ADVERTISEMENT

കേരളം ഉഷ്ണത്തിലേക്ക് വീഴുമ്പോൾ യൂറോപ്പ് ശൈത്യകാലത്തിന്റെ കുളിരിലാവും മാർച്ച് വരെ. ശൈത്യകാലത്തിന്റെ തുടക്കത്തിൽ ഒക്ടോബർ അവസാനം ഒരു മണിക്കൂർ പുറകോട്ട് തിരിക്കുന്ന ഘടികാരം, മാർച്ച് അവസാനംവരെ അതെ മോഡിൽ തുടരും. താപനില മൈനസിൽ രണ്ടക്കങ്ങൾ കടന്നാലും, മഞ്ഞു പെയ്തില്ലെങ്കിൽ പിന്നെ വിന്റർ വിന്ററല്ല പാശ്ചാത്യർക്ക്. മഞ്ഞു അവർക്കു ആവേശമാണ്, വികാരമാണ്, ആർത്തു ഉല്ലസിക്കാനുള്ളതുമാണ്. മഞ്ഞു പ്രതലങ്ങളിലെ വിവിധ മത്സരങ്ങളിലെ മെഡൽ നേട്ടങ്ങൾ വിന്റർ നാളുകളിൽ വീരസ്യം പറച്ചിലിനുള്ള വകയുമാണ്.

Snow-falling-Switzerland

സ്‌കി റിസോർട്ടുകളിൽ തിമിർക്കുന്ന തദ്ദേശീയ വിന്റർ സീസണിൽ നിന്നു വ്യത്യസ്തമാണ്, യൂറോപ്പിലെ പ്രവാസി വിന്റർകാലം. നാല് മാസത്തോളം നീളുന്ന മഞ്ഞുകാലത്തിന്റെ വിരസത മാറ്റണമെങ്കിൽ സ്‌കി സ്പോർട്ടുകൾ പഠിച്ചെടുക്കുന്നതാണ് നല്ലത്. എന്നാൽ ഇതിന്റെ ആയാസതകൾ ഓർത്തും, ഒന്ന് പുറത്തിറങ്ങണമെങ്കിൽ എത്ര ഡ്രെസ്സുകൾ ധരിച്ചാലാണെന്ന് ആകുലപ്പെട്ടും അധികം പേരും പുറത്തിറങ്ങുന്നത് തന്നെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാകും. ഒന്നോ രണ്ടോ മഞ്ഞു വീഴ്ച കൊള്ളാം, അതിലധികമായാൽ മഞ്ഞിനോട്‌ മുഖം ചുളിക്കുന്നവരാണ് പ്രവാസികളേറെയും.

സ്വിറ്റസർലന്റിന്റെ മനോഹര കാഴ്ചകൾ വേനലിന്റെ പശ്ചാത്തലത്തിലാണ് ഏറെയും കണ്ടിട്ടുള്ളത്. മഞ്ഞിൽ കുളിച്ചുനിൽക്കുന്ന സ്വിറ്റസർലൻഡിനും അപാര ചാരുതയാണ്. സമതലങ്ങളും മഞ്ഞു മൂടിക്കിടക്കുന്ന സ്വിറ്റസർലന്റിന്റെ ചാരുത കാഴ്ചകളാണ് ഇതോടോപ്പമുള്ള വിഡിയോയിൽ.

English Summary: Malayali's Travelogue on wheels in snow falling switzerland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com