ADVERTISEMENT

കളങ്കമില്ലാത്ത പ്രകൃതി, സുരക്ഷിതമായ പട്ടണങ്ങൾ, നഗരങ്ങൾ, സന്തുഷ്ടരും സൗഹൃദസമ്പന്നരുമായ ആളുകൾ, ഏത് പാരാമീറ്ററാണെങ്കിലും, ഫിൻ‌ലൻ‌ഡ് എല്ലായ്‌പ്പോഴും ഒന്നാമതാണ്.

അടുത്തിടെ,ഫിൻലൻഡിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സന്ന മറിൻ എന്ന 34 കാരി  തെരഞ്ഞെടുക്കപ്പെട്ട വാർത്ത നമ്മൾ അറിഞ്ഞു.ഒപ്പം രാജ്യത്തെ ഇപ്പോഴത്തെ സഖ്യ സർക്കാരിനും നേതൃത്വം നൽകുന്നതും സ്ത്രീകൾ തന്നെയാണ്. ഇതു മാത്രമല്ല ആ രാജ്യത്തിന്റെ പ്രത്യേകത. വസ്തുതകളും സ്ഥിതിവിവരക്കണക്കുകളും സൂചിപ്പിക്കുന്നത് ഫിൻ‌ലാൻ‌ഡ് സ്ത്രീകളുടെ അവകാശങ്ങളുടെയും ലിംഗപരമായ തുല്യതയുടെയും കാര്യത്തിൽ മാത്രമല്ല, മറ്റ് മേഖലകളിലും ഒരു ചാമ്പ്യനാണ് എന്നാണ്. 

ലോകത്തിലെ മറ്റു രാജ്യങ്ങളിൽ നിന്നും  ഫിൻലൻഡ് എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് നോക്കാം. ചില സവിശേഷഘടകങ്ങൾ ആ രാജ്യത്തെ വേറിട്ടു നിർത്തുന്നു 

1. ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യം

ലോക സന്തോഷ റിപ്പോർട്ട് പ്രകാരം  തുടർച്ചയായ രണ്ടാം വർഷവും ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം  ഫിൻലൻഡാണ്. കേരളത്തിന്റെ ഏഴിൽ ഒന്ന് ജനസംഖ്യ മാത്രമുള്ള അതി സുന്ദരമായ ഒരു ചെറിയ രാജ്യമാണിത്. വടക്കൻ യൂറോപ്പിൽ ആർട്ടിക്കിന് അടുത്ത് കിടക്കുന്ന നോർഡിക് രാജ്യമായ ഫിൻലൻഡ്, ജനങ്ങളുടെ പുരോഗതിയുടെ ഏതു അളവ് കോൽ എടുത്താലും, ലോക രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 5 സ്ഥാനങ്ങളിൽ ഒന്നായിരിക്കും.

502891816

2. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിൽ ഒന്ന്

വർഷം തോറും,ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്നായി ഫിൻ‌ലൻഡിനെ  റാങ്ക് ചെയ്യുന്നു. കുറ്റകൃത്യങ്ങൾ, അക്രമം, ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ ഈ രാജ്യം ഏറ്റവും കുറഞ്ഞ റിസ്ക് ലെവൽ വിഭാഗത്തിൽ പെടുന്നു.

3.ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായങ്ങളിലൊന്ന്

ഇവിടുത്തെ പ്രാരംഭ വിദ്യാഭ്യാസ സമ്പ്രദായം  കളികളിലൂടെയുള്ള പഠന സങ്കൽപ്പങ്ങളെ ചുറ്റിപ്പറ്റിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രാഥമിക സ്കൂൾ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ ക്ലാസുകൾ മാത്രമേയുള്ളൂ. വിദ്യാഭ്യാസത്തിലേക്കുള്ള തുല്യ പ്രവേശനം ഫിൻ‌ലൻ‌ഡിലെ ഒരു ഭരണഘടനാപരമായ അവകാശമാണ്. അടിസ്ഥാന, അപ്പർ‌ സെക്കൻഡറി പോലെ ഉന്നത വിദ്യാഭ്യാസവും ഇവിടെ സൗജന്യമാണ്. പത്താം ക്‌ളാസ് വരെ കുട്ടികൾക്ക് പരീക്ഷ പോലുമില്ല. എന്നാൽ ആഗോളതലത്തിൽ വിദ്യാഭ്യാസ നിലവാരത്തിൽ മുൻപന്തിയിലുള്ള ഫിൻലൻഡ്,  നല്ല സ്കൂളുകൾക്കുള്ള  അവാർഡിൻറെ കാര്യത്തിലും  വർഷങ്ങളായി ഒന്നാം സ്ഥാനം നിലനിർത്തുന്നു.

4. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് ഫിൻ‌ലൻ‌ഡ്.

ദി ഇക്കണോമിസ്റ്റിന്റെ ഗ്ലാസ്-സീലിംഗ് സൂചിക അനുസരിച്ച്, ആഗോളതലത്തിൽ സ്ത്രീകളുടെ ഏറ്റവും കൂടുതൽ  തൊഴിൽ ശക്തി ഉള്ളത് ഫിൻലൻഡിലാണെന്ന് കണ്ടെത്തി. ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ലിംഗ വേതന വിടവ് ഫിൻ‌ലൻഡിൽ ഏറ്റവും കുറവാണ്.

5.പിതാക്കന്മാർക്ക് 9 ആഴ്ച വരെ പിതൃത്വ അവധി ഉള്ള നാട്

ശിശു വികസനത്തിൽ പിതാക്കന്മാർ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഫിൻ‌ലൻ‌ഡ് വിശ്വസിക്കുന്നു, അതിനാൽ സർക്കാർ പിതാക്കന്മാർക്ക് 9 ആഴ്ച പിതൃത്വ അവധി വാഗ്ദാനം ചെയ്യുന്നു. ഈ  സമയത്ത് അവർക്ക് ശമ്പളത്തിന്റെ 70% നൽകുന്നു.ഇപ്പോൾ ലോകത്തെ ഏറ്റവും നല്ല മറ്റേർണിറ്റി ആനുകൂല്യങ്ങൾ കിട്ടുന്ന രാജ്യമാണ് ഫിൻലൻഡ്. അമ്മക്ക് നാല് മാസവും അച്ഛന് രണ്ടു മാസവും അവധി ഉണ്ട്. പ്രേത്യേക അലവൻസും ബോണസും കിട്ടും. 

6 ഏറ്റവും മികച്ച ആരോഗ്യസംരക്ഷണ സംവിധാനം 

ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് പഠനത്തിൽ ഫിൻ‌ലൻഡിന് ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യസംരക്ഷണ സംവിധാനമുണ്ടെന്ന് കണ്ടെത്തി. ലോകത്ത് ശിശുമരണ നിരക്ക്‌ ഏറ്റവും കുറവുള്ള രാജ്യം കൂടിയാണിത്. 

7.ലോകത്തിലെ അഴിമതി രഹിത രാജ്യങ്ങളിൽ ഒന്നാം സ്ഥാനം 

ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ ഏറ്റവും പുതിയ അഴിമതി സൂചികയിൽ തുടർച്ചയായി രണ്ടാം തവണയും ഫിൻ‌ലൻ‌ഡ്   ഒന്നാം സ്ഥാനത്തെത്തി. കൈക്കൂലി നിരക്ക്, പൊതു ഫണ്ടുകൾ വഴിതിരിച്ചുവിടൽ, മറ്റ് തരത്തിലുള്ള അഴിമതികൾ എന്നിവ സർക്കാരിനുള്ളിൽ ഏറ്റവും താഴ്ന്നതാണെന്ന് മനസ്സിലാക്കുന്ന രാജ്യങ്ങൾക്ക് സൂചിക ഉയർന്ന റാങ്കിംഗ് നൽകുന്നു. അങ്ങനെ നോക്കുമ്പോൾ ലോകത്തിലെ അഴിമതി രഹിത രാജ്യങ്ങളിൽ ഒന്നാം സ്ഥാനം തന്നെ ഫിൻലൻഡിന് നൽകണം. 

8. ഫിൻ‌ലാൻഡിലെ വായുവിന്റെ ഗുണനിലവാരം ലോകത്തിലെ ഏറ്റവും മികച്ചത്

ലോകാരോഗ്യ സംഘടന പുറത്തുവിട്ട പഠനമനുസരിച്ച്,വായു ഗുണനിലവാര സ്ഥിതിവിവരക്കണക്കുകളിൽ ഫിൻ‌ലൻ‌ഡ് ലോകത്ത് ഒന്നാമതാണ്. ഫിൻ‌ലൻ‌ഡിലെ ഈ മികച്ച വായുവിന്റെ ഗുണനിലവാരം കർശനമായ പാരിസ്ഥിതിക നിയന്ത്രണങ്ങൾ‌ കൊണ്ട് തന്നെയാണ്. മാത്രമല്ല പാരീസ് കാലാവസ്ഥാ കരാറിന് കീഴിൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു വഴി കൂടിയാകാം ഇത്.

9. ലോകത്തിലെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക്

ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്  നന്ദി പറയാം. അക്കാരണത്താൽ ഫിൻലൻഡ് ലോകത്തിലെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക് ഉള്ള രാജ്യമായി മാറുന്നു.വായന, എഴുത്ത് കഴിവുകൾ കൂടാതെ, സാക്ഷരത പെരുമാറ്റത്തിലും ഫിൻസ് ഏറ്റവും ഉയർന്ന സ്ഥാനം കൈയ്യടക്കുന്നു.

10. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഫിൻ‌ലൻ‌ഡ് ലോകത്ത് ഒന്നാമതാണ്

മാനവശേഷി വികസനം ആണ് ഫിൻലൻഡിന്റെ വികസനത്തിന്റെ ആണിക്കല്ല്. രാജ്യത്തെ ജനങ്ങൾക്ക് എന്തും തുറന്നു പറയാനും സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും നൽകിയിരിക്കുന്നത് 100% സ്വാതന്ത്ര്യം തന്നെയാണ്. ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും വിപ്ലവകരമായ മാറ്റങ്ങൾ അവർ പരീക്ഷിക്കുന്നു. ഇതിനൊക്കെ നേതൃത്വം നൽകുന്നത് ചെറുപ്പക്കാരായ മന്ത്രിമാരും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com