ADVERTISEMENT

എപ്പോഴും യാത്ര ചെയ്യുന്ന ദമ്പതികളാണ് നടി ബിപാഷ ബസുവും ഭര്‍ത്താവായ കരണ്‍ സിംഗ് ഗ്രോവറും. ഇരുവരുടെയും യാത്രാ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇപ്പോഴിതാ മാലദ്വീപില്‍ നിന്നും ഭര്‍ത്താവിനൊപ്പം സ്വിമ്മിങ് പൂളില്‍ നില്‍ക്കുന്ന ബിപാഷയുടെ ചിത്രമാണ് ഏറ്റവും പുതുതായി ബിപാഷ തന്നെ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. സെലിബ്രിറ്റികള്‍ അടക്കം നിരവധി പേര്‍ ഇതിന് കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഈയടുത്ത് ബിപാഷ പിറന്നാള്‍ ആഘോഷിച്ചതും മാലദ്വീപില്‍ തന്നെയായിരുന്നു. മാലദ്വീപ് സമൂഹങ്ങളിലെ വലിയ ദ്വീപായ ധാലു അറ്റോളില്‍ സ്ഥിതി ചെയ്യുന്ന കാന്‍ഡിമ മാല്‍ദീവ്സിലായിരുന്നു ബിപാഷയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം. സെലിബ്രിറ്റികള്‍ വന്നെത്തുന്ന ഈ വമ്പന്‍ ലക്ഷ്വറി റിസോര്‍ട്ടില്‍ നിന്നുള്ള പിറന്നാള്‍ വിഡിയോയും ബിപാഷ പങ്കു വച്ചിരുന്നു.

View this post on Instagram

Maldives ❤️ #monkeylove

A post shared by bipashabasusinghgrover (@bipashabasu) on

ബിപാഷ മാത്രമല്ല, മറ്റു ബോളിവുഡ് നടീനടന്മാരുടെയും ഇഷ്ടപ്പെട്ട ഹോളിഡേ ഡെസ്റ്റിനേഷന്‍ ആണ് മാലദ്വീപ്. സോനാക്ഷി സിന്‍ഹ, ആലിയ ഭട്ട്, സൈഫ്- കരീന ദമ്പതിമാര്‍, മലൈക അറോറ, ഷാഹിദ് കപൂര്‍, കത്രീന കൈഫ്‌, അക്ഷയ് കുമാര്‍ തുടങ്ങിയവരെല്ലാം അവധിക്കാലം ആഘോഷിക്കാന്‍ ഇവിടെയെത്തുന്നവരുടെ പട്ടികയില്‍ പെടും.

കേരളത്തില്‍ നിന്നും മാലദ്വീപിലേക്ക് പോകുന്ന സഞ്ചാരികളുടെ എണ്ണവും കുറവല്ല. അധിക ദൂരം ഇല്ലാത്തതിനാല്‍ മാലദ്വീപില്‍ നിന്നും കേരളത്തിലേക്കു യാത്ര ചെയ്യാനും വിവിധ ആവശ്യങ്ങള്‍ക്കുമായി മാലദ്വീപുകാര്‍ എത്തുന്നു. ഡൈവിങ്, സ്നോര്‍ക്കലിങ് പോലെയുള്ള ജലവിനോദങ്ങള്‍ക്കും അവധിക്കാലം ചെലവഴിക്കാനും മധുവിധു ആഘോഷത്തിനും മറ്റുമായാണ് ഇവിടേക്ക് മിക്ക സഞ്ചാരികളും എത്തുന്നത്. എന്നാല്‍ സമ്പന്നരായ ആളുകളുടെ വിവാഹങ്ങള്‍ ഇവിടത്തെ റിസോര്‍ട്ടുകളില്‍ നടത്തുന്ന ട്രെന്‍ഡും ഈയിടെയായി കൂടി വരുന്നുണ്ട്.

കുന്നുകളോ നദികളോ കണി കാണാന്‍ കിട്ടാത്ത മാലദ്വീപില്‍ എങ്ങു നോക്കിയാലും തെളിഞ്ഞ നീലനിറമുള്ള കടലും കരയിലെ പഞ്ചാരമണലിന്‍റെ തിളക്കവുമാണ്. ജലവിനോദങ്ങള്‍ക്കായി കടലില്‍ ഇറങ്ങിയാല്‍ വര്‍ണ്ണങ്ങള്‍ വാരി വിതറുന്ന മീന്‍കൂട്ടങ്ങളെയും ജലജീവികളെയും നക്ഷത്ര മത്സ്യങ്ങളെയും ജലസസ്യങ്ങളെയുമൊക്കെ കണ്ട് കണ്ണു മിഴിച്ചു നിന്നുപോകും, അത്ര മനോഹരമാണ് ആ കാഴ്ച. കഴിക്കാനാണെങ്കില്‍ നല്ല ഫ്രഷ്‌ മീനും മാലദ്വീപിന്‍റെ മാത്രമായ പലവിധ പലഹാരങ്ങളും കിട്ടും. കടലില്‍ മാത്രമല്ല, വായിലും കപ്പലോടും!

മാലദ്വീപ് യാത്രയ്ക്ക് മികച്ച സമയം

തണുപ്പുകാലം ആരംഭിക്കുന്ന സമയത്താണ് മാലദ്വീപിലെ തിരക്ക് കൂടുന്നത്. തണുപ്പു കൂടുതലുള്ള ഇടങ്ങളില്‍ നിന്നു ഈ സമയത്ത് സഞ്ചാരികള്‍ ഇങ്ങോട്ടേക്ക് ഒഴുകിയെത്തും.

വർഷം മുഴുവനും ചൂടും വെയിലുമൊക്കെയുള്ള കാലാവസ്ഥയാണ് മാലിദ്വീപിൽ. ശരാശരി താപനില 23ºC-31ºC ആണ്. സഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം നവംബർ മുതൽ ഏപ്രിൽ വരെയാണ്. ഡിസംബർ മുതൽ മാർച്ച് വരെയുള്ള സമയത്ത് സഞ്ചാരികളുടെ തിരക്ക് കൂടും. മെയ് മുതൽ ഒക്ടോബർ വരെയുള്ള മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com