ADVERTISEMENT

പുതിയ സ്ഥലങ്ങളും കാഴ്ചകളും ആളുകളെയുമൊക്കെ കണ്ട് യാത്ര ചെയ്യാന്‍ തയാറാണോ? വിദേശയാത്ര തന്നെ ആവാം. ശ്രീലങ്കയിലേക്ക് യാത്ര തിരിക്കാം. കീശക്കാലിയാകാതെ തന്നെ ഇൗ മരതക ദ്വീപിലേക്ക് പറക്കാം. കടല്‍ത്തീരങ്ങളും, തെങ്ങുകളും പാടങ്ങളും പുഴകളും കടലുകളും മലകളും വനങ്ങളും ആവോളം പ്രകൃതിഭംഗിയാല്‍ സമ്പന്നമാണ്. കേരളത്തിനോട് ഏറെ സാമ്യമുണ്ട് ഇൗ നാടിന്. ശ്രീലങ്കൻ യാത്ര ചെലവേറിയതാണെന്ന് ചിന്തിക്കേണ്ട. കൃത്യമായ പ്ലാനിങ്ങോടുകൂടി ബജറ്റ് യാത്ര ചെയ്യാം.

528340221

ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്. സാഹസിക വിനോദങ്ങൾ ഉൾപ്പടെ ട്രെക്കിങ്ങും വന്യമ‍ൃഗങ്ങളെ കാണാനായി നാഷണൽ പാർക്കുകളും ഒരുക്കിയിട്ടുണ്ട്. ബുദ്ധ സംസ്‌കാരത്തിന്റെ അവശേഷിപ്പുകള്‍ തുടങ്ങി മറ്റ് നിരവധി കാഴ്ചകളുമുണ്ട്. ഇൗ ചെറിയ രാജ്യത്തിൽ വലിയ കാഴ്ചകളാണുള്ളത്. ലങ്കാധിപനായിരുന്ന രാവണന്റെ സ്വർണ്ണ നഗരിയായ ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്. ആനകളുടെ അനാഥാലയമായ പിന്നാവാല ആരെയും ആകർഷിക്കും.

1124491039

കൊളംബോ വിമാനത്താവളത്തിൽനിന്ന് പ്രധാന ഹിൽസ്റ്റേഷനായ കാൻഡിയിലേക്ക് പോകുന്നവഴിയാണ് പിന്നാവാല എന്ന സ്ഥലം. അവിടെ 25 ഏക്കറോളം പരന്നുകിടക്കുന്ന ആനകളുടെ ഈ അനാഥാലയത്തിന് പുരാണവുമായും ബന്ധമുണ്ട്. അടുത്ത ആകർഷണം ശ്രീബുദ്ധന്റെ പല്ല്  ആരാധിക്കുന്ന  ക്ഷേത്രമായ ഡാലാഡ മാലിഗവ ക്ഷേത്രമാണ്.  ശ്രീലങ്കയുടെ ചരിത്രവും, സംസ്‌കാരവും, പ്രകൃതി സൗന്ദര്യവും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്.മീൻ പിടിത്തമാണ് ഇവിടുത്തുക്കാരുടെ മുഖ്യതൊഴിൽ. കടൽതീരങ്ങളും കാഴ്ചകളും നിറഞ്ഞയിവിടം രുചിനിറച്ച വിഭവങ്ങൾക്കും പിന്നിലല്ല.

485447666

പ്രധാന ആകർഷണം റാഫ്റ്റിങ്,കയാക്കിങ് തുടങ്ങി സാഹസികവിനോദങ്ങൾ,ഹെറിറ്റേജ് ടൂർ, വൈൽഡ് സഫാരി,ഡാലാഡ മാലിഗവ ക്ഷേത്രം,മഴക്കാടുകളും ബീച്ചുകളും. സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട നാടായ ശ്രീലങ്കയില്‍ താമസച്ചിലവും, മറ്റ് ചിലവുകളും വളരെ കുറവാണ്.

ശ്രദ്ധിക്കാം

ശ്രീലങ്കയിലെത്തിയാല്‍ പരമാവധി പൊതുഗതാഗതസംവിദാനം ഉപയോഗപ്പെടുത്തുക. നിരവധി ബസുകളും ട്രെയിന്‍ സര്‍വ്വീസുകളും ശ്രീലങ്കയുടെ ഉള്‍ഞരമ്പുകളിലൂടെ ഓടുന്നതിനാല്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യാനാന്‍ സൗകര്യമായിരിക്കും. മാത്രമല്ല ഇത്തരത്തിലുള്ള യാത്രകള്‍ മികച്ച അനുഭവത്തിനൊപ്പം ചിലവും കുറയ്ക്കും. ടുക് ടുക് ആണ് മറ്റൊരു മാര്‍ഗ്ഗം. ഇതും ടാക്‌സി പോലെയുള്ളവയില്‍ നിന്നും ചെലവ് കുറഞ്ഞതാണ്. താമസത്തിനും ചെറിയ ബജറ്റിലുള്ള ഹോട്ടലുകളും കോട്ടേജുകളും മുതല്‍ ആഡംബര റിസോര്‍ട്ടുകള്‍ വരെ ലഭ്യമാണ. 

ഇന്ത്യക്കാര്‍ക്ക് വീസയില്ലാത സന്ദര്‍ശിക്കാവുന്ന രാജ്യം കൂടിയാണ് ശ്രീലങ്ക. ശ്രീലങ്കയിലേക്കുള്ള വിമാന ടിക്കറ്റുകള്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ ബുക്ക് ചെയ്യുകാണെങ്കില്‍ ചുരുങ്ങിയ ചെലവില്‍ ലഭിക്കും. ബജറ്റിനെ പേടിക്കാതെ ലാവിഷായി തന്നെ പോയിവരാം രാവണന്റെ ലങ്കയിലേക്ക്. പത്ത് തലയുള്ള രാവണന്റെ ലങ്ക കണ്ടുതീര്‍ക്കാനും വേണം പത്ത് തല. അത്രയധികം കാഴ്ചകളും വിശേഷങ്ങളും ഒരുക്കിവച്ച് വിനോദസഞ്ചാരത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുകയാണ് ശ്രീലങ്കയെന്ന മരതകദ്വീപ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com