പ്രായപൂർത്തിയായവർക്ക് മാത്രം പ്രവേശനമുള്ള തീം പാർക്ക്

jeju-love-land
Jeju Love Land
SHARE

ദക്ഷിണ കൊറിയയിലെ ഏറ്റവും പ്രശസ്തമായ ഹോളിഡേ ദ്വീപാണ് ജെജു ദ്വീപ്. ഇവിടുത്തെ സന്ദർശകരിൽ 70 ശതമാനവും ആഭ്യന്തര യാത്രക്കാരായതിനാൽ ദക്ഷിണ കൊറിയയുടെ ഹവായ് എന്ന വിളിപ്പേരു കൂടിയുണ്ട്. വെള്ളച്ചാട്ടങ്ങൾ, വെള്ള മണൽ ബീച്ചുകൾ, സജീവമല്ലാത്ത അഗ്നിപർവ്വതം, ദക്ഷിണ കൊറിയയിലെ ഏറ്റവും ഉയരമുള്ള പർവ്വതം തുടങ്ങി ഒട്ടേറെ കാഴ്ചകളാൽ സമ്പന്നമാണ് ഈ ദ്വീപ്.  ലോകത്തിലെ പുതിയ 7 അത്ഭുതങ്ങളിൽ ഒന്നു കൂടിയായ ജെജു ദ്വീപ് ഭൂമിശാസ്ത്ര അത്ഭുതം കൂടിയാണ്.

എന്നാൽ ഈ പറഞ്ഞതിൽ നിന്നു വ്യത്യസ്തമായ ഒരു കാര്യം കൊണ്ടു കൂടിയാണ് ഈ ദ്വീപ് ലോക പ്രസിദ്ധമായിരിക്കുന്നത്. അതാണ് സെക്സ് തീം പാർക്കായ ലൗ ലാൻഡ്. ഇന്ദ്രിയതയെയും ലൈംഗികതയെയും അടിസ്ഥാനമാക്കിയുള്ള തീം പാർക്കാണ് ജെജു ലവ് ലാൻഡ്.

ലൈംഗിക-പ്രമേയമായ ഒരു ശിൽപ പാർക്കായതിനാൽ, ലൈംഗികതയെക്കുറിച്ചുള്ള പരമ്പരാഗത വിലക്കുകൾ  ഇവിടെ ലംഘിക്കപ്പെടുന്നു. 2002ൽ ഹോങ്കിക് സർവകലാശാലയിലെ നിരവധി കലാകാരന്മാരും ബിരുദധാരികളും ചേർന്നാണ് ഇത് സൃഷ്ടിച്ചത്, ലവ്‌ലാൻഡിനുള്ളിൽ മൊത്തം 140 ഇൻസ്റ്റാളേഷനുകൾ ഉണ്ട്.

വിവിധതരം ലൈംഗികതയുമായി ബന്ധപ്പെട്ട നിരവധി മിനിയേച്ചറുകളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിൽ പഴയ കാലത്തെ ലൈംഗികത, ന്യൂജൻ വേർഷൻ സെക്സ് തുടങ്ങി ലൈംഗികതയുമായി ബന്ധപ്പെട്ട എല്ലാത്തരത്തിലുമുള്ള കാര്യങ്ങൾ പല ശിൽപങ്ങളിലും ചിത്രങ്ങളിലും ഒക്കെ കാണാം.

സെൽഫിയും ചിത്രങ്ങളുമെല്ലാമെടുക്കാൻ കഴിയുന്ന നിരവധി ഫോട്ടോ സോണുകൾ വരെയുണ്ട് ഇവിടെ. എന്നാൽ ഈ പാർക്കിലേക്ക് പ്രവേശിക്കാൻ ഒരു നിബന്ധനയുണ്ട്. അതായത് സന്ദർശകർക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണമെന്ന നിബന്ധന. പ്രായപൂർത്തിയാകാത്തവർ പാർക്കിൽ പോകാതിരിക്കുന്നത് തന്നെയാണ് നല്ലത്. സെക്സിന്റെ എല്ലാത്തരത്തിലുമുള്ള കാഴ്ചകൾ ഈ പാർക്കിൽ കാണാം എന്നത് തന്നെയാണ് അതിന്റെ കാരണം. ആരുമൊന്ന് നാണിച്ചു പോകുന്ന തരത്തിലുള്ള ശിൽപങ്ങളും പ്രദർശനങ്ങളും ആണ് പാർക്കിൽ ഉള്ളത്.

മുതിർന്നവർ പാർക്കിൽ ചുറ്റിക്കറങ്ങുന്ന സമയം കുട്ടികൾക്ക് പ്രത്യേക കളിസ്ഥലത്ത് സമയം ചെലവഴിക്കാം. പുറത്തെ ശിൽപ പ്രദർശനം കൂടാതെ ഇൻഡോർ സെക്സ് മ്യൂസിയവും പാർക്കിലുണ്ട്. സൈൻ ബോർഡുകളിൽപ്പോലും സെക്സി സിംബലുകളാണ്.

യാഥാസ്ഥിതിക ഏഷ്യൻ സംസ്കാരത്തിന്റെ മുൻപിൽ, ഇതുപോലുള്ള ഒരു പാർക്ക് പ്രവർത്തിക്കുന്നത് നിരവധി വിമർശനങ്ങൾക്കും ഇടവരുത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയൻ സംസ്കാരം ഇപ്പോഴും വളരെ യാഥാസ്ഥിതികമാണെന്ന വസ്തുത നിലനിൽക്കുമ്പോഴും നഗ്നത ഒരു കലാരൂപമാണ് എന്ന് വിളിച്ച് പറയുകയാണ് ഈ പാർക്ക്.

English Summary: Jeju LoveLand Korea

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA