ADVERTISEMENT

ക്രിസ്മസ് അവധിക്കാലം യൂറോപ്പില്‍ അടിച്ചു പൊളിച്ച് ജയസൂര്യയും കുടുംബവും.  ഷൂട്ടിംഗും തിരക്കുകളുമൊക്കെ മാറ്റി വച്ച് സകുടുംബം വിദേശയാത്ര ആസ്വദിക്കുന്ന ജയസൂര്യ സ്വിസ്റ്റര്‍ലന്‍ഡില്‍ നിന്നും പാരീസില്‍ നിന്നുമൊക്കെയുള്ള യാത്രാ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കു വച്ചിട്ടുണ്ട്. നടന്‍ കഴിഞ്ഞ തവണ നടത്തിയ നേപ്പാള്‍ യാത്രയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു. 

 

View this post on Instagram

Dont count the Days ,Make the Days count....

A post shared by actor jayasurya (@actor_jayasurya) on

ന്യൂ ഇയര്‍ ഈവ് എന്നാല്‍ വമ്പന്‍ സെലിബ്രേഷനാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍. കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടും സംഗീതവും നൃത്തവുമൊക്കെയായി കിടിലന്‍ കാലം. സ്വിസ്റ്റര്‍ലാൻഡും വ്യത്യസ്തമല്ല. ജയസൂര്യ തന്‍റെ ചിത്രങ്ങളില്‍ അടയാളപ്പെടുത്തിയ സ്യൂരിച്ച് ആണ് ഇവിടുത്തെ ന്യൂ ഇയര്‍ ഡെസ്റ്റിനേഷനുകളില്‍ ഏറ്റവും പോപ്പുലര്‍. സ്വിസ്റ്റര്‍ലാൻഡിലെ ഏറ്റവും വലിയ ന്യൂ ഇയര്‍ പാര്‍ട്ടി നടക്കുന്നത് സൂറിച്ച് തടാകക്കരയിലാണ്. ലൈവ് മ്യൂസികും ഡ്രിങ്ക്സും ഭക്ഷണവും ഡാന്‍സും വെടിക്കെട്ടുമെല്ലാമായി ഒരു ലക്ഷത്തിലധികം ആളുകള്‍ ഒത്തുകൂടുന്ന വമ്പന്‍ പാര്‍ട്ടിയാണിത്‌. സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ പുതുവത്സര പാർട്ടി പുലര്‍ച്ചെ മൂന്നു മണി വരെ നീളും. ഇതു കൂടാതെ ഇന്‍റര്‍ലേക്കന്‍, ബേസല്‍, ല്യുഗാനോ, ജനീവ തുടങ്ങിയ സ്വിസ്സ് നഗരങ്ങളിലും ന്യൂ ഇയര്‍ പാര്‍ട്ടികളുണ്ടാവും. 

View this post on Instagram

MERRY CHRISTMAS TO ALL.....

A post shared by actor jayasurya (@actor_jayasurya) on

 

View this post on Instagram

🥰🥰🥰

A post shared by actor jayasurya (@actor_jayasurya) on

പാരീസ് എന്നാല്‍ ന്യൂ ഇയര്‍ സമയത്ത് മാത്രമല്ല, എല്ലായ്പ്പോഴും സഞ്ചാരപ്രിയരുടെ സ്വപ്ന നഗരമാണ്. ഈഫല്‍ ടവറിനു മുന്നില്‍ നിന്നൊരു ഫോട്ടോ എല്ലാവരുടെയും ബക്കറ്റ് ലിസ്റ്റിലുണ്ടാകും. ന്യൂ ഇയര്‍ സമയത്താണ് ഇവിടെ എത്തിച്ചേരുന്നതെങ്കില്‍ ഉറപ്പിച്ചോളൂ, നിങ്ങള്‍  'ചെറിയ തരത്തിലുള്ള ഒരു ഭാഗ്യവാന'ല്ല!

 

ആഘോഷങ്ങള്‍ എങ്ങനെയാണ് വേണ്ടതെന്ന് പാരീസിന് നന്നായറിയാം. ഈ സമയത്ത് നഗരം മുഴുവന്‍ വൈദ്യുതാലങ്കാരങ്ങള്‍ കൊണ്ട് മോടി പിടിപ്പിച്ചിരിക്കും. ജനക്കൂട്ടം ബാറുകളിലും ക്ലബ്ബുകളിലും തെരുവുകളിലുമെല്ലാം സന്തോഷത്തിന്‍റെ വിത്തുകള്‍ വാരി വിതറിക്കൊണ്ട് ഊര്‍ജ്ജസ്വലതയോടെ വന്നു നിറയും. ശരിയായി പ്ലാന്‍ ചെയ്തെങ്കില്‍ മാത്രമേ ഇവിടത്തെ പാര്‍ട്ടികളില്‍ ശരിയാം വിധം പങ്കെടുക്കാനാവൂ. 

 

ന്യൂ ഇയര്‍ ഈവിന്‍റെ പെരുമ ഏറ്റവും കൂടുതല്‍ അവകാശപ്പെടാനാവുക, പാരീസിന്‍റെ മുഖമായ ഈഫല്‍ ടവറിനു തന്നെയാണ്. ഇതിനുള്ളിലെ റസ്റ്റോറന്റുകളിലാണ് സാധാരണയായി കൂടുതല്‍ ആളുകള്‍ എത്തുന്നത്. എന്നാല്‍ ഔട്ട്‌ഡോര്‍ ആഘോഷങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ഈഫല്‍ ടവറിനടുത്തുള്ള ഷാമ്പ് ഡി മാര്‍സ് (Champs De Mars) പാര്‍ക്കിലും ഒത്തു കൂടുന്നു. പുതിയ പുതിയ ആളുകളെ പരിചയപ്പെടുകയും പരസ്പരം പുതുവത്സരാംശംസകള്‍ നേരുകയും ചെയ്യുന്നു.

 

പാരീസിന്‍റെ ഔദ്യോഗിക ന്യൂ ഇയര്‍ ഈവ് പരിപാടികള്‍ അരങ്ങേറുന്നത് ഇവിടത്തെ ഏറ്റവും പ്രശസ്തമായ  Champs-Élysées തെരുവിലാണ്. എല്ലാ വര്‍ഷവും ന്യൂ ഇയര്‍ ഈവിന് രാത്രി 9 മണിയോടെ ഇവിടെ അരങ്ങേറുന്ന ലൈറ്റ് ഷോ കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് ഇങ്ങോട്ട് ഒഴുകിയെത്തുക.

 

ഇതു കൂടാതെ പാരീസിലെ വമ്പന്‍ ക്ലബ്ബുകളിലും ഈ സമയത്ത് കിടുക്കന്‍ പാര്‍ട്ടിയായിരിക്കും നടക്കുക.

 

സ്വിസ്റ്റര്‍ലാന്‍ഡും പാരീസും കൂടാതെ ലണ്ടന്‍, ബാഴ്സലോണ, മഡെയ്റ ദ്വീപുകള്‍, ഇബിസ, ഡ്യുബ്രോവ്നിക്ക്, ബെര്‍ലിന്‍ മുതലായ യൂറോപ്യന്‍ രാജ്യങ്ങളും ന്യൂ ഇയര്‍ സമയത്ത് സഞ്ചാരികളെക്കൊണ്ടു നിറയും. വര്‍ഷത്തിലൊരിക്കല്‍ 'അല്‍പ്പം കാശു പോയാലും ന്യൂ ഇയര്‍ കളറാക്കാമല്ലോ' എന്ന് ചിന്തിക്കുന്ന ന്യൂജെന്‍ യാത്രാപ്രിയരുടെയെല്ലാം ഡ്രീം ന്യൂ ഇയര്‍ ഈവ് ഡെസ്റ്റിനേഷന്‍ എന്നാല്‍ ഇപ്പോള്‍ യൂറോപ്പാണ്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com