പാറക്കെട്ടുകളില്‍ വായ്‌ കൊണ്ട് പിടിച്ചുകയറുന്ന മീന്‍! ഹവായിലെ മറ്റൊരു അദ്ഭുതക്കാഴ്ച

hawai-travel
SHARE

വെള്ളമണല്‍ വിരിച്ച കടലോരങ്ങളും ബീച്ച് ലൈഫും ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍കളുടെ സ്വപ്നദ്വീപാണ് ഹവായ്. ശാന്തസമുദ്രത്തിലുള്ള ഈ ദ്വീപിലെ ടൂറിസ്റ്റ് സീസണ്‍ വര്‍ഷം മുഴുവനും നീണ്ടു നില്‍ക്കുന്ന ഒന്നാണ് എന്നതിനാല്‍ പ്രതിവര്‍ഷം ലക്ഷക്കണക്കിന് സന്ദര്‍ശകരാണ്‌ ഇവിടേക്ക് ഒഴുകിയെത്തുന്നത്. കോവിഡ് മൂലം ആ ഒഴുക്കിന്‍റെ ആക്കം ഒന്ന് കുറഞ്ഞെങ്കിലും വീണ്ടും പഴയനിലയിലേക്ക് പതിയെ തിരിച്ചെത്തുകയാണ് ഹവായിലെ ടൂറിസം മേഖല.

climbing-fish

പ്രകൃതിമനോഹാരിത മാത്രമല്ല ഹവായിയെ വ്യത്യസ്തമാക്കുന്നത്. അദ്ഭുതം നിറയ്ക്കുന്ന ഒട്ടേറെ കാഴ്ചകളും ഇവിടെ കാണാനാകും. അത്തരത്തിലൊരു അദ്ഭുതമാണ് ഹവായിയന്‍ ഫ്രഷ്‌വാട്ടര്‍ ഗോബി എന്ന തരം മത്സ്യം. വായയും ഫ്യൂസ്ഡ് പെൽവിക് ഫിനുകളും ഉപയോഗിച്ച് പാറകളിലും വെള്ളച്ചാട്ടങ്ങളിലും കയറാന്‍ കഴിവുള്ള ഒരു മത്സ്യമാണ് ഇത്. ഈ മത്സ്യങ്ങള്‍ക്ക് ഏകദേശം 30 മീറ്റര്‍ വരെ ഇങ്ങനെ കയറിപ്പോകാനാകും. 

ഹവായില്‍ പ്രധാനമായും ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മത്സ്യമാണിത്. പണ്ടുകാലത്ത് ഇവയെ ഭക്ഷണത്തിനായി വളര്‍ത്തുന്നത് സാധാരണമായിരുന്നു. ഇൗ റോക്ക് ക്ലൈംബിങ് മത്സ്യം ഹവായിയിലെ നാനു വെള്ളച്ചാട്ടം, ഹമാകുവ തീരത്തുള്ള വെള്ളച്ചാട്ടം ഹൈലോ, ഹിലാവെ വെള്ളച്ചാട്ടം തുടങ്ങിയ ഇടങ്ങളിലും സഞ്ചാരികള്‍ക്ക് കാണാനാകും.

climbing-Fish2

സാൽമൺ മത്സ്യത്തിനു സമാനമായ ജീവിത ശൈലിയാണ് ഫ്രഷ്‌വാട്ടര്‍ ഗോബിക്കുള്ളത്. പരമാവധി ഏഴു സെന്റിമീറ്റര്‍ വരെയാണ് ഇവയുടെ നീളം. പ്രായപൂര്‍ത്തിയായ മത്സ്യങ്ങള്‍ ശുദ്ധജലത്തില്‍ ജീവിക്കുകയും അവിടെത്തന്നെ ഇണചേര്‍ന്നു മുട്ടയിടുകയും ചെയ്യുന്നു. ഈ മുട്ടകള്‍ ഒഴുകി കടലില്‍ എത്തുന്നു. അവിടെ നിന്നും മുട്ടവിരിഞ്ഞു കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു. ഈ കുഞ്ഞുങ്ങള്‍ തിരിച്ച് ശുദ്ധജലത്തിലേക്ക് തന്നെ ഒഴുകിയെത്തുന്നു. ഈ യാത്രയില്‍ തങ്ങളുടെ സക്ഷൻ ഡിസ്കുകൾ ഉപയോഗിച്ച് വഴി നീളെയുള്ള പാറകളില്‍ അള്ളിപ്പിടിച്ച് കയറിയാണ് ഇൗ മത്സ്യങ്ങൾ എത്തുന്നത്.

English Summary: Goby Fish can Climb Waterfalls 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA