ലോകത്ത്‌ യാത്ര പോവാൻ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ ഒന്നാണിവിടം

OLY-2026-SUI-SION
SHARE

സൂറിക്: ലോകത്ത്‌ യാത്ര പോവാൻ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ സ്വിറ്റസർലന്റും. രാഷ്ട്രീയ അസ്ഥിരത, റോഡ് സുരക്ഷിതം, പകർച്ചവ്യാധികൾ എന്നിങ്ങനെ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സർവേയിൽ എല്ലാ വിഭാഗങ്ങളിലും സ്വിറ്റസർലന്റ് ഒന്നാമത് എത്തി. സിംഗപ്പൂർ ആസ്ഥാനമായ ട്രാവൽ സെകുരിറ്റി റിസ്‌ക് സർവീസസ് കമ്പനിയായ ഇന്റർനാഷണൽ എസ് ഒ എസ്സിന്റേതാണ് അടുത്ത വർഷത്തേക്കുള്ള ട്രാവൽ റിസ്‌ക് മാപ്പ്.

സെഫസ്റ്റ്‌ രാജ്യങ്ങളുടെ ലിസ്റ്റിൽ ഡെൻമാർക്ക്‌, ഫിൻലൻഡ്‌, ഐസ്ലാൻഡ്‌, നോർവെ, ലക്സംബർഗ്, സ്ലൊവേനിയ എന്നിവയും ഇടംപിടിച്ചു. ഈ രാജ്യങ്ങൾ കഴിഞ്ഞാൽ, ഈസ്റ്റ് യുക്രയ്ൻ, റഷ്യ ഒഴികെയുള്ള യൂറോപ്പ്യൻ രാജ്യങ്ങൾക്ക് എല്ലാം തന്നെയും ലൊ റിസ്‌ക് വിഭാഗത്തിലാണ് സ്ഥാനം. യു എസ്, കാനഡ,ഓസ്‌ട്രേലിയ, ന്യുസിലാൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളും ലൊ റിസ്‌ക് വിഭാഗത്തിലാണ്.

ടുറിസ്റ്റുകൾക്കു മാത്രമല്ല രാജ്യത്ത് സ്ഥിരതാമസക്കാരായ വിദേശികൾക്കും ലോകത്തു ഏറ്റവും സുരക്ഷിതം തോന്നുന്ന രാജ്യങ്ങളിൽ പ്രഥമ സ്ഥാനത്താണ് സ്വിറ്റസർലൻറെന്നു ഇന്റർ നേഷൻസ് നടത്തിയ സർവേയിലും തെളിയുന്നു. ക്രൈം, ടെററിസം, യുദ്ധം എന്നിവയെ ആധാരമാക്കി ഗ്ളോബൽ ഫിനാൻസ് കമ്പനി 128 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ രണ്ടാം സ്ഥാനത്തു എത്തിയതും സ്വിറ്റസർലന്റാണ്. ഏറ്റവും കുറഞ്ഞ അക്രമ നിരക്ക്, പൊതു സുരക്ഷിതത്വം എന്നിവ മുൻനിർത്തി എൻസൈക്ളോപീഡിയ ഡോട്ട് കോം നടത്തിയ പഠനത്തിലും സ്വിറ്റസർലന്റിന് തന്നെയാണ് ലോകത്ത്‌ ഒന്നാം സ്ഥാനം.

അടികുറിപ്പ്: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഈ വർഷം സ്വിറ്റസർലന്റ്റ് സന്ദർശിച്ചപ്പോൾ, സുരക്ഷിതം ഏർപ്പെടുത്താൻ സ്വകാര്യ ഏജൻസിയെ ഏർപ്പെടുത്തിയിരുന്നു. ഈ വകയിൽ ചെലവായത് എട്ട് ലക്ഷത്തോളം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA