ഭർത്താവിന്റെ പിറന്നാൾ ദിനം അവിസ്മരണീയമാക്കി നടി ബിപാഷ ബസു

Bipasha-Basu
SHARE

മാലദ്വീപിൽ ഭർത്താവ് കരൺ സിംങ് ഗ്രോവറിന്റെ ജന്മദിനം ആഘോഷിച്ച് ബോളിവുഡ് താരം ബിപാഷ ബസു. പ്രിയതമനൊപ്പം പിറന്നാൾ ആഘോഷിക്കുന്ന നിരവധി ചിത്രങ്ങളും ബിപാഷ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. 'ഈ വർഷത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ടാമത്തെ ദിവസം ഇതാ' എന്നാണ് കരൺ സിങ്ങിന് ആശംസ അർപ്പിച്ചു കൊണ്ട് ബിപാഷ കുറിച്ചിരിക്കുന്നത്.

ബിപാഷ താമസത്തിനായി തെരഞ്ഞെടുത്ത റിസോർട്ടിൽ നിന്നുള്ള തകർപ്പൻ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്നത്. റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ ഫ്ലോട്ടിങ് പ്രഭാത ഭക്ഷണം കഴിക്കുന്നതും രണ്ടു പേരും ചേർന്ന് സൂര്യാസ്തമയം കാണുന്നതുമെല്ലാമുണ്ട്. മറ്റൊരു വീഡിയോ ക്ലിപ്പിൽ. കരൺ, ബിപാഷ, അവരുടെ സുഹൃത്തുക്കളായ ദമ്പതികൾ എന്നിവരെല്ലാം കടലിനടുത്തായി ഉയർന്ന പ്ലാറ്റ്ഫോമിൽ ഇരിക്കുന്നതായും കാണാം. ഉഷ്ണമേഖല വിനോദസഞ്ചാര കേന്ദ്രമായ മാലദ്വീപ് ഹണിമൂൺ ആഘോഷിക്കുന്നവർക്കും കപിൾസിനുമെല്ലാം ഏറ്റവും പ്രിയപ്പെട്ടയിടമാണ്.

ബോളിവുഡ് താരങ്ങളുടെ ഇഷ്ട അവധിക്കാല ഡെസ്റ്റിനേഷനാണ് മാലദീപ്. കൊറോണക്കാലത്തും പലരും അവധി ആഘോഷിക്കാൻ പോയതും ഇവിടേക്ക് തന്നെയായിരുന്നു. ഇതിന് പ്രധാനകാരണം. ഇവിടുത്തെ സുരക്ഷ തന്നെയാണ്. മാലദ്വീപില്‍ കോവിഡ് കേസുകള്‍ കുറവാണെന്ന് മാത്രമല്ല, കര്‍ശനമായ സുരക്ഷാനടപടികളും സ്വീകരിച്ചിട്ടുണ്ട്. മാലദ്വീപിലേക്ക് പ്രവേശിക്കാനും മാലദ്വീപിൽ നിന്ന് പുറത്തേക്ക് പോകാനും കോവിഡ് നെഗറ്റീവ് റിപ്പോർട്ട് വേണം. സഞ്ചാരികള്‍ എല്ലാവരും മാലദ്വീപിലേക്ക് പുറപ്പെടുന്നതിന് പരമാവധി 72 മണിക്കൂർ മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്. മാലദ്വീപില്‍ നിന്നും തിരികെ പറക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീണ്ടും കോവിഡ് പരിശോധന നടത്തണം.

English Summary: Celebrity Travel Bipasha Basu maldives Trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA