ADVERTISEMENT

ഒരു വീടും മരവും രണ്ട് ഇരുമ്പ് കസേരകളും മാത്രമുള്ള ഒരു ദ്വീപ് സങ്കൽപ്പിച്ചു നോക്കൂ. അങ്ങനെയൊരിടമാണ് ജസ്റ്റ് റൂം ഇനഫ്. കാഴ്ചകളുടെ മായാലോകത്ത് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന അദ്ഭുതദ്വീപാണ് ഇവിടം. പേരു പോലെ തന്നെ ഒറ്റമുറിയും മായാകാഴ്ചകളും നിറഞ്ഞ സ്വപ്നദ്വീപ്.

ഒറ്റമുറിയുള്ള കുഞ്ഞുവീടും ഒറ്റമരവും; സ്വപ്നം പോലെയൊരു മായാദ്വീപ്

പ്രണയസങ്കൽപ്പങ്ങളിൽ മാത്രം കേട്ടിട്ടുള്ള ഈ സ്വപ്നദ്വീപ് അമേരിക്കയിലെ ന്യൂയോർക് സംസ്ഥാനത്തുള്ള അലക്‌സാൻഡ്രിയ ബേയിലാണ്. ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപാണ് ജസ്റ്റ് റൂം ഇനഫ്. ടെന്നീസ് കോർട്ടിന്റെ വലുപ്പം മാത്രമുള്ള ദ്വീപിൽ നിന്നും കഷ്ടിച്ച് പത്ത് അടി നടന്നാൽ വെള്ളത്തിൽ കാലുനനയ്ക്കാം. ലോകത്തിലെ ഏറ്റവും ചെറിയ, ജനവാസമുള്ള ദ്വീപാണ് ജസ്റ്റ് റൂം ഇനഫ്. സെന്റ് ലോറൻസ് നദിയിലെ ആയിരത്തിലധികം ദ്വീപുകളുടെ ഭാഗമാണീ ജസ്റ്റ് റൂം ഇനഫ് ദ്വീപ്. ഈ നദി ന്യൂയോർക്കിനെ ഒന്റാറിയോയിൽ നിന്ന് വിഭജിക്കുന്നു. 

1950 കളിൽ ഒരു അവധിക്കാല ലോഡ്ജായി സൈസ് ലാൻഡ് കുടുംബമാണ് ഈ കുഞ്ഞൻ ദ്വീപിനെ ആദ്യം സ്വന്തമാക്കുന്നത്. എന്നാൽ ഈ ദ്വീപിന്റെ വിചിത്രത കാരണം പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമായി മാറുമെന്ന് അന്ന് ആരും കരുതിയില്ല. ഒന്റാറിയോ, ന്യൂയോർക്ക് നഗരങ്ങൾ പങ്കിടുന്ന പ്രസിദ്ധ ദ്വീപസമൂഹത്തിലെ 1,864 ദ്വീപുകളിൽ ഏറ്റവും ചെറുതാണ് ഇത്.

3,300 ചതുരശ്ര അടി അല്ലെങ്കിൽ ഏക്കറിന്റെ പതിമൂന്നിലൊന്ന് വരുന്നതായി കണക്കാക്കപ്പെടുന്ന ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപാണ് ഇത്. ഈ ദ്വീപിനെ വേനൽക്കാല വസതിയുടെ ഒരു വാരാന്ത്യമാക്കി മാറ്റുക എന്നതായിരുന്നു സൈസ് ലാൻഡ് ഫാമിലിയുടെ ഉദ്ദേശ്യം. എന്നാൽ താമസിയാതെ ഇൗ കുഞ്ഞു ദ്വീപ് വിനോദസഞ്ചാരികളെ ആകർഷിക്കാൻ തുടങ്ങി. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് അവകാശപ്പെടുന്ന ബിഷപ്പ് റോക്കിന്റെ പകുതിയോളം മാത്രമേ ഈ ദ്വീപിനു വലുപ്പമുള്ളു.

English Summary: Just Room Enough Island

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com