ചുവന്നതെരുവിന്റെ കഥപറയാനൊരു മ്യൂസിയം

patpong-museum
Image from Patpong Museum Social Media Page
SHARE

ഒരു റെഡ് സ്ട്രീറ്റിന്റെ ചരിത്രത്തെക്കുറിച്ചും ലൈംഗികത്തൊഴിലിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാനൊരു മ്യൂസിയമുണ്ട് ബാങ്കോക്കില്‍. ബാങ്കോക്കിലെ പാറ്റ്‌പോംങ് ഡിസ്ട്രിക്റ്റ് അറിയപ്പെടുന്നത് അവിടുത്തെ റെഡ്‌സ്ട്രീറ്റിന്റെ പേരിലാണ്. എന്നാലിപ്പോള്‍ ആ ചുവന്നതെരുവിന് മധ്യത്തിലായി അതിന്റെ കഥപറയാനൊരു മ്യൂസിയം തുറന്നിരിക്കുന്നു: പാറ്റ്‌പോങ് മ്യൂസിയം. ലൈംഗികത്തൊഴിലിന്റെ ചരിത്രം, സിഐഎ, വിയറ്റ്‌നാം യുദ്ധം, ചൈനീസ് കുടിയേറ്റം എന്നിവയെല്ലാമാണ് ബാങ്കോക്കിലെ ഏറ്റവും പ്രശസ്തമായ റെഡ് സ്ട്രീറ്റ് നൈറ്റ് ലൈഫ് സോണുകളിലൊന്നായ പാറ്റ്‌പോങ് റോഡിനായി സമര്‍പ്പിച്ചിരിക്കുന്ന 300 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഈ പുതിയ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 

കമ്യൂണിസ്റ്റുകളുമായി യുദ്ധം ചെയ്തിരുന്ന അമേരിക്കക്കാര്‍ പാറ്റ്‌പോങ്ങിലേക്ക് ഒഴുകിയെത്തിയതിന്റെ കാരണം  മ്യൂസിയത്തില്‍ വെളിപ്പെടുത്തുന്നു. ലക്ഷക്കണക്കിന് വിനോദസഞ്ചാരികളുടെയും പ്രവാസികളുടെയും  ആകർഷക കേന്ദ്രമായി പാറ്റ്‌പോങ് കാലക്രമേണ എങ്ങനെ മാറിയെന്ന് ഇത് കാണിക്കുന്നു.

2019 ലാണ് ഇത് തുറന്നത്. വിയറ്റ്‌നാം യുദ്ധസമയത്ത് പാറ്റ്‌പോങ്ങില്‍ സിഎഎ നടത്തിയ രഹസ്യ പ്രവര്‍ത്തനങ്ങള്‍ മുതല്‍ ബാങ്കോക്കിലെ ഏറ്റവും ചൂടുള്ള റെഡ്-ലൈറ്റ് സോണ്‍ വരെ ഇവിടെ പല പ്രദര്‍ശനങ്ങളിലൂടെ കാണിച്ചുതരുന്നു. എക്‌സോട്ടിക് ഗോ-ഗോ ബാറുകള്‍ മുതല്‍ വിചിത്രമായ പിങ് പോങ് ഷോകള്‍, രഹസ്യ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍, ഇവിടെയെത്തി പ്രണയത്തിലായ സെലിബ്രിറ്റികള്‍ അങ്ങനെ നിരവധി കഥകള്‍ പാറ്റ്‌പോങ് മ്യൂസിയത്തിന്റെ ആകര്‍ഷണങ്ങളാകുന്നു. 

പാറ്റ്‌പോങ്ങിന്റെ ചരിത്രം

ഏഴ് പതിറ്റാണ്ടു മുമ്പ് പാറ്റ്‌പോങ്പാനിച് എന്ന ചൈനീസ് കുടിയേറ്റക്കാരനാണ് പാറ്റ്‌പോങ് ഡിസ്ട്രിക്റ്റ് വാങ്ങിയത്. അന്ന് ഇവിടം വെറും വാഴത്തോപ്പ് മാത്രമായിരുന്നു.പിന്നീട് 1968 ല്‍ ഈ പ്രദേശത്ത് നൈറ്റ്ക്ലബ്ബുകള്‍ തുടങ്ങിയപ്പോള്‍ ഒരു വിനോദ കേന്ദ്രമായി മാറി. 1970 കളിലും 1980 കളിലും പാറ്റ്‌പോങ്ങ് തഴച്ചുവളരാന്‍ തുടങ്ങി, അതിന്റെ പ്രധാന കാരണം വിയറ്റ്‌നാം യുദ്ധത്തില്‍ സേവനമനുഷ്ഠിക്കുന്ന അമേരിക്കന്‍ സൈനികര്‍ പലപ്പോഴും വിശ്രമിക്കാനും ലൈംഗികത്തൊഴിലാളികളെ തേടിയും ഈ പ്രദേശം സന്ദര്‍ശിക്കുമായിരുന്നു.

റോബര്‍ട്ട് ഡിനിറോയും ക്രിസ്റ്റഫര്‍ വാക്കനും അഭിനയിച്ച ദ് ഡീര്‍ ഹണ്ടര്‍ പോലുള്ള ഹോളിവുഡ് സിനിമകളിലും ജയിംസ് ബോണ്ട് സിനിമകളിലെ ചേസ് സീക്വന്‍സിലും പാറ്റ്‌പോങ് റെഡ്‌സ്ട്രീറ്റ് കാണാം.പാറ്റ്‌പോങ് നൈറ്റ് മാര്‍ക്കറ്റായ ഷോപ്പിങ് സങ്കേതമാണ് ഇതിന്റെ മറ്റൊരു വലിയ ആകര്‍ഷണം.

English Summary: Patpong Museum Bangkok

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA