ADVERTISEMENT

ഏതു സമയത്തും വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ബാലി ദ്വീപ് വര്‍ഷത്തില്‍ ഒരു പ്രത്യേക സമയത്ത് പൂര്‍ണ്ണമായും നിശബ്ദമാകും. ആളുകൾ കടകള്‍ എല്ലാം അടച്ചിരിക്കും, തെരുവുകള്‍ ഗതാഗതവും കാല്‍നടയാത്രയും ഉപേക്ഷിക്കും. ദ്വീപ് നിവാസികളെല്ലാം വീടുകളില്‍ ലൈറ്റ് പോലുമിടാതെ സംസാരിക്കാതെ ഇരിക്കും. സംഗീതമില്ല, വിനോദമില്ല. വിമാന സര്‍വ്വീസുകള്‍പ്പോലും ആ സമയം അവിടെ നിശ്ചലമാകും. ചിലര്‍ ഭക്ഷണം കഴിക്കുന്നതുപോലും പരിമിതപ്പെടുത്തും. ഈ സമയത്ത് ബാലിയുടെ കാവല്‍ക്കാര്‍ പല രാജ്യങ്ങളില്‍ നിന്നു അവിടെയെത്തിയ വിനോദസഞ്ചാരികളായിരിക്കും.

ബാലിയുടെ നിശബ്്ദ ദിനം അഥവാ ന്യേപി എന്നാണ് ഈ വിചിത്രമായ അനുഷ്ഠാനത്തിന്റെ പേര്. ബാലിയുടെ പുണ്യ അവധിദിനത്തിലേക്ക് നയിക്കുന്ന ദിവസങ്ങളിലാണ് ഈ നിശബ്ദ ആചാരം കൊണ്ടാടുന്നത്. എന്നുകരുതി ആളുകള്‍ ചടഞ്ഞുകൂടിയിരിക്കുകയൊന്നുമില്ല. ഗ്രാമങ്ങളും കമ്മ്യൂണിറ്റികളും മോശം ആത്മാക്കളെ പ്രതിനിധീകരിക്കുന്ന 'ഒഗോ-ഒഗോ' എന്ന വലിയ രാക്ഷസസമാന ശില്പം ഈ സമയത്ത് നിര്‍മിക്കുന്നു. ക്യാന്‍വാസില്‍ പൊതിഞ്ഞ മുള ഫ്രെയിമും ചിലപ്പോള്‍ സ്‌റ്റൈറോഫോമും ഉപയോഗിച്ചാണ് ശില്‍പങ്ങള്‍ നിര്‍മിക്കുന്നത്. അവയില്‍ ചിലത് 25 അടി വരെ ഉയരം ഉണ്ടാകാറുണ്ട്. ഇൗ പ്രതിമ ന്യേപി ദിനത്തിന് മുമ്പുള്ള വൈകുന്നേരം തെരുവുകളിലൂടെ എഴുന്നള്ളിച്ചുകൊണ്ടുവരും. അതിനുശേഷം അവ ശ്മശാനങ്ങളില്‍ കത്തിക്കും.നമ്മുടെ രാജ്യത്തെ നവരാത്രി ആഘോഷത്തോട് ചെറിയൊരു സാമ്യമൊക്കെയുണ്ട് ഈ ന്യേപി ആഘോഷത്തിന്.

Nyepi-Bali-trip

ന്യേപി ദിനത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ബാലി നിശബ്ദമാകും. നഗരം മുഴുവന്‍ 24 മണിക്കൂർ അടച്ചുപൂട്ടും. ഹോട്ടലുകളെ സാധാരണയായി ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കാറുണ്ട്. പക്ഷേ അതിഥികളോട് ശബ്ദം കുറയ്ക്കാനും ലൈറ്റുകള്‍ കുറഞ്ഞ വെളിച്ചത്തില്‍ പ്രവര്‍ത്തിപ്പിക്കാനും നിര്‍ദേശിക്കും. ഇത് രാവിലെ ആറിന് ആരംഭിച്ച്  24 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. അടുത്ത ദിവസം, ഉത്സവം ആരംഭിക്കുകയായി.

Nyepi-Bali-trip1

ബാലിയിലെ പുതുവര്‍ഷമാണ് ഈ നിശ്ബദ ദിനത്തിനുശേഷമെത്തുന്ന വലിയ ആഘോഷം. പരസ്പരം പാപമോചനം തേടാനും മതപരമായ ആചാരങ്ങള്‍ നടത്താനും കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുകൂടുന്ന ബാലിയിലെ ഏറ്റവും വലിയ ഉത്സവമാണിത്. മാര്‍ച്ച് മാസത്തിലാണ് ഇത് കൊണ്ടാടുന്നത്. തിരക്കുള്ള ബാലിയാത്രയില്‍ നിന്നു വ്യത്യസ്തമായി യഥാര്‍ത്ഥ നിശബ്ദത അനുഭവിക്കുന്നതിനുള്ള മികച്ച സമയമാണ് ന്യേപി.

English Summary: Nyepi: Balis New Year's Day of Complete Silence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com