റിസോട്ടിലെ താമസം ഇഷ്ടപ്പെട്ടില്ലേ? അടുത്ത വെക്കേഷൻ ഫ്രീ; ഈ ആത്മവിശ്വാസത്തിന് പിന്നിൽ കാരണമുണ്ട്

hawaii
SHARE

ശാന്തസമുദ്രത്തിലെ ഹവായ് എന്ന അമേരിക്കന്‍ ദ്വീപസമൂഹം സഞ്ചാരികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലൊന്നാണ്. വര്‍ഷം മുഴുവനും നീണ്ടു നില്‍ക്കുന്ന ടൂറിസ്റ്റ് സീസണ്‍ ആണ് ഇവിടെയുള്ളത് എന്നതിനാല്‍ പ്രതിവര്‍ഷം ലക്ഷക്കണക്കിന് സന്ദര്‍ശകരാണ്‌ ഹവായിലേക്ക് ഒഴുകിയെത്താറുള്ളത്. കോവിഡ് മൂലം ഇവിടെയെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞെങ്കിലും ലോകത്തെ മറ്റെല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും പോലെ തന്നെ സഞ്ചാരികളെ ആകര്‍ഷിക്കാനായി അടിപൊളി ഓഫറുകളാണ് ഹവായില്‍. ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു ഇളവുമായി എത്തിയിരിക്കുകയാണ് ഹവായിലെ ഔട്രിഗര്‍ ഹോട്ടല്‍സ്‌ ആന്‍ഡ്‌ റിസോര്‍ട്ട്സ് എന്ന പ്രീമിയർ ബീച്ച് റിസോർട്ട് ബ്രാൻഡ്. 

തങ്ങളുടെ റിസോര്‍ട്ടിലെ താമസം അവിസ്മരണീയമായിരിക്കുമെന്നാണ്  ഔട്രിഗര്‍ ഹോട്ടല്‍സ്‌ ആന്‍ഡ്‌ റിസോര്‍ട്ട്സ് സഞ്ചാരികളോട് പറയുന്നത്. അഥവാ ഇനി ഇവിടത്തെ സൗകര്യങ്ങള്‍ നിങ്ങളെ തൃപ്തിപ്പെടുത്തുന്നില്ല എന്നിരിക്കട്ടെ, ഹവായിലേക്കുള്ള അടുത്ത അവധിക്കാലത്തെ  താമസം തങ്ങള്‍ തികച്ചും സൗജന്യമായി നല്‍കുമെന്നാണ് ഇവര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 

ഡെസ്റ്റിനേഷൻ അനലിസ്റ്റുകളുടെ സമീപകാല ട്രാവൽ സെന്റിമെന്‍റ്  ഇൻഡെക്സ് റിപ്പോർട്ടിൽ, അമേരിക്കൻ യാത്രക്കാർ ഏറ്റവും കൂടുതൽ പോകാനാഗ്രഹിക്കുന്ന ലക്ഷ്യസ്ഥാനമാണ് ഹവായ് എന്ന കാര്യം കൂട്ടി വായിക്കുമ്പോള്‍ ആര്‍ക്കും തന്നെ ഈ ഓഫര്‍ കിട്ടാനിടയില്ല, കാരണം എത്ര കഷ്ടപ്പെട്ട് ഇഷ്ടപ്പെടാതിരിക്കാന്‍ ശ്രമിച്ചാലും പറ്റാത്തത്ര സ്വര്‍ഗീയമായ അനുഭൂതിയാണ് ഇവിടെ സഞ്ചാരികള്‍ക്ക് റിസോര്‍ട്ടുകള്‍ നല്‍കുന്നത്. ഒരു തവണ പോയവര്‍ തന്നെ വീണ്ടും ഹവായിലേക്ക് വന്നെത്തുന്നത് ഇതിനു തെളിവാണ്. 

ഓഫര്‍ ലഭിക്കാനായി

ഈ ഓഫര്‍ ലഭിക്കുന്നതിനായി യാത്രക്കാർ ഔട്രിഗര്‍ ഹോട്ടല്‍സ്‌ ആന്‍ഡ്‌ റിസോര്‍ട്ട്സിന്‍റെ ഏതെങ്കിലും ഹോട്ടലുകളിൽ കുറഞ്ഞത് നാലു രാത്രി താമസം ബുക്ക് ചെയ്യണം. Outrigger.com എന്ന വെബ്സൈറ്റ് വഴിയോ 1-866-256-8461 എന്ന നമ്പരില്‍ വിളിച്ചോ വേണം ബുക്ക് ചെയ്യാന്‍. ഫെബ്രുവരി 4, 2021 മുതല്‍ മെയ് 1, 2021 വഴി, മാർച്ച് 1, 2021 വരെയാണ് ബുക്ക് ചെയ്യാനുള്ള സമയം. ഡിസംബർ വഴി 21, 2021 വരെയുള്ള താമസം ഇങ്ങനെ ബുക്ക് ചെയ്യാം. 

താമസത്തിനു ശേഷം സംതൃപ്തരായില്ല എന്നുണ്ടെങ്കില്‍ 2021 ഡിസംബർ 21 വരെയുള്ള സമയത്ത് കാരണം സഹിതം 1-866-256-8461 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണം.

ഇങ്ങനെ രണ്ടാമത് അനുവദിച്ചു കിട്ടുന്ന അവസരത്തിൽ മുന്‍പ് താമസിച്ച അതേ പ്രോപ്പർട്ടിയില്‍ തന്നെയാണ് വീണ്ടും താമസിപ്പിക്കുക. റൂം വിഭാഗവും പഴയത് തന്നെയായിരിക്കും. ബ്ലാക്ക് ഔട്ട്‌ ദിനങ്ങള്‍ ബാധകമാണ്. മുന്‍പേ താമസിച്ച പരമാവധി 14 ദിനങ്ങള്‍ വരെ അത്രയും ദിനങ്ങള്‍ വീണ്ടും താമസിക്കാം. 2022 ഡിസംബർ 21 വരെയാണ് ഇങ്ങനെ കിട്ടുന്ന ക്രെഡിറ്റ് ഉപയോഗിച്ച് താമസിക്കാനാവുക. യാത്രചെലവ്, കോവിഡ്-19 ടെസ്റ്റിങ്, ടാക്സ് റിസോർട്ട് ചാർജ് മുതലായ മറ്റു ചെലവുകളൊന്നും ഈ ക്രെഡിറ്റിൽ ഉൾപ്പെടുന്നില്ല.

English Summary: These resorts in Hawaii will give you a free stay if you don’t enjoy your vacation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA