ADVERTISEMENT

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സിലുള്ള ബ്ലൂ മൗണ്ടന്‍സില്‍, ജാമിസൺ താഴ്‌വരയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന അസാധാരണവും അതിപ്രശസ്തവുമായ ശിലാഘടനകളാണ് 'ത്രീ സിസ്റ്റേഴ്സ്'. മീഹ്നി, വിമല, ഗുന്നെഡൂ എന്നിങ്ങനെ പേരുകള്‍ ഉള്ള മൂന്നു മണല്‍പ്പാറക്കെട്ടുകളെ ഒരുമിച്ചു വിളിക്കുന്ന പേരാണിത്. 2000- ൽ യുനെസ്കോ ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ച ഇടമാണ് ബ്ലൂ മൗണ്ടന്‍സ്. മൂന്ന് ദേശീയ പാർക്കുകൾ ഇവിടെയുണ്ട്. പ്രകൃതി സൗന്ദര്യത്തിനും പ്രസിദ്ധമാണ് ഇവിടം.

Giant-Stairway-Katoomba2

ഇരുന്നൂറു മില്ല്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്, ട്രയാസിക് കാലഘട്ടത്തില്‍ ഉണ്ടായ മണ്ണൊലിപ്പിന്‍റെയും പിന്നീട് വര്‍ഷങ്ങളായി പ്രകൃതിയില്‍ നടക്കുന്ന രാസപരിണാമങ്ങളുടെയും ഫലമായി ബ്ലൂ മൗണ്ടന്‍സില്‍ ഉണ്ടായ രൂപീകരണമാണ് ഇവ എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് പ്രകൃതിസൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന ഇവിടം.

 

Giant-Stairway1

ത്രീ സിസ്റ്റേഴ്സിനടുത്തേക്ക് സഞ്ചാരികളെ നയിക്കുന്ന ഗോവണിയുടെ പേരാണ് ജയന്‍റ് സ്റ്റെയര്‍വേ. അടുത്തുള്ള എക്കോ പോയിന്റിൽ നിന്ന് ത്രീ സിസ്റ്റേഴ്സിലേക്കും ജാമിസൺ താഴ്‌വരയിലേക്കും നയിക്കുന്ന 800 ഓളം പടികളാണിവ. സ്റ്റീലും കല്ലും കൊണ്ടാണ് ഈ പടികള്‍ ഉണ്ടാക്കിയിട്ടുള്ളത്. ഏകദേശം ആയിരമടി ഉയരത്തിലേക്കാണ് ഇവ സഞ്ചാരികളെ നയിക്കുന്നത്. 

Giant-Stairway

 

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍, ഇവിടെ ചീഫ് റേഞ്ചര്‍ ആയിരുന്ന ജിം മക്കേ ആണ് ജയന്‍റ് സ്റ്റെയര്‍വേ എന്നാ ആശയത്തിന് പിന്നില്‍. ഇത്തരമൊരു ഗോവണി നിര്‍മിച്ചാല്‍ ഇവിടം സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുമെന്ന് അദ്ദേഹം കണക്കുകൂട്ടി. 1914- ല്‍ മക്കേ മുന്നോട്ടുവച്ച ഈ ആശയം ആദ്യം ചിരിച്ചു തള്ളിയെങ്കിലും പിന്നീട്, 1916-ല്‍ കൗണ്‍സില്‍ ഇത് അംഗീകരിച്ചു. ചിലവ് കൂടുതലായതിനാല്‍ ഇടക്ക് പണി നിര്‍ത്തിവെക്കേണ്ടി വന്നു. പ്രാദേശിക ഫോട്ടോഗ്രാഫർ ഹാരി ഫിലിപ്സിന്‍റെ നിര്‍ദ്ദേശപ്രകാരം ശേഷം 1932-ല മക്കേയുടെ മേല്‍നോട്ടത്തില്‍ വീണ്ടും നിര്‍മ്മാണജോലികള്‍ തുടര്‍ന്നു. പിന്നീട് പണി പൂര്‍ത്തിയായപ്പോള്‍ മക്കേയുടെ ദീര്‍ഘദര്‍ശിത്വം തെളിയിക്കപ്പെട്ടു; പുതിയ അദ്ഭുതം കാണാനായി നിരവധി സഞ്ചാരികള്‍ ഇവിടെക്കെത്തി, ഇന്നും അത് തുടരുന്നു.

 

ജയന്‍റ് സ്റ്റെയര്‍വേയില്‍ നിന്നും ഫെഡറൽ പാസ് നടപ്പാതയിൽ 1.5 മണിക്കൂർ നടന്നാൽ കറ്റോംബ വെള്ളച്ചാട്ടത്തിലേക്കും കറ്റോംബ റെയിൽ‌വേയിലേക്കും എത്തിച്ചേരാം. തിരിച്ചു നടക്കാന്‍ പറ്റാത്തവര്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാം. 

 

ബ്ലൂ മൌണ്ടന്‍സ് നാഷണൽ പാർക്ക്, കാനൻഗ്ര ബോയ്ഡ് നാഷണൽ പാർക്ക്, വൊലെമി നാഷണൽ പാർക്ക്, ജെനോലൻ ഗുഹകള്‍, ഒബറോണ്‍ നഗരം, മൗണ്ട് തോമാ ബൊട്ടാണിക്കൽ ഗാർഡൻസ്, മൌണ്ട് വിൽസൺ തുടങ്ങി നിരവധി ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍ ഇതിന്‍റെ പരിസര പ്രദേശങ്ങളിലായുണ്ട്.

 

English Summary: Giant Stairway Katoomba Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com