടായിരുന്നു. ഒരുപാടു ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് കൊൽക്കൊത്ത, അവിടെ എല്ലാം കണ്ടു. അവിടെ നിന്ന് സിരിഗുഡിയിലേയ്ക്ക് .പിന്നെ ജയ്ഗൺ അവിടെ നിന്നാണ് ഭൂട്ടാനിലേയ്ക്ക് പോയത്. 

jayesh-travel6

യാത്രയിലെ റിസ്ക് എന്തൊക്കെ

ഭൂട്ടാനിലേയ്ക്ക് കടക്കുമ്പോൾ തന്നെ അതിന്റെ പ്രത്യേകത മനസ്സിലാകും. ഇന്ത്യയിലെ ശബ്ദ മലിനീകരണത്തിൽ നിന്നൊക്കെ  ഭൂട്ടാനിലേയ്ക്ക് കയറുമ്പോൾ വല്ലാത്തൊരു നിശബ്ദത അനുഭവപ്പെടാനാകും. അവിടുത്തെ ട്രാഫിക് റൂൾസ് ഒക്കെ വളരെ കണിശമാണ്. ഹോൺ മുഴക്കാൻ പറ്റില്ല, അനാവശ്യമായി ഓവർ ടേക്കിങ് പാടില്ല, പാർക്കിങ്ങിൽ ഒരു ചെറിയ ലൈൻ പുറത്തേയ്ക്ക് വന്നാൽ തന്നെ ഫ ലഭിക്കും. മലയുടെ ചുറ്റുമാണ് ഭൂട്ടാൻ, ഡ്രൈവിങ്ങിൽ അത്ര ശ്രദ്ധയില്ലെങ്കിൽ താഴെ കൊക്കയിലേക്ക് വീഴും, അതുകൊണ്ടു കൂടിയായിരിക്കാം ഡ്രൈവിങ്ങിൽ നിയമങ്ങൾ അവിടെ വളരെ കർക്കശമാക്കിയിരിക്കുന്നത്. എല്ലാവരും അവിടെ അത് അനുസരിക്കുകയും ചെയ്യുന്നു.

ശാരീരികമായ ബുദ്ധിമുട്ട്കൾ പ്രശ്നം ആയോ

യാത്രയിലെങ്ങനെ റിസ്ക് ഒന്നും എടുത്തിരുന്നില്ല. സേഫ് ആയ താമസ സൗകര്യങ്ങൾ ഒക്കെ നേരത്തെ തിരഞ്ഞെടുക്കാൻ ശ്രദ്ധിച്ചിരുന്നു. കാരണം നല്ല ഉറക്കം കിട്ടിയാലേ പിറ്റേന്ന് നന്നായി ഡ്രൈവ് ചെയ്യാനും യാത്ര ആസ്വദിക്കാനും പറ്റൂ. അതുപോലെ നല്ല ഭക്ഷണം. അധികം എണ്ണമയം ഇല്ലാത്ത ഭക്ഷണം കൂടുതൽ എടുത്തു. പിന്നെ ഭൂട്ടാനിലെ എത്തിയപ്പോൾ അവരുടേതായ ഭക്ഷണം ഉപയോഗിച്ച്. അവർ ധികം മസാല ഉപയോഗിക്കില്ല, ഉപ്പ്, മുളക്, ഇഞ്ചി എന്നിവയൊക്കെയാണ് കൂടുതൽ. മസാല അധിക ഉപയോഗിക്കില്ല, അതുകൊണ്ട് വയറിനു പ്രശ്നം ഒന്നും ഉണ്ടായില്ല, നല്ല വെള്ളവുമാണ്.

jayesh-travel

ഇവിടെ നിന്നും ഞങ്ങൾ വെള്ളം കൊണ്ട് പോയി, എന്നാലും ഭൂട്ടാനിലെ നിന്ന് നല്ല കടിക്കാൻ കഴിയുന്ന വെള്ളം കിട്ടി. എവിടെ ചെന്നാലും ലോക്കൽ ബ്രാൻഡഡ് ആയ ജലം വാങ്ങിയില്ല.കാരണം പകർച്ചവ്യാധികൾ ഉൾപ്പെടെ ഉള്ള അസുഖങ്ങൾ ജലത്തിലൂടെയാണ് പകരുക. അതൊക്കെ കൊണ്ട് വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ല.നമ്മുടെ യാത്രയുടെ വിവരങ്ങൾ വ്‌ളോഗിംഗ് ചെയ്യുന്നുണ്ടായിരുന്നു, അതിന്റെ ഒരു വീഡിയോ എഡിറ്റർ ഒപ്പം ഉണ്ടായിരുന്നു. കൂടാതെ ഇത്ര ദൂരം ആയതുകൊണ്ട്, ഞാൻ ഒറ്റയ്ക്കാണ് ഡ്രൈവ് ചെയ്യുന്നതെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ഡ്രൈവ് ചെയ്യാൻ ഒരു സുഹൃത്ത് കൂടി ഒപ്പമുണ്ടായിരുന്നു. ഞാനത് മൂന്ന് പേര് കൂടിയാണ് യാത്ര പോയത്. 

ജയേഷിന്റെ ശാരീരിക അവസ്ഥകൾ--

എനിക്ക് പോളിയോ ആണ്. ആറാം മാസത്തിൽ മുതൽ തന്നെ അതുണ്ട്. ചുറ്റുമുള്ള സുഹൃത്തുക്കൾ എല്ലാം പണ്ടും ഒപ്പമുണ്ടായിട്ടുണ്ട്. പണ്ട് ക്രിക്കറ്റ് കളിയ്ക്കാൻ അഗ്രമുള്ളപ്പോൾ കൂട്ടുകാർ ഒക്കെ എന്റെ വീടിന്റെ മുന്നിൽ വന്നു കളിക്കും, അങ്ങനെ എന്നെയും കൂട്ടും. അതുകൊണ്ട് ഡിസെബിലിറ്റി ഒരു വേദനയായി തോന്നിയിട്ടില്ല. അധികാരികളുടെ ഭാഗത്ത് നിന്ന് മാത്രമാണ് വിഷമം ഉണ്ടായിട്ടുള്ളത്.

ഡ്രൈവിങ് ലൈസൻസ് എടുക്കാൻ വേണ്ടി പത്തു വർഷത്തോളം പോരാടേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെയൊരു യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത് ഞാൻ ഒരു യാത്ര പ്രേമി ആയതുകൊണ്ട് തന്നെയാണ്. അതിന്റെ ഒപ്പം യാത്ര ചെയ്യാൻ ശാരീരികമായ ബുദ്ധിമുട്ടുകൾ കൊണ്ട് തനിക്ക് പറ്റില്ല എന്ന പറഞ്ഞിരിക്കുന്നവർക്ക് ഒരു ഊർജ്ജം നൽകുക. പുറത്തേക്കിറങ്ങുമ്പോൾ നമ്മൾ വിശാലമനസ്കരാവുകയാണ് ചെയ്യുക, നമ്മൾ സഹിക്കാനും ക്ഷമിക്കാനും ആ യാത്ര പഠിപ്പിക്കും. 

യാത്രയെ ഒന്ന് ചുരുക്കി പറയാമോ

യാത്ര എന്നത് വലിയൊരു അറിവാണ്. എടുത്തു പറയേണ്ടത് ആന്ധ്രാപ്രദേശ് ആണ്. നല്ല ഹോസ്പിറ്റാലിറ്റി ആയിരുന്നു അവർക്കൊക്കെ.എവിടെയും നല്ല അനുഭവം തന്നെ കിട്ടി. ഒറീസ രുപാട് പേരാണ് ഭയം തോന്നിയ സ്ഥലമാണ്. ഒളിഞ്ഞിരുന്നു വണ്ടി ആക്രമിക്കും എന്നൊക്കെ. പക്ഷെ അങ്ങനെ ഒന്നും ഉണ്ടായില്ല. സിനിമകളിലൊക്കെ കണ്ട മോഹിച്ച സ്ഥലമാണ് കൊൽക്കൊത്ത, അതും ആസ്വദിക്കാനായി, അതുപോലെ ബംഗാളിലെ ഉൾനാടൻ ഗ്രാമങ്ങൾ. ആ നാട്ടുകാർ ഇപ്പോഴും 1990 കാലിൽ തെന്നെയാണ് ഇപ്പോഴുമുള്ളത്. ആകെ അവിടെയുണ്ടായ ഒരു മാറ്റം കയ്യിൽ സ്മാർട്ട് ഫോൺ ഉണ്ട് എന്നത് മാത്രമാണ്. പണ്ട് നമ്മുടെ നാട്ടിൽ അന്നൗൻസ്മെന്റ്റ് പോകുമ്പോൾ നോട്ടീസ് പെറുക്കാൻ ഓടുന്ന കുട്ടികളില്ല, അതുപോലെ അവിടെ ഗ്രാമങ്ങളിൽ ആ കാഴ്ച കണ്ടു. ശരിക്കും നമ്മുടെ പഴയ കാലത്തേയ്ക്ക് ഒരു ടൈം മെഷീനിൽ കയറി പോകുന്നത് പോലെ തോന്നും.

ഭൂട്ടാനിൽ ചെന്നപ്പോൾ ഒരു ഡിസേബിൾ ആയ വ്യക്തിയാണ് വണ്ടി ഓടിക്കുന്നത് എന്നറിഞ്ഞിട്ട് പലരും കാണാൻ വന്നു. ഇവിടെ ശാരീരികമായ അസുഖം ഉള്ളവർ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കുന്നവരാണ്. പലയിടത്തും വികസിതമായ സ്ഥലങ്ങളാണ്, ചിലയിടത്ത് ഇടിഞ്ഞു വീഴുന്ന മാള നിരകൾ ഒക്കെയുണ്ട്. അവിടെയുള്ള ആൾക്കാരൊക്കെ വളരെ സൗഹൃദമാണ്. വർഷങ്ങൾക്ക് മുൻപ് അവിടുത്തെ സ്ക്കൂളുകളിൽ മലയാളി അധ്യാപകർ നിരവധി ഉണ്ടായിരുന്നു അത്രേ, അവരോടുള്ള സ്നേഹവും ആദരവും ഇപ്പോഴും അവിടെയുള്ളവർക്ക് മലയാളികളോടുണ്ട്. പോപ്ച്ചിക്ക എന്ന ഒരിടത്തായിരുന്നു താമസം, അവിടെ നിന്നും അവിടുത്തെ ഗ്രാമീണ ജീവിതവും കാണാൻ പറ്റി. ഏതൊരു നാടിന്റെയും ആത്മാവ് ഗ്രാമങ്ങളിലാണല്ലോ, ആ ആത്മാവിനെയും ഞങ്ങൾ അവിടെ ചന്ന് തൊട്ടു. അതൊരു വല്ലത്ത അനുഭവമായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA