ADVERTISEMENT

2017ലെ ഫോർബ്സ് സെലിബ്രിറ്റി 100 പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി തെരഞ്ഞെടുക്കപ്പെട്ട സുന്ദരിയാണ് കൈലി ജെന്നര്‍. ഇന്‍സ്റ്റഗ്രാമില്‍ 100 ദശലക്ഷം പേരിലധികം ആളുകള്‍ ഫോളോ ചെയ്യുന്ന, വെറും 22 വയസ്സു മാത്രമുള്ള ഈ അമേരിക്കക്കാരി റിയാലിറ്റി ടെലിവിഷൻ താരം, മോഡൽ,സംരംഭക, സോഷ്യൽ മീഡിയ താരം എന്നീ നിലകളിലെല്ലാം തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കൈലി കോസ്മെറ്റിക്സ് എന്ന പേരില്‍ സ്വന്തമായി കമ്പനിയുമുണ്ട് കൈലിക്ക്.

ഇന്‍സ്റ്റഗ്രാമില്‍ കൈലി പോസ്റ്റ്‌ ചെയ്യുന്ന ഗ്ലാമറസ് ചിത്രങ്ങള്‍ യുവാക്കളുടെ ഹരമായി മാറാറുണ്ട്. ഇപ്പോഴിതാ ബഹാമാസില്‍ നടത്തിയ അവധിക്കാല യാത്രയുടെ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ കൈലി പങ്കു വച്ചിട്ടുണ്ട്. കറുത്ത ബിക്കിനി അണിഞ്ഞ് അതിമനോഹരിയായാണ് ഈ ചിത്രത്തില്‍ കൈലിയെ കാണാനാവുക. ന്യൂഡ്‌ മേക്കപ്പില്‍ ഗോള്‍ഡ്‌ നിറമുള്ള വാച്ചും ബ്രേസ്ലറ്റുകളുമൊക്കെ അണിഞ്ഞാണ് കൈലി ചിത്രത്തിന് പോസ് ചെയ്യുന്നത്. കടല്‍ത്തീരത്ത് സ്വിംസ്യൂട്ടില്‍ നില്‍ക്കുന്ന മറ്റൊരു ചിത്രവും കൈലി പങ്കു വച്ചിട്ടുണ്ട്. 

View this post on Instagram

you and me ..🤍

A post shared by Kylie 🤍 (@kyliejenner) on

ആത്മാര്‍ത്ഥ സുഹൃത്തായ സ്റ്റാസി കരനികോലാവിനൊപ്പമാണ് കൈലിയുടെ യാത്ര. ഒപ്പം മുന്‍ പങ്കാളിയായ ട്രാവിസ് സ്കോട്ടില്‍ ഉണ്ടായ മകള്‍ സ്ട്ടോമിയും കൂടെയുണ്ട്. 2019 സെപ്റ്റംബറിലായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്.

View this post on Instagram

saturday’s are for the girls💛💛

A post shared by Kylie 🤍 (@kyliejenner) on

എഴുനൂറിലധികം ദ്വീപുകള്‍ ഉള്ള മനോഹരമായ ഒരു ദ്വീപ്‌ രാജ്യമാണ് ബഹാമാസ്.  അറ്റ്ലാന്റിക് സമുദ്രത്തിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ചെലവ് വളരെ കൂടുതലായതുകൊണ്ടു തന്നെ ബജറ്റ് യാത്രക്കാര്‍ക്ക് അത്രയെളുപ്പം യാത്ര ചെയ്യാനാവുന്ന രാജ്യമല്ല ബഹാമാസ്. നീല നിറമുള്ള ചുണ്ണാമ്പ് കല്ലുകളാൽ സമൃദ്ധമായതും കാറ്റാടി മരങ്ങൾ പോലെയുള്ള ധാരാളം മരങ്ങൾ ഇടതൂർന്നു വളരുന്നതുമായ ഇവിടത്തെ തീരപ്രദേശങ്ങള്‍ മനോഹരമാണ്. ഗോൾഡ് റോക്ക്സ് ബീച്ച്, ഫോർച്യൂണ്‍ ബീച്ച്, തൈനോ ബീച്ച് എന്നിവയെല്ലാം ഇവിടുത്തെ മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. വർഷത്തിൽ 10 ലക്ഷത്തോളം സഞ്ചാരികളാണ് ഇവിടെ എത്താറുള്ളതെന്നാണ് കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com