കടൽത്തീരവും നക്ഷത്രങ്ങളും പ്രണയവും; പിറന്നാൾ ആഘോഷമാക്കി സൂപ്പർതാരജോടി

samantha-trip
SHARE

മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന ഏറ്റവും പുതിയ താരങ്ങളായിരിക്കുന്നു തെന്നിന്ത്യന്‍ താരജോഡികളായ സമാന്തയും നാഗ ചൈതന്യയും. നവംബർ 23ന് നാഗ ചൈതന്യയുടെ പിറന്നാളാണ്. പിറന്നാൾ ദിനം ആഘോഷമാക്കാനായാണ് സൂപ്പർതാരജോടികള്‍ മാലദ്വീപിൽ എത്തിയിരിക്കുന്നത്.

ലോക്ഡൗണിനു ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സഞ്ചാരികൾ യാത്രകൾ ആരംഭിച്ചിരിക്കുകയാണ്. ബോളിവുഡ്-ടോളിവുഡ് താരങ്ങള്‍ വീണ്ടും അവധിക്കാലയാത്രകള്‍ ആരംഭിച്ചുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി മാലദ്വീപുകളില്‍ നിന്നുള്ള വാര്‍ത്തകളും ചിത്രങ്ങളും തെളിയിക്കുന്നത്. 

കാജല്‍ അഗര്‍വാള്‍, രകുല്‍ സിംഗ്, പ്രനിത സുഭാഷ്, വേദിക, തുടങ്ങി തെന്നിന്ത്യയിലെ താരസുന്ദരികള്‍ ഈയടുത്തിടെ മാലദ്വീപിലേക്ക് യാത്ര ചെയ്തവരാണ്. ഇവര്‍ക്ക് പിന്നാലെ ഇപ്പോഴിതാ സഞ്ചാരികളുടെ സ്വര്‍ഗീയദ്വീപിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ എത്തിയിരിക്കുകയാണ് നടി സാമന്ത അക്കിനേനി. ഭര്‍ത്താവ് നാഗചൈതന്യയ്‌ക്കൊപ്പം മാലദ്വീപിലേക്ക് പറന്ന സമാന്ത തങ്ങളുടെ അവധി ആഘോഷങ്ങളുടെ ചിത്രങ്ങളും സ്കൂബഡൈവിങ് ചെയ്യാൻ തയാറാകുന്ന ചിത്രവും സാമന്ത പങ്കുവച്ചിട്ടുണ്ട്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട് മാസങ്ങള്‍ക്കുശേഷം തുറന്ന മാലദ്വീപിലേക്ക് താരങ്ങളുടെ ഒഴുക്കാണെന്നു തന്നെ പറയാം. തെന്നിന്ത്യയില്‍ നിന്നുമാത്രമല്ല,നിരവധി ബോളിവുഡ് താരങ്ങളും ഈയടുത്തകാലത്തായി ഇവിടേക്ക് യാത്ര നടത്തിയിരുന്നു. 

ജോവാലി റിസോര്‍ട്ട്

മാലദ്വീപിലെ പ്രശസ്തമായ ജോവാലി റിസോര്‍ട്ടിലാണ് താരജോഡികള്‍ താമസിക്കുന്നത്. ലോകത്തിലെ ഏറ്റവും വലുതും ആഴമേറിയതുമായ അറ്റോളുകളിലൊന്നായ റാ അറ്റോളിലെ മുറവന്ധു ദ്വീപിലാണ് ജോവാലി സ്ഥിതി ചെയ്യുന്നത്. ഉഷ്ണമേഖലയിലെ ആഴം കുറഞ്ഞ സമുദ്ര ഭാഗങ്ങളില്‍ കാണുന്ന വലയാകാരങ്ങളായ പവിഴ ദ്വീപുകള്‍ ആണ് അറ്റോളികള്‍. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ നടുവിലായി പവിഴപ്പുറ്റുകളാല്‍ നിറഞ്ഞയിടത്താണ് ഈ മനോഹര റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്. 

24 ബീച്ച് വില്ലകളും ഒന്ന് മുതല്‍ നാല് ബെഡ്റൂം വരെയുള്ള 49 ഓവര്‍ വാട്ടര്‍ വില്ലകളുമുണ്ട് ജോവാലിയില്‍. ഓരോ വില്ലയ്ക്കും ഒരു സ്വകാര്യ ഇന്‍ഫിനിറ്റി പൂള്‍, ബട്ട്ലര്‍ സേവനം, ക്യൂറേറ്റഡ് ഇന്‍ വില്ല ലൈബ്രറികള്‍ എന്നിവയുണ്ട്. മൂന്ന് ബെഡ്റൂം ഓഷ്യന്‍ റെസിഡന്‍സും നാല് ബെഡ്റൂം ബീച്ച് റെസിഡന്‍സും ഉള്‍പ്പെടുന്നു. ആദ്യത്തേതിന് രണ്ട് ഇന്‍ഫിനിറ്റി പൂളുകള്‍ ഉണ്ട്. ഒരു സ്പാ റൂം, ഓണ്‍-കോള്‍ ധോണി (ഒരു മാലദ്വീപ് കപ്പല്‍) എന്നിവ കൂടാതെ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ലിവിംഗ് സ്‌പേസ്, ഒരു സ്വകാര്യ ഇന്‍ഫിനിറ്റി പൂള്‍, സ്പാ കാബാന,നീരാവികുളം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏതൊരു സഞ്ചാരികളെയും ആകർഷിക്കുന്ന രൂപകല്‍പ്പനയാണ് ഓരോ താമസയിടത്തിനും നല്‍കിയിരിക്കുന്നത്. 

English Summary: Naga Chaitanya spends birthday eve on Maldives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA