ADVERTISEMENT

ഇറ്റലിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ത്തന്നെ മനസ്സിലേക്ക് വരുന്ന ഒരുപാട് കാര്യങ്ങളുണ്ട്. പുരാതനമായ റോമ നഗരവും മധ്യകാല വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായ കെട്ടിടങ്ങളും നവോത്ഥാന സംസ്കാരവും ഓപെറയും കൂറ്റൻ ഗ്രാനൈറ്റ് ശിൽപങ്ങളുമെല്ലാം അക്കൂട്ടത്തില്‍പ്പെടും. പാസ്തയും പിസയും പോലുള്ള നമ്മുടെ പ്രിയപ്പെട്ട രുചിവൈവിധ്യങ്ങളുടെ ജന്മദേശവും ഇറ്റലിയാണെന്ന കാര്യം മറന്നുകൂടാ. 

പ്രണയികള്‍ക്കായി അങ്ങേയറ്റം റൊമാന്റിക് ആയ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ഇറ്റലി. കയ്യില്‍ ഒരു കോപ്പ വീഞ്ഞും വയലിന്‍ സംഗീതവും പ്രഭയോടെ പതിക്കുന്ന സൂര്യകിരണങ്ങളുമായി ചെന്നിരിക്കാന്‍ ഏറ്റവും മികച്ച നഗരങ്ങള്‍ ഉള്ള രാജ്യം. 

2tuscany

മധ്യ ഇറ്റലിയിലെ ടസ്‌കൻ കുന്നുകളുടെ ശാന്തമായ ചരിവുകളും സൈപ്രസ് മരങ്ങള്‍ ആകാശത്തെ ധ്യാനിക്കുന്ന വഴിയോരങ്ങളും മധ്യകാല പട്ടണങ്ങൾക്ക് ചുറ്റുമുള്ള മനോഹരമായ താഴ്വരകളുമെല്ലാം ഇറ്റലിയുടെ മുഖമുദ്രകളാണ്. ഇറ്റലിയിലെ ഫോട്ടോഗ്രാഫര്‍മാരുടെ പറുദീസയാണു ടസ്കന്‍ പ്രദേശം.

വെളിച്ചത്തിന്‍റെ പല പാളികളില്‍ പല നിറങ്ങളായി പ്രതിഫലിക്കുന്ന ടസ്കാന്‍ കുന്നുകളുടെ ഒരു ദൃശ്യം. ഗ്രാമീണര്‍ താമസിക്കുന്ന ഒരു താഴ്വരയാണിത്. ഇടയവൃത്തിയാണ് ഇവരുടെ മുഖ്യതൊഴില്‍.

3tuscany

 ടസ്കാനിയുടേയും ഫ്ലോറൻസ് പ്രവിശ്യയുടേയും തലസ്ഥാന നഗരമായ ഫ്ലോറൻസിലെ പിയാസലെ മൈക്കലാഞ്ചലോ ചത്വരത്തില്‍ നിന്നുള്ള ഒരു ശൈത്യകാല ദൃശ്യം.  ആർണോ നദീതീരത്തുള്ള ഫ്ലോറന്‍സ് ആണ് ടസ്കാനിയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരം.

4tuscany

ടസ്കാനിയിലെ ല്യുക്ക പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന മസാച്ചുക്കോളി തടാകത്തില്‍ നിന്നുള്ള സന്ധ്യാദൃശ്യം. 

5tuscany

 വാല്‍ഡോര്‍ഷ്യയില്‍ നിന്നുള്ള അസ്തമനക്കാഴ്ച. പശ്ചാത്തലത്തില്‍ മോണ്ടെ അമിയാത്ത പര്‍വ്വത നിരകള്‍. 2004ല്‍ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി തെരഞ്ഞെടുത്ത അതിമനോഹരമായ ഈ സ്ഥലം നിരവധി സിനിമകള്‍ക്ക് പശ്ചാത്തലമായിട്ടുണ്ട്.

English Summary : The Romantic Treasure of Italy Tuscany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com