ഖത്തറിലെ ലോകകപ്പ് കാലത്തു ക്രൂസ് ഷിപ്പുകളിൽ രാപ്പാർക്കാം

europa-cruise
SHARE

സൂറിക്: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്‍ബോൾ കാണാനുള്ള താമസ്സത്തിന് ക്രൂസ്‌ഷിപ്പുകളിൽ 4000 ക്യാബിനുകൾ ഒരുക്കി പ്രമുഖ ക്രൂസ് ഷിപ്പിംഗ് കമ്പനിയായ എം എസ് സി. 2022 ൽ വേൾഡ് കപ്പ് കാലത്തു എം എസ് സി യുടെ രണ്ട് ക്രൂസ്‌ഷിപ്പുകൾ ഖത്തർ പോർട്ടിൽ നങ്കൂരമിടുന്ന ചാർട്ടർ ഇൻഗ്രിമെന്റിൽ, ജനീവ ആസ്ഥാനമായ കമ്പനിയും, ഖത്തർ അധികൃതരും ഒപ്പുവെച്ചു.

എം എസ് സി പോയെസ്സിയെയും, എം എസ് സി യുറോപ്പയുമാണ് ലോകഫുട്‌ബോൾ കാലത്തു അറേബിയൻ കടലിലെ ഹോട്ടൽ റൂമുകളാവുക. പോയെസ്സിയ എം എസ് സി യുടെ നിലവിലുള്ള പ്രസ്‌റ്റീജ് ഷിപ്പുകളിൽ ഒന്നാണെങ്കിൽ, നിർമാണ ഘട്ടത്തിലാണ് ക്രൂസ്‌ഷിപ്പ് യുറോപ്പ. ഫ്രാൻസിലെ സെന്റ് നാസെറെയിൽ പണിതുകൊണ്ടിരിക്കുന്ന യൂറോപ്പ, 2022 നവംബറിൽ ആരംഭിക്കുന്ന ലോകകപ്പിന് തൊട്ട് മുമ്പായി നീറ്റിലിറങ്ങും. പോയെസ്സിയയിൽ മൂന്ന് സ്വിമ്മിങ് പൂളുകൾ, ഗാർഡൻ, ജോഗിങ്/ വാക്കിങ് ട്രാക്കുകൾ തുടങ്ങി മാച്ചുകൾ ഇല്ലാത്തപ്പോൾ ഉല്ലസിക്കാനുള്ള സൗകര്യങ്ങൾ വേണ്ടതിലേറെ.

cruise1

നക്ഷത്ര ഹോട്ടലിന് തുല്ല്യമായ സൗകര്യങ്ങളുള്ള ക്രൂസ്‌ഷിപ്പുകളുമായും കരാർ വെക്കുന്നതിലൂടെ ലോകകപ്പ് കാലത്തെ താമസ്സ സൗകര്യ ദൗർലഭ്യത്തെ ചുരുങ്ങിയ ചിലവിലെ പ്രായോഗിക മാർഗങ്ങളിലൂടെ മറികടക്കുകയാണ് ലോകകപ്പ് സംഘാടകർ. എം എസ് സി യുറോപ്പ നിർമാണം പൂർത്തിയാവുമ്പോൾ ക്രൂസ് ഷിപ്പ് ലോകത്തെ ഏറ്റവും പരിസ്ഥിതി സൗഹാർദ കപ്പലായി മാറുമെന്നാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA