sections
MORE

ഈ 16 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇപ്പോള്‍ എസ്തോണിയയിലേക്ക് യാത്ര ചെയ്യാം

estonia
SHARE

സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു രാജ്യമാണ് വടക്കന്‍ യൂറോപ്പിലെ എസ്തോണിയ. ലോക്ഡൗൺ മൂലം മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ പോലെത്തന്നെ കുറേക്കാലത്തേക്ക് സഞ്ചാരികള്‍ക്ക് ഇവിടെ പ്രവേശനമുണ്ടായിരുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ വീണ്ടും പഴയ രീതിയിലേക്ക് മടക്കിക്കൊണ്ടു വരുന്നതിന്‍റെ ഭാഗമായി 16 ഷെങ്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് കൂടി പ്രവേശനം അനുവദിച്ചിരിക്കുകയാണ് എസ്തോണിയ ഇപ്പോള്‍. ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ വന്ന ചട്ടം അനുസരിച്ച് ഇങ്ങനെ ചില രാജ്യങ്ങളില്‍ നിന്നും എത്തുന്ന സഞ്ചാരികള്‍ ക്വാറന്റീൻ ചെയ്യേണ്ടി വരും.

Estonia

ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ്, ഹംഗറി, ഫിൻ‌ലാൻ‌ഡ്, ലിത്വാനിയ, നോർ‌വെ, സ്ലൊവേനിയ, ലാത്വിയ, സ്വിറ്റ്സർലൻഡ്, സ്ലൊവാക്യ, ഐസ്‌ലാന്റ്, ഗ്രീസ്, ജർമ്മനി, ലിച്ചെൻ‌സ്റ്റൈൻ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കാണ് ഇപ്പോള്‍ പുതുതായി എസ്തോണിയയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. എന്നാല്‍, 14 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഈ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ബാധകമല്ല.

സ്വീഡൻ, യുണൈറ്റഡ് കിംഗ്ഡം, ബെൽജിയം, അയർലൻഡ്, ലക്സംബർഗ്, സ്പെയിൻ, ഡെൻമാർക്ക്, നെതർലാന്റ്സ്, ഇറ്റലി, പോർച്ചുഗൽ, മാൾട്ട എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാണ്‌. ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് കൊറോണ വൈറസ് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് വ്യക്തമാക്കുന്ന ആരോഗ്യ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ പോലും ക്വാറന്റൈന്‍ ചെയ്യണം. എല്ലാവരും ഇത് പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായി പോലീസ് സജീവമായി രംഗത്തുണ്ട്.

റഷ്യയിൽ നിന്നും ഉക്രെയ്നിൽ നിന്നുമുള്ളവര്‍ക്ക് ജൂൺ 15 വരെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഓരോ ലക്ഷത്തിനും 25 എന്ന കണക്കിലോ അതിൽ താഴെയോ അണുബാധ നിരക്ക് ഉള്ള സ്ഥലങ്ങളിൽ നിന്ന് മാത്രമേ വിമാനങ്ങൾ ഇവിടേക്ക് അനുവദിക്കൂ.

എസ്തോണിയയിൽ ഇതുവരെ മൊത്തം 1880 കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്‌. 69 പേര്‍ വൈറസ് ബാധ മൂലം മരിച്ചു. സാവധാനം ഓരോ അതിർത്തികളായി തുറന്നുകൊണ്ട്  സാധാരണ നിലയിലേക്ക് മടങ്ങുകയാണ് യൂറോപ്പ് ഇപ്പോള്‍. സാമൂഹികമായി അകലം പാലിക്കുക, സുരക്ഷിതരായിരിക്കുക എന്നിവ യാത്രക്കാരുടെ കടമയാണ്.

എസ്തോണിയയിലെ ടാലിൻ വിമാനത്താവളത്തിൽ നിന്ന് ഫ്രാങ്ക്ഫർട്ട്, ആംസ്റ്റർഡാം, റിഗ, കോപ്പൻഹേഗൻ, വിയന്ന, വില്നിയസ്, പാരീസ്, ഓസ്ലോ, ഹെൽസിങ്കി എന്നിങ്ങനെ പത്തു സ്ഥലങ്ങളിലേക്ക് വിമാനയാത്ര ചെയ്യാന്‍ സഞ്ചാരികള്‍ക്ക് ഇപ്പോള്‍ അനുവാദമുണ്ട്.

English Summary : estonia permits travellers from these countries.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA