ബഹമാസിലെ ലവ് ബീച്ചിനരികില്‍ കൂട്ടുകാരെ വെല്ലുവിളിച്ച് റിമ കല്ലിങ്കല്‍!

Rima-kallingal
SHARE

ബഹമാസിലെ ലവ് ബീച്ചിനരികില്‍ നില്‍ക്കുന്ന വിഡിയോ പങ്കുവച്ച് നടി റിമ കല്ലിങ്കല്‍. ഇന്‍റര്‍നാഷണല്‍ ഡേ ഫോര്‍ ക്ലീന്‍ എയര്‍ ഫോര്‍ ബ്ലൂ സ്കൈസിനോടനുബന്ധിച്ചാണ് മുൻപെടുത്ത വിഡിയോ റിമ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. സെപ്തംബര്‍ ഏഴിനാണ് ഇന്‍റര്‍നാഷണല്‍ ഡേ ഫോര്‍ ക്ലീന്‍ എയര്‍ ഫോര്‍ ബ്ലൂ സ്കൈസ് ആഘോഷിക്കുന്നത്. വായു ശുദ്ധമാക്കി സൂക്ഷിക്കുക എന്നതാണ് ഈ ദിനം ആഘോഷിക്കുന്നതിന്‍റെ പ്രധാനലക്ഷ്യം. നമ്മളെല്ലാം ഈ പ്രശ്നം അഭിമുഖികരിക്കുന്നുണ്ട്, അതുകൊണ്ടുതന്നെ അതിനുള്ള പരിഹാരത്തിനും ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നാണ് വിഡിയോ പോസ്റ്റ് െചയ്തുകൊണ്ട് റിമ കുറിച്ചത്.

ശുദ്ധവായുവിനു വേണ്ടിയുള്ള പോളിസികളെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഇതേപോലെ ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്യാന്‍ തന്‍റെ അഞ്ചു സുഹൃത്തുക്കളെ റിമ ഇന്‍സ്റ്റഗ്രാമിലൂടെ ചലഞ്ച് ചെയ്തിട്ടുമുണ്ട്.

ആദ്യമായാണ്‌ സെപ്തംബര്‍ 7, രാജ്യാന്തര നീലാകാശ ദിനം ആചരിക്കുന്നത്. യു എന്‍ ജനറല്‍ അസംബ്ലിയുടെ ആഹ്വാനപ്രകാരമായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19 നായിരുന്നു ഇങ്ങനെയൊരു ദിനം ആചരിക്കണമെന്ന തീരുമാനം വന്നത്. ഫലപ്രദമായ വായു ഗുണനിലവാര പരിപാലനത്തിനായുള്ള ദേശീയ, പ്രാദേശിക, രാജ്യാന്തര ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനായി വിഷയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അഭിനേതാക്കളിലൂടെ ബോധവല്‍ക്കരണം നടത്തുക എന്നതും പരിപാടിയുടെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു.

കോമൺ‌വെൽത്ത് ഓഫ് ബഹമാസിന്‍റെ തലസ്ഥാനമായ നാസാവു നഗരത്തിന് ഏകദേശം 10 മൈൽ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന മനോഹരമായ കടല്‍ത്തീരമാണ് ലവ് ബീച്ച്. ഇവിടം സ്നോർക്കലിംഗ് മുതലായ ജലവിനോദങ്ങള്‍ക്ക് ഏറെ പേരുകേട്ട ഇടങ്ങളിലൊന്നാണ് ഇവിടം. അധികം ആളുകള്‍ ഒന്നും വന്നെത്താത്ത തിരക്കൊഴിഞ്ഞ പ്രദേശമാണിത്. സ്വകാര്യ റിസോര്‍ട്ടുകളും താമസസ്ഥലങ്ങളും ധാരാളമുണ്ട്.

പഞ്ചാരമണലും തെളിഞ്ഞ നീലയില്‍ പരന്നുകിടക്കുന്ന കടലും സഞ്ചാരികളെ മോഹിപ്പിക്കും. പൊതുവേ ഇവിടെയുള്ള മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് ചെലവു കുറവാണ് എന്നതും ലവ് ബീച്ചിന്‍റെ പ്രത്യേകതയാണ്.

English Summary: Travel Experience Actress Rima Kallingal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA