ADVERTISEMENT

ഗില്‍ഡഡ് ക്ഷേത്രങ്ങള്‍, അതിശയകരമായ പ്രകൃതിദൃശ്യങ്ങള്‍, ഏഷ്യയിലെ ഏറ്റവും മനോഹര വെള്ളച്ചാട്ടങ്ങളിലൊന്ന് എന്നിവ ഉൾപ്പടെ യാത്രികരെ ആകർഷിക്കുന്ന സ്ഥലമാണ് ലാവോസ്.

luang-prabang-laos

ലുവാങ് പ്രബാംഗിന്റെ സൗന്ദര്യത്തില്‍ ആറാടാം

കോബിള്‍ഡ് സ്ട്രീറ്റുകള്‍, കുങ്കുമനിറ വസ്ത്രമണിഞ്ഞ സന്യാസിമാര്‍, മൈലുകള്‍ നീളമുള്ള ചന്തകള്‍, അതിശയകരമായ സൂര്യാസ്തമയ ദൃശ്യങ്ങൾ കാണാവുന്ന നദീതീരങ്ങള്‍..... ലുവാങ് പ്രബാംഗില്‍ ഇവയെല്ലാം കാണാൻ സമയം തികയുമോ എന്ന കാര്യം സംശയമാണ്. ഉറക്കമില്ലാത്ത ഈ നഗരത്തില്‍ ക്ഷേത്രങ്ങള്‍ മാത്രം കണ്ടുതീര്‍ക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും. തക് ബാറ്റ് കാണാന്‍ പുലര്‍ച്ചെ 5 മണിക്ക് എഴുന്നേല്‍ക്കുക, ബുദ്ധ സന്യാസിമാര്‍ രാവിലെ ഭിക്ഷ തേടി തെരുവുകളില്‍ നടക്കുന്നത് കാണാം. 

മൗണ്ട് ഫുസി

ലുവാങ് പ്രബാംഗിനെക്കാള്‍ ലാവോസിന്റെ 360 ഡിഗ്രി കാഴ്ചകള്‍ക്കായി മൗണ്ട് ഫുസിയില്‍ കയറി നിന്ന് നോക്കിയാല്‍ മതി. ഓരോ100 മീറ്ററിലോ അതില്‍ കൂടുതലോ ദൂരങ്ങളില്‍ തെരുവില്‍ അണിനിരക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ കണ്ട് അദ്ഭുതപ്പെടുമ്പോള്‍ വാട്ട് മായ് സുവന്ന ഫു മഹാമിലേക്ക് നോക്കുക. അവിടെനിന്ന് കുറച്ച് നടന്നാല്‍ മെകോംഗ്, നാം ഖാന്‍ നദികള്‍ സംഗമിക്കുന്ന പുണ്യസ്ഥലത്ത് എത്തും. അവിടെ നഗരത്തിലെ ഏറ്റവും വിസ്മയ ക്ഷേത്രമായ വാട്ട് സിയാങ് തോങ് കാണാം. 

682938694

രുചിയൂറും വിഭവങ്ങൾ, വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍ എന്നിവ വില്‍ക്കുന്ന രാത്രി വിപണിയിലൂടെ സഞ്ചരിക്കാം. അതിനുശേഷം സൂര്യാസ്തമയത്തിനു ശേഷം മെകോങ്ങിലെ ബാറുകളിലേക്കും പോകാം. അല്ലെങ്കില്‍ നഗരത്തിന്റെ  സുന്ദരകാഴ്ചയ്ക്കായി നദിയുടെ മറുവശത്തേക്ക് ഒരു ബോട്ട് സവാരിയാകാം. തെക്ക്-കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും മികച്ച ഭക്ഷണമാണ് ലുവാങ് പ്രബാംഗിൽ ലഭിക്കുന്നതെന്നാണ് പ്രശസ്തി.

വാങ് വിയങ്ങിൽ‌ ഒരു സാഹസിക യാത്ര

വാങ് വിയങ് ഒരു പാര്‍ട്ടി നഗരമല്ല. എന്നാല്‍ സഞ്ചാരിക്കു വേണ്ടതെല്ലാം ഇവിടെയുണ്ട്. പച്ചപ്പരവതാനി വിരിച്ച കാട്ടില്‍ മറഞ്ഞിരിക്കുന്ന, പരുക്കനും സുന്ദരവുമായ വാങ് വിയങ് പ്രകൃതിസ്നേഹികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഇടമാണ്. ഒരുപാട് വിനോദങ്ങള്‍ ഇവിടെ എപ്പോഴും ആസ്വദിക്കാനാകും. പൂര്‍ണ്ണമായ സാഹസികതയ്ക്കായി, വൈറ്റ്-വാട്ടര്‍ റാഫ്റ്റിങ് മികച്ച ഓപ്ഷനാണ്. ട്രീ-ടോപ്പുകള്‍ക്ക് മുകളിലേക്ക് കൊണ്ടുപോകുന്ന ഒരു സീപ്ലൈന്‍ അനുഭവത്തിനായി ഒരു നദിയുടെ അരികിലേക്ക് നീങ്ങി പാഡില്‍സ് സ്വാപ്പ് ചെയ്യുക, കുത്തനെയുള്ള ഇറങ്ങല്‍ പൂര്‍ത്തിയാക്കി ചുവടെയുള്ള നദിയിലേക്ക് വീഴുമെന്ന് തോന്നുമെങ്കിലും സാഹസീകത നിറച്ച ആ പ്രവര്‍ത്തനം നല്ലൊരു അനുഭവമാണ്. വാങ് വിയേങ്ങിലുള്ള മികച്ച ഗുഹകളുണ്ട്.‌ പുരാതന ബുദ്ധ പ്രതിമകള്‍, ബുദ്ധന്റെ കാല്‍പ്പാടുകള്‍, ആനയുടെ ആകൃതിയിലുള്ള സ്റ്റാലാക്‌റ്റൈറ്റ് എന്നിവയാണ് താംസാങ്  അഥവാ ആന ഗുഹ. 

467461005

വിയന്റിയാനിലെ ലുവാങ് 

വലിയ സ്തൂപം എന്നറിയപ്പെടുന്ന ഇത് ഒരു ദേശീയ ചിഹ്നമാണ്. രാജ്യത്തെ ഏറ്റവും പവിത്രമായ സ്മാരകംകൂടിയാണ് ഇത്. ലാവോസിന്റെ ഔദ്യോഗിക മുദ്രയില്‍ പോലും ഇത് കാണാനാകും. പുറത്ത് നിന്ന് നോക്കിയാല്‍ ഉയര്‍ന്ന മതിലുകളാല്‍ ചുറ്റപ്പെട്ട ഒരു കോട്ട പോലെയാണ് ലുവാങ് കാണപ്പെടുന്നത്. 45 മീറ്റര്‍ ഉയരമുള്ള സ്തൂപത്തോടൊപ്പം 2 ക്ഷേത്രങ്ങളും ഇതിലുണ്ട്. അതിന്റെ മുകളില്‍ സ്വര്‍ണ്ണ ഇലകള്‍ പൊതിഞ്ഞിട്ടുണ്ട്.

വാങ്ങ് വിയങ്

നിരവധി ലോക സഞ്ചാരികളെ ആകര്‍ഷിക്കുന്ന അതിശയകരമായ ഒരു പര്‍വത നഗരമാണ് വാങ് വിയങ്. പരുക്കന്‍ സൗന്ദര്യം ആസ്വദിക്കാന്‍ വരുന്ന ബാക്ക്പാക്കര്‍മാരില്‍ ഇത് പ്രത്യേകിച്ചും ജനപ്രിയമാണ്. വലിയ പര്‍വതങ്ങള്‍, നദികള്‍, ഗുഹകള്‍, നെല്‍വയലുകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട ഈ ചെറുതും മനോഹരവുമായ നഗരം രസകരമായ ആകര്‍ഷണങ്ങളുടെ ഒരു നീണ്ട പട്ടിക നല്‍കുന്നു. കുപ്രസിദ്ധമായ 'ട്യൂബിംഗ്' സവാരി ആസ്വദിക്കാന്‍ കഴിയുന്ന സ്ഥലമാണ് നാം സോംഗ് റിവര്‍.

ബോക്കിയോ- നോര്‍ത്തേണ്‍ ലാവോസ്

വടക്കുപടിഞ്ഞാറന്‍ ലാവോസിലെ സമാധാനപരമായ ഗ്രാമീണ പ്രവിശ്യയാണ് ബോക്കിയോ. മലയോര പര്‍വതങ്ങള്‍, ഉഷ്ണമേഖലാ വനങ്ങള്‍, കൃഷിസ്ഥലങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ ബോക്കിയോ 30 ഓളം വംശീയ വിഭാഗങ്ങളുടെ ആവാസ കേന്ദ്രമാണ്, അവര്‍ ഇപ്പോഴും പരമ്പരാഗത ജീവിതശൈലിയും സംസ്‌കാരവും സംരക്ഷിക്കുന്നു. ബോക്കിയോയുടെ തലസ്ഥാന പ്രവിശ്യയായ ഹുവായ് സായ് മെകോംഗ് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു. ഇവിടെ വിനോദസഞ്ചാരികള്‍ക്ക് പര്യവേക്ഷണം ചെയ്യാന്‍ നിരവധി ക്ഷേത്രങ്ങളുമുണ്ട്.

ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യാൻ പറ്റിയയിടമാണ് ലാവോസ്. ലാവോസ് സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് വീസ ആവശ്യമില്ല. വീസ ഓൺ അറൈവൽ പ്രകാരം 30 ദിവസം വരെ വീസയില്ലാതെ ലാവോസിൽ താമസിക്കാം. ആറുമാസം വാലിഡിറ്റിയുടെ ഇന്ത്യൻ പാസ്പോർ‌ട്ട് കരുതണം.


 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com