ഇടയ്ക്കിടെ വിദേശയാത്ര ചെയ്യുന്നവര്‍ക്കായി ജംബോ പാസ്പോര്‍ട്ട്

passport-1
SHARE

ജംബോ പാസ്‌പോര്‍ട്ടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? സാധാരണ പാസ്‌പോര്‍ട്ടിനു പകരമായി ഈ പാസ്പോര്‍ട്ട് ഉപയോഗിച്ചാല്‍ ധാരാളം ഗുണങ്ങളുണ്ട്. ബിസിനസ്സ് സംബന്ധമായോ മറ്റോ സ്ഥിരമായി യാത്ര ചെയ്യുന്ന ആളുകള്‍ക്ക് പ്രത്യേകിച്ചും.

രാജ്യത്തുള്ള കൂടുതൽ ആളുകള്‍ വിദേശയാത്രക്ക് താല്‍പര്യം കാണിക്കുന്ന സമയമാണിത്. ജോലിക്കായും വിനോദത്തിനായുമൊക്കെ പുറംരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന നരവധിപേരുണ്ട്. ഇടയ്ക്കിടെ യാത്ര വേണ്ടിവരുന്ന ഇത്തരം ആളുകള്‍ക്ക്, കൂടുതല്‍ പേജുകളുള്ള ജംബോ പാസ്‌പോർട്ട് ഒരു അനുഗ്രഹമാണ് എന്നു തന്നെ പറയാം.

36 പേജുകൾ അടങ്ങുന്ന സാധാരണ പാസ്‌പോർട്ടിന് 1500 രൂപ വരുമ്പോള്‍ ജംബോ പാസ്‌പോർട്ടിന്‍റെ ചെലവ് 2000 രൂപയാണ്. 10 വർഷത്തേക്ക് വാലിഡിറ്റി ഉള്ള 60 പേജ് പാസ്പോര്‍ട്ട് ആണ് ജംബോ. എന്നാല്‍ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ജംബോ പാസ്‌പോർട്ട് എടുക്കുവാൻ സാധിക്കില്ല.  

യാത്രകള്‍ എളുപ്പമാക്കുന്നതിന് ജംബോ പാസ്പോര്‍ട്ട് സഹായിക്കുന്നു. ഇടയ്ക്കിടെ പാസ്പോര്‍ട്ട് പുതുക്കേണ്ടതില്ല എന്നൊരു മെച്ചവും ഉണ്ട്. അപ്ലിക്കേഷന്‍ കൊടുക്കുമ്പോള്‍ തന്നെ ജംബോ പാസ്പോര്‍ട്ടിന് അപേക്ഷിക്കാം. സാധാരണ പാസ്പോര്‍ട്ടും ജംബോയും അപേക്ഷാ ഫീസുകള്‍ തമ്മില്‍ അധികം അന്തരമില്ലാത്തതിനാല്‍ എല്ലാം കൊണ്ടും ലാഭം ഇതുതന്നെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA