ദുബായിൽ സൗജന്യമായി സന്ദർശിക്കാവുന്ന സ്ഥലങ്ങൾ

dubai-trip
SHARE

ദുബായ് എന്നു കേൾക്കുമ്പോൾത്തന്നെ ആഡംബരമെന്ന വാക്കാണല്ലോ ഓർമയിലെത്തുക. പണക്കൊഴുപ്പും ആഘോഷങ്ങളുമൊക്കെ നിറയുന്ന ഒരുമുഖം മാത്രമല്ല ദുബായ്‌ക്കുള്ളത്. വലിയ പണച്ചെലവില്ലാതെ കാണാനും അറിയാനും ഏറെയുള്ള, വ്യത്യസ്തമായൊരു സാംസ്കാരിക അനുഭവം കൂടി സമ്മാനിക്കുന്ന നാടു കൂടിയാണത്. 

ദുബായിൽ സൗജന്യമായി സന്ദർശിക്കാവുന്ന കാര്യങ്ങളിതാ:

ദുബായ്‌ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും അനുഭവം

 ഒട്ടക മ്യൂസിയത്തിൽ സൗജന്യ പ്രവേശനം

 സൗജന്യ യോഗ ക്ലാസുകൾ

 ഫ്രീ മൂവി അണ്ടർ ദ് സ്റ്റാർസ്

 ദുബായ് അക്വേറിയത്തിന്റെ സൗജന്യ കാഴ്ച

 ദുബായ് ജലധാര പ്രദർശനത്തിന്റെ സൗജന്യ കാഴ്ച

Ain-dubai

 ജുമൈറ ബീച്ച് കോർണിഷിലേക്ക് സൗജന്യ പ്രവേശനം

 പഴയ രീതിയിലുള്ള സ്വർണ്ണ, സുഗന്ധവ്യഞ്ജന സൂക്കുകളിലൂടെ സൗജന്യമായി അലഞ്ഞുനടക്കാം. ഈ അലഞ്ഞു തിരിയലിനിടയിൽ എന്തെങ്കിലും കണ്ട് ഇഷ്ടപ്പെട്ടാൽ കാശു കൊടുത്തു വാങ്ങാം.

 സൗജന്യ കാർ ഗെയ്‌സിങ്

സൗജന്യ പെഹ്‌വാനി ഗുസ്തി

പ്രാദേശിക ഗുസ്തി കാണുന്നld ദുബായിൽ സൗജന്യമായി ചെയ്യാനാകുന്ന ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നാണ്. എല്ലാ വെള്ളിയാഴ്ചയും ഇന്ത്യൻ, പാക്കിസ്ഥാൻ, ബംഗ്ലദേശ് വംശജരായ നൂറുകണക്കിനു തൊഴിലാളികൾ ഗുസ്തി കാണാൻ ഒത്തുകൂടുന്നു.

സ്ഥാനം: ഡെയ്‌റ (മത്സ്യ മാർക്കറ്റിന് പിന്നിലുള്ള സാൻഡ്‌ലോട്ട്)

സമയം: വെള്ളി വൈകിട്ട് 5 മുതൽ

സൗജന്യമായി എമിറേറ്റ്സ് ബാപ്റ്റിസ്റ്റ് ചർച്ച് ഇന്റർനാഷനലിൽ എത്തി അനുഗ്രഹം തേടാം.

ബുർജ് ഖലീഫയിൽ കയറാൻ മാത്രമേ ചെലവുള്ളൂ. അതിനു പുറത്തുനിന്ന് ഒരു സെൽഫി എടുക്കാൻ ഒറ്റ പൈസ മുടക്കേണ്ട.

സൗജന്യമായി ബുർജ് നഹർ സന്ദർശിക്കാം.

സൗജന്യമായി ബുർജ് അൽ അറബ് ജുമൈറയിൽ കയറി നഗരം കാണാം.

കരയിലേക്ക് ഒരു പാലവുമായി ബന്ധിപ്പിച്ച ഹോട്ടൽ ബുർജ് അൽ അറബ് ജുമൈറ ദുബായ് സ്മാരകങ്ങളുടെ പട്ടികയിലെ ഒന്നാംസ്ഥാനക്കാരനാണ്. കപ്പൽ പോലുള്ള ഇതിന്റെ നിർമാണം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹോട്ടലെന്ന ഖ്യാതി നേടിക്കൊടുത്തു. അത്യാധുനികവും ആഡംബരപൂർണവുമായ  ഇന്റീരിയറുകൾ, ഹോട്ടൽ നിലകൊള്ളുന്ന കൃത്രിമ ദ്വീപ്, അതുല്യമായ വാസ്തുവിദ്യ എന്നിവ ഇതിനെ ലോകത്തിലെ ഏറ്റവും ചെലവേറിയ ഹോട്ടലുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിച്ചു. ഇവിടെനിന്ന് നോക്കിയാൽ കടലിന്റെ ആഴങ്ങളും നഗരത്തിന്റെ അഭൂതമായ സൗന്ദര്യവും ആസ്വദിക്കാം.

സൗജന്യമായി ഇൻഫിനിറ്റി ടവർ സന്ദർശിക്കാം.

കൈറ്റ് ബീച്ചിൽ വാട്ടർസ്പോർട്ടുകൾ സൗജന്യമായി പ്ലേ ചെയ്യാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA