ADVERTISEMENT

എവിടെത്തിരിഞ്ഞു നോക്കിയാലും അവിടെയൊക്കെ മഞ്ഞു മാത്രം. അന്റാർട്ടിക്കയെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾത്തന്നെ നമ്മുടെയൊക്കെ ഉള്ളിലേക്ക് ആദ്യം ഓടിയെത്തുക മഞ്ഞെന്ന വികാരം മാത്രമായിരിക്കും. എന്നാൽ മഞ്ഞു മാത്രമാണോ അവിടെ കാണാൻ ഉള്ളത്? തണുത്തതും വരണ്ടതുമായ ഈ ഭൂഖണ്ഡത്തിലേക്ക് ഒരു സന്ദർശനം നടത്തുക എന്നത് ലോകത്ത് ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും സവിശേഷമായ ചില കാര്യങ്ങളിൽ ഒന്നാണ്. അന്റാർട്ടിക്കയിലേക്കുള്ള ഒരു യാത്ര ജീവിതത്തിലൊരിക്കൽ ലഭിക്കുന്ന അവസരമാണ്, അതിനാൽ ഈ അവിശ്വസനീയമായ യാത്ര മികച്ചതാക്കാൻ അറിയേണ്ട നുറുങ്ങുകളും അവിടെയെത്തിയാൽ എന്തൊക്കെ കാണാം എന്നുള്ളതുമാണ് ഇനി പറയുന്നത്. 

പെൻ‌ഗ്വിനുകളെ കാണാൻ പോകാം

അന്റാർട്ടിക്കൻ യാത്രയുടെ ഹൈലൈറ്റുകളിൽ ഒന്നാണിത്. ഈ ഭംഗിയുള്ള കാഴ്ച അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണുന്നത് കൗതുകകരമാണ്. ഒരുപക്ഷേ ഏറ്റവും ആവേശകരമായ കാര്യം, അവർക്കൊപ്പം സമയം ചെലവിടാൻ സാധിക്കും എന്നതാണ്. ലോകത്തിലെ 17 ഇനം പെൻ‌ഗ്വിനുകളിൽ 7 എണ്ണത്തെ അന്റാർട്ടിക്കയിൽ‌ കാണാൻ‌ കഴിയും. 

കയാക്കിങ്ങിന്  പോകാം

കയാക്കിങ് നടത്താതെ അന്റാർട്ടിക്കയിലേക്കുള്ള ഒരു യാത്രയും പൂർത്തിയാകില്ല. ഫ്ലോട്ടിങ് ഹിമപാതങ്ങളിലൂടെ കടന്നുപോകുമ്പോൾ നിങ്ങളുടെ ബോട്ടിന് തൊട്ടടുത്തായി പെൻ‌ഗ്വിനുകൾ നീന്തിത്തുടിക്കുന്നതിന് സാക്ഷ്യം വഹിക്കാം.

antartica1

ഡിസെപ്ഷൻ ഐലൻഡ്

ഭൂമിയുടെ ഏറ്റവും കഠിനവും തണുപ്പുള്ളതുമായ പ്രദേശത്തിന്റെ ഒരു ചെറിയ കോണിൽ, സ്ഥിതി ചെയുന്ന അഗ്നിപർവത ദ്വീപാണ് ഡിസെപ്ഷൻ ഐലൻഡ്. ഈ അഗ്നിപർവതം ഇപ്പോഴും സജീവമാണ്. മാത്രമല്ല അന്റാർട്ടിക്കയിലെ മറ്റു പല ഭാഗങ്ങളിൽനിന്നും വ്യത്യസ്തമായി, ഇവിടം പൂർണ്ണമായും മഞ്ഞുമൂടിയതല്ല. അതിനാൽ ഇവിടുത്തെ 130 മീറ്റർ ഉയരമുള്ള ഈ മലമുകളിൽനിന്ന് പോർട്ട് ഫോസ്റ്ററിന്റെ മികച്ച കാഴ്ചകളും തയ്യൽ മെഷീൻ സൂചികൾ എന്ന് വിളിക്കുന്ന ചെറിയ പാറക്കൂട്ടങ്ങളും കണ്ടാസ്വദിക്കാം. പോർട്ട് ഫോസ്റ്ററിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ടെലിഫോൺ ബേയും കാൽനടയാത്രയ്ക്ക് അനുയോജ്യമാണ്. വൈവിധ്യമാർന്ന വന്യജീവികളുടെ ആവാസ കേന്ദ്രം കൂടിയാണ് ഇവിടം. 

തിമിംഗല നിരീക്ഷണം നടത്തുക

തിമിംഗല നിരീക്ഷണം നടത്താൻ അന്റാർട്ടിക്കയേക്കാൾ മികച്ച സ്ഥലം ഏതാണ്? ലോകത്തിന്റെ അങ്ങേയറ്റത്ത് വന്യമായ അന്തരീക്ഷത്തിൽ ഒരു തിമിംഗലത്തെ കാണുന്നത് ഒരു മാന്ത്രിക അനുഭവമാണ്. ഹംപ്ബാക്ക്, അന്റാർട്ടിക്ക് മിങ്കെ, ഓർക്ക തുടങ്ങിയ തിമിംഗലക്കൂട്ടങ്ങളെയാണ് ഇവിടെ സാധാരണയായി കാണാറുള്ളത്. നിങ്ങൾ ബോട്ടിലൂടെ സഞ്ചരിക്കുമ്പോൾ തൊട്ടടുത്തു വന്ന് തല പൊക്കി നോക്കാൻ അവയ്ക്കൊട്ടും  മടിയുണ്ടാവില്ല. തൊട്ടടുത്തായി ഒരു തിമിംഗലത്തെ കാണുന്നത് ഒന്ന് സങ്കൽപിച്ചു നോക്കൂ.

ലോകത്തിന്റെ അറ്റത്തെ പോസ്റ്റ് ഓഫിസിൽനിന്ന് ഒരു പോസ്റ്റ്കാർഡ് അയയ്ക്കാം

1962 ൽ പ്രവർത്തനം അവസാനിപ്പിച്ച ബ്രിട്ടിഷ് ഗവേഷണ കേന്ദ്രമായ പോർട്ട് ലോക്രോയ് ഇപ്പോൾ ഒരു മ്യൂസിയവും ലോകത്തെ തെക്കേ അറ്റത്തുള്ള പോസ്റ്റ് ഓഫിസിന്റെ ആസ്ഥാനവുമാണ്. അന്റാർട്ടിക്ക് ജീവിതം അനുഭവിക്കാൻ താൽപര്യമുണ്ടെങ്കിൽ, നിങ്ങൾക്ക് അവിടെ ജോലിക്കു പോലും അപേക്ഷിക്കാം. അവിടെനിന്ന് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അന്റാർട്ടിക്കയുടെ മനോഹരമായ ചിത്രങ്ങളോടുകൂടിയ പോസ്റ്റ് കാർഡ് അയക്കൂ, അവരും സന്തോഷിക്കട്ടെ. 

antartica2

എപ്പോൾ പോകണം

അന്റാർട്ടിക്കയിലെ സഹിക്കാവുന്ന കാലാവസ്ഥ വേനൽക്കാലമാണ്. തെക്കൻ അർധഗോളത്തിന് വേനൽക്കാലം നവംബർ മുതൽ മാർച്ച് വരെയാണ്. പെൻ‌ഗ്വിൻ ബേബി സീസണിന്റെ സമാപനത്തിനും തിമിംഗല സീസണിന്റെ തുടക്കത്തിനും ജനുവരി അവസാനത്തോടെ ഒരു യാത്ര പുറപ്പെടുന്നതാവും നല്ലത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com