ADVERTISEMENT

അമേരിക്കൻ ഐക്യനാടുകളുടെ കിഴക്കുള്ള മനോഹരമായ പർവ്വതമേഖലയാണ് അപ്പലേച്ചിയൻ പർവ്വതനിരകൾ. ഇത് വടക്ക് ന്യൂഫൗണ്ട്‌ലൻഡ് മുതൽ തെക്ക് അലബാമ വരെ ഏകദേശം 2,415 കിലോമീറ്റർ നീണ്ടുകിടക്കുന്നു.

അറ്റ്ലാന്റിക്ക് തീരത്തിനു സമാന്തരമായി രണ്ടു പംക്തികളായിട്ടാണ് ഈ പർവതങ്ങൾ സ്ഥിതിചെയ്യുന്നത്. ബ്ലൂറിഡ്ജ് അഥവാ ഗ്രേറ്റ്സ്മോക്കി എന്ന് പേരുള്ള കിഴക്കേ നിര ഉദ്ദേശം 1,200 മീറ്റർ ഉയരത്തിൽ, നീണ്ടു കിടക്കുന്നു. വൃക്ഷങ്ങൾ നിറഞ്ഞ മനോഹരമായ ഭൂപ്രദേശമാണിത്. ഈ മലനിരകളുടെ മുകൾപ്പരപ്പിലൂടെയുള്ള യാത്രയും ഇടയ്ക്കു കാണുന്ന വന്യമൃഗസങ്കേതങ്ങളുമെല്ലാം നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.

ഇപ്പോഴിതാ, അപ്പലേച്ചിയൻ യാത്രയ്ക്ക് അവിശ്വസനീയമായ ഓഫര്‍ നല്‍കിക്കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് ബ്ലൂ റിഡ്ജ് പർവതനിരയിൽ സ്ഥിതിചെയ്യുന്ന ഡെവിള്‍സ് ബാക്ക്ബോണ്‍ ബ്രൂയിംഗ് കമ്പനി. 2021 ലെ വസന്തകാലത്ത് ഇവര്‍ക്ക് ഒരു ചീഫ് ഹൈക്കിംഗ് ഓഫീസറെ വേണം. അതിമനോഹരമായ ഒരു ട്രെക്കിംഗ് നടത്താനും അതിലൂടെ പ്രതിഫലം നേടാനുമുള്ള അവിശ്വസനീയമായ അവസരമാണിത്.

ട്രെക്കിംഗിനിടെ സോഷ്യൽ മീഡിയ ഉപയോഗിക്കാനും ബിയർ കുടിക്കാനും അനുവാദം ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ പ്രതിഫലമായി $20000 ലഭിക്കുകയും ചെയ്യും!

ഹൈക്കിംഗ്, ബിയർ എന്നിവയോട് ശരിക്കും ഇഷ്ടമുള്ള ഒരാളെയാണ് കമ്പനി തിരയുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 21 വയസോ അതിനു മുകളിലോ പ്രായമുണ്ടായിരിക്കണം. ഈ ജോലി 2021 ലെ വസന്തകാലത്ത് ആരംഭിച്ച് അഞ്ച് മുതൽ ഏഴ് മാസം വരെ തുടരും. മൈനിൽ നിന്ന് ജോർജിയയിലേക്കുള്ള ഹൈക്കിംഗ് പാതയിലൂടെയായിരിക്കും യാത്ര ചെയ്യേണ്ടത്. അതിശയകരമായ കാഴ്ചകളും മികച്ച അനുഭവങ്ങളും നല്‍കുന്ന മനോഹരമായ യാത്രയാണിത്. ഗവേഷണ തല്‍പ്പരരായ ആളുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും കമ്പനി പറയുന്നു.

1921 ല്‍ ബെന്റൺ മക്കെയ് ആണ് ഈ പാത ആദ്യമായി വിഭാവനം ചെയ്യുന്നത്. ഇപ്പോള്‍ സുരക്ഷാ ചട്ടങ്ങൾ പാലിച്ചു കൊണ്ട് പൊതുജനങ്ങള്‍ക്ക് ഈ പ്രദേശത്ത് ഹൈക്കിംഗ് നടത്താനുള്ള സൗകര്യമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com