കരയില്‍ മാത്രമല്ല, കടലിലുമുണ്ട് പശുക്കള്‍; കാണണോ?

Manatee-,-Crystal-River,-Florida
Thierry Eidenweil/shutterstock
SHARE

പശുക്കളെപ്പോലെ സമാധാനപ്രിയരും സസ്യങ്ങള്‍ തിന്നു ജീവിക്കുന്നവരുമായ കടല്‍ജീവികളാണ് 'മനാട്ടി'കള്‍. 'കടല്‍പ്പശുക്കള്‍' എന്നും ഇവയ്ക്ക് പേരുണ്ട്. ദിവസത്തിന്‍റെ പകുതിയും ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നവരും ശരാശരി അറുപതു വര്‍ഷത്തോളം ആയുസ്സുള്ളവരുമായ ഈ ജലഭീമന്മാര്‍ക്ക് ഡോള്‍ഫിനെപ്പോലെ തന്നെ ബുദ്ധിയുമുണ്ട്‌. പൊതുവേ എകാന്തരായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന മനാട്ടികള്‍ക്ക്, ഇടയ്ക്കിടെ ജലോപരിതലത്തിലേക്ക് പൊങ്ങിവരുന്ന പതിവുണ്ട്. സഞ്ചാരികളെ സംബന്ധിച്ച് ഇവയെ കാണുക എന്നാല്‍ അമൂല്യമായ ഒരു അനുഭവമായിരിക്കും. 

ഡോള്‍ഫിനെപ്പോലെ മനുഷ്യരോട് കളിക്കാന്‍ ഇഷ്ടപ്പെടുന്ന ജീവികള്‍ ആണ് കടല്‍പ്പശുക്കള്‍. കടലിലെ ഈ കൂട്ടുകാരനെ കാണാനും ഒപ്പം സമയം ചെലവഴിക്കാന്‍ കഴിയുന്നതുമായ അനേകം ടൂറിസ്റ്റ് സ്പോട്ടുകളുണ്ട്. 

Manatees-florida
Nicole Glass Photography/shutterstock

കടല്‍പ്പശുക്കളെ കാണാം, ഇവിടങ്ങളില്‍

കരീബിയൻ കടൽ, മെക്സിക്കോ ഉൾക്കടൽ, ആമസോൺ തടം, പശ്ചിമാഫ്രിക്ക എന്നിവിടങ്ങളിലെ ആഴം കുറഞ്ഞതും ചതുപ്പുനിലമുള്ളതുമായ തീരപ്രദേശങ്ങളിലും നദികളിലുമായി ഇവയെ കാണാം. 

പശ്ചിമ ഇന്ത്യൻ മനാട്ടികള്‍ ഉയര്‍ന്ന താപനില ഇഷ്ടപ്പെടുന്നവരാണ്. അധികം ആഴമില്ലാത്ത ജലാശയങ്ങളിലാണ് ഇവരുടെ വാസം. ഉപ്പുവെള്ളമുള്ള ജലാശയങ്ങളിലൂടെ ഇക്കൂട്ടര്‍ ശുദ്ധജല നീരുറവകളിലേക്ക് പതിവായി കുടിയേറുന്നു. താപനില 15 ° C (60 ° F)ല്‍ കുറവായാല്‍ പൊതുവേ ഉപാപചയ നിരക്ക് കുറവായ ഇവര്‍ക്ക് നിലനില്‍ക്കാനാവില്ല. അതിനാല്‍ ശൈത്യകാലത്ത് ചൂടുള്ള നദികള്‍ തേടി ഇവ ദേശാടനം നടത്തുന്നു.പശ്ചിമ ഇന്ത്യൻ മനാട്ടികള്‍ ഇങ്ങനെ യാത്ര ചെയ്ത് ജോർജിയയുടെ തീരങ്ങളില്‍ വരെ എത്തിച്ചേരുന്നു. 

ശുദ്ധജലത്തിനും ഉപ്പുവെള്ളത്തിനും ഇടയിൽ എളുപ്പത്തില്‍ നീന്താന്‍ കഴിയുന്നവരാണ് ഫ്ലോറിഡ മനാട്ടികള്‍. ഫ്ലോറിഡയിലെ ക്രിസ്റ്റൽ, ഹോമോസാസ്സ, ചാസ്സഹോവിറ്റ്സ്ക പോലുള്ള നദികളിലേക്ക് പശ്ചിമ ഇന്ത്യൻ മനാട്ടികള്‍ കുടിയേറുന്നു. ഓരോ വർഷവും നവംബർ മുതൽ മാർച്ച് വരെയുള്ള സമയത്ത് 600 ഓളം പശ്ചിമ ഇന്ത്യൻ മനാട്ടികള്‍ ഫ്ലോറിഡയിലെ സിട്രസ് കൗണ്ടിയിലെ ക്രിസ്റ്റൽ റിവർ നാഷണൽ വൈൽഡ്‌ലൈഫ് റഫ്യൂജ് പോലുള്ള ഇടങ്ങളില്‍ ഒത്തുകൂടുന്നു. ഫ്ലോറിഡയില്‍ ഇവയെ കാണുന്നതിനായി മനാട്ടി സ്പ്രിംഗ്സ് നാഷണല്‍ പാര്‍ക്ക്‌, ബ്ലൂ സ്പ്രിംഗ് സ്റ്റേറ്റ് പാര്‍ക്ക്‌, എഡ്വേര്‍ഡ് ബാള്‍ വാക്കുല സ്പ്രിംഗ്സ് സ്റ്റേറ്റ് പാര്‍ക്ക്, ലവേര്‍സ് കീ സ്റ്റേറ്റ് പാര്‍ക്ക്‌, എല്ലി ഷില്ലർ ഹോമോസസ്സ സ്പ്രിംഗ്സ് വൈൽഡ്‌ലൈഫ് സ്റ്റേറ്റ് പാർക്ക് എന്നിങ്ങനെയുള്ള ഇടങ്ങളും ഉണ്ട്. 

ഇതു കൂടാതെ ആമസോണ്‍ നദിയിലും പശ്ചിമാഫ്രിക്കയിലും ഇവയെ കാണാം. ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള സെനഗൽ നദി മുതൽ അംഗോളയിലെ ക്വാൻസ നദി വരെയുമുള്ള ശുദ്ധജല നദീതടങ്ങളിലും മനാട്ടികള്‍ ഉണ്ട്.

English Summary: Places To See Manatees In The Wild

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA