ADVERTISEMENT

ഭൂമിയിലെ അതിശയക്കാഴ്ചകളിലൊന്നാണ് പിങ്ക് നിറമാർന്ന തടാകങ്ങൾ. പിങ്ക് തടാകങ്ങളിൽ ഏറ്റവും മനോഹരം സ്പെയിനിലെ തടാകമാണ്. ഇവിടെ അടുത്തായി പിങ്കും പച്ചയും നിറങ്ങളിൽ രണ്ടു തടാകങ്ങളുണ്ട്.

ടോറെവിജ പിങ്ക് തടാകം, ലഗുണ സലാഡ ഡി ടോറെവീജ അല്ലെങ്കിൽ ലഗുണ റോസ ഡി ടോറെവീജ എന്നും അറിയപ്പെടുന്ന തടാകം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ലൊക്കേഷനായി മാറിക്കൊണ്ടിരിക്കുകയാണ്. തീരദേശ നഗരമായ ടോറെവിജയിലെ നാച്ചുറൽ പാർക്ക് ഡി ലാസ് ലഗുനാസ് ഡി ലാ മാതാ ഇ ടോറെവിജയിലാണ് ഈ പിങ്ക് തടാകം. മറ്റിടങ്ങളിലെ പിങ്ക് തടാകങ്ങളിൽനിന്നു ടോറെവിജ തടാകത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ കടുത്ത പിങ്ക് നിറമാണ്. 

ഈ തടാകത്തിലാണ് ടോറെവിജയുടെ ഉപ്പുവെള്ള പര്യവേക്ഷണം നടക്കുന്നത്. ഈ ഉപ്പ് തടാകം ഒരു കാന്തം പോലെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുവെന്ന് പറയാം. 

മേയ് മുതൽ ഒക്ടോബർ വരെയാണ് തടാകത്തിന്റെ കാഴ്ച ആസ്വദിക്കുവാൻ മികച്ച സമയം. അപ്പോഴാണ് തടകാത്തിന് മനോഹരമായ പിങ്ക് നിറം കൈവരുന്നത്. ഉപ്പു വെള്ളത്തിലെ ബാക്ടീരിയകളും ആൽഗകളും ചേർന്നാണ് തടാകത്തിന് സവിശേഷമായ ഈ നിറം നൽകുന്നത്. തടാകക്കരയിലെ മണ്ണിന് ഔഷധഗുണമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. തടാകക്കരയിലെ മണ്ണിൽ പുതഞ്ഞ്, സൂര്യപ്രകാശമേറ്റ് കിടക്കുന്ന വിനോദസഞ്ചാരികളുടെ കാഴ്ചയായിരിക്കും ഇവിടെയെത്തിയാൽ  ആദ്യം കാണാനാവുക. പിങ്ക് തടാകത്തിനോട് ചേർന്ന് പച്ചനിറത്തിലുള്ള മറ്റൊരു തടാകം കൂടിയുണ്ട്. ഇതും ഉപ്പ് തടാകമാണ്. ഇവിടുത്തെ വെള്ളത്തിൽ ഒരു ലീറ്ററിന് 300 ഗ്രാം എന്ന കണക്കിലാണ് ലവണാംശം.

ഇക്കാരണത്താൽ, ചാവുകടലിൽ പൊങ്ങിക്കിടക്കുന്നതു പോലെ ഈ തടാകത്തിലിറങ്ങിയാലും പൊങ്ങിക്കിടക്കും. തടാകങ്ങളിൽ ഇപ്പോഴും ഉപ്പ് ഖനനം നടക്കുന്നതിനാൽ കുളി നിരോധിച്ചിരിക്കുകയാണ്. ഈ തടാകങ്ങൾ ഒരു പ്രകൃതിദത്ത പാർക്കിന്റെ ഭാഗമായതിനാൽ അവയുടെ ആവാസവ്യവസ്ഥയും സസ്യജന്തുജാലങ്ങളുടെ സവിശേഷതകളും സംരക്ഷിക്കേണ്ടതിനാലാണ് ഇവിടെ ഇറങ്ങുന്നതിൽനിന്നു ജനങ്ങളെ വിലക്കിയിരിക്കുന്നത്. ഫ്ലമിംഗോ പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ് ഇൗ പിങ്ക് തടാകം. 

 

English Summary: The Pink Lake of Torrevieja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com