ADVERTISEMENT

പുതിയ ഇടങ്ങൾ കണ്ട് പുത്തൻ അനുഭവങ്ങൾ ആർജ്ജിക്കാനാണ് ഓരോ യാത്രയും. ബെൽജിയംകാരായ ലിൻസും നിക്കും ലോകം ചുറ്റി സഞ്ചരിക്കുന്ന ദമ്പതികളാണ്. എന്നാൽ ഇവർക്ക് ഒരു പ്രത്യേകതയുണ്ട്, നഗ്നരായി യാത്ര ചെയ്യാനാണ് ഇവർക്കിഷ്ടം. ഞങ്ങൾ നേചുറിസ്റ്റുകളാണ്, വസ്ത്രം ധരിക്കാറില്ല. നഗ്നരായി ലോകം ചുറ്റാൻ താൽപര്യമുള്ളവർക്കു പ്രോത്സാഹനം നൽകുകയാണ് ഞങ്ങളുടെ യാത്രാ ലക്ഷ്യം ദമ്പതികൾ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. യുവതിയുടെ പേര് ലിൻസ് ഡെ കോർട്, യുവാവ് നിക്. രണ്ടാൾക്കും പ്രായം മുപ്പതു വയസ്സ്. ബെൽ‌ജിയത്തിലെ ഗെന്റാണ് ഇരുവരുടേയും സ്വദേശം.

 

ഈ ലോക്ഡോൺ കാലത്ത് മൂന്നുമാസത്തോളം മെക്സിക്കോയിൽ കുടുങ്ങിയ ദമ്പതികളുടെ പുതിയ ബ്ലോഗും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ലോക്ഡൗൺ നിയന്ത്രണങ്ങൾ തീരുന്നതുവരെ ലിൻസും നിക്കും മെക്സിക്കോയിലെ നൂഡ് ബീച്ചിലാണ് താമസിച്ചത്. മൂന്നു മാസം കഴിഞ്ഞാണ് അവർക്കു യൂറോപ്പിലേക്കു വിമാനം കിട്ടിയത്. നേരത്തെ തീരുമാനിച്ചിരുന്നത് പോലെ അവർ ഫ്രാൻസിലേക്ക് യാത്രതിരിച്ചു. നഗ്നരായ സഞ്ചാരികൾക്കുള്ള നിരവധി ബീച്ചുകൾ ഫ്രാൻസിലുണ്ട്. 

 

പ്രകൃതിശാസ്ത്രജ്ഞർക്കായി ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിനായുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് നിക്കും ലിൻസും പറയുന്നു. തങ്ങളുടെ മെക്സിക്കോയിലെ യാത്ര അനുഭവങ്ങൾ പങ്കുവച്ചു കൊണ്ട് ദമ്പതികൾ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങളും മറ്റും ഷെയർ ചെയ്തിരുന്നു. എന്നാൽ നിമിഷങ്ങൾക്കകം അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിച്ചു. സോഷ്യൽ മീഡിയ പിൻതുടരുന്ന നഗ്നതാ നിയന്ത്രണങ്ങളുടെ പേരിലായിരുന്നു ഈ പൂട്ടിക്കൽ. എന്നാൽ നിക്ക് വെറുതെ ഇരിക്കാൻ തയാറായില്ല. തങ്ങളുടെ മെക്സിക്കൻ നൂഡ് ട്രിപ്പ് ചിത്രങ്ങൾ  ഫേസ്ബുക്കിലും ഇട്ടു വിപ്ലവം സൃഷ്ടിച്ചു. നഗ്ന ദമ്പതികൾക്ക് പിന്തുണയേകിയും എതിർപ്പ് പ്രകടിപ്പിച്ചും നിരവധിപേർ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിൽ ഇവരെ പിൻതുടരുന്നവരിൽ മലയാളികളുമുണ്ട് കേട്ടോ. 

 

വസ്ത്രം ധരിക്കുന്നതിനെപ്പറ്റി ആളുകൾക്ക് തെറ്റായ ധാരണയാണുള്ളതെന്നും വസ്ത്രം അഴിക്കുന്നതു സെക്സിനുവേണ്ടി മാത്രമാണെന്ന് ഒരു വിഭാഗം ആളുകൾ വിചാരിക്കുന്നതായും ഇവർ പറയുന്നു. സെക്സിനു വേണ്ടിയല്ലാതെയും തുണിയഴിക്കാം. ഇത്തരത്തിലുള്ള മുൻവിധികൾ തിരുത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും നഗ്നസഞ്ചാരികൾ വ്യക്തമാക്കുന്നു.

 

നൂൽബന്ധമില്ലാതെ ആമസോൺ മഴക്കാടുകളിലൂടെയും ഹോണ്ടുറാസിലെ ബീച്ചുകളിലൂടെയും പോർച്ചുഗലിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇവർ സഞ്ചരിച്ചു. ഫ്രാൻസിലെ നൂ‍ഡ് ബീച്ചുകളിൽ സ്ഥിരം സന്ദർശകരാണീ ദമ്പതികൾ. എന്നാൽ അവരുടെ സ്വന്തം രാജ്യമായ ബെൽജിയത്തിൽ, മറ്റ് ബീച്ച് യാത്രക്കാർക്ക് സാമൂഹിക അകലം പാലിക്കാൻ കൂടുതൽ ഇടം നൽകുന്നതിന്  നഗ്ന ബീച്ച് അടച്ചതായി നിക്ക് പറഞ്ഞു.

 

അവർക്ക് സുരക്ഷിതമായി വീണ്ടും യാത്ര ചെയ്യാൻ‌ കഴിഞ്ഞാൽ‌, പട്ടികയിൽ‌ അടുത്തത് ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ പ്രകൃതി സൗഹൃദ സ്ഥലങ്ങളാണ്. തായ്‌ലൻഡിൽ തുറക്കുന്ന കുറച്ച് പുതിയ ന്യൂഡിസ്റ്റ് റിസോർട്ടുകൾ സന്ദർശിക്കാനും ഈ നൂഡ്ജോഡിയ്ക്ക്  പദ്ധതിയുണ്ട്.

English Summary: Nude Couples Travel around the World 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com