സ്വര്‍ണ കാപ്പിയുമായി ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ നടി സന ഖാന്‍

Sana-Khan
SHARE

യാത്രയുടെ ആഘോഷത്തിലാണ് നടി സന ഖാന്‍. കഴിഞ്ഞ വര്‍ഷം നവംബറിലാണ് സനയും അലിം അനസും തമ്മിലുള്ള വിവാഹം ഗുജറാത്തില്‍ വച്ച് നടന്നത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ സനയും അലിമും യാത്രകള്‍ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം വീണ്ടും യാത്രയിലാണ് ഇരുവരും. ലോകത്തെ തന്നെ ഏറ്റവും വലിയ കെട്ടിടമായ, ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ സന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്.

ബുര്‍ജ് ഖലീഫയുടെ മുകളിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്ന ചിത്രമാണ് സന പോസ്റ്റ്‌ ചെയ്തത്. 'ഗോള്‍ഡ്‌ പ്ലേറ്റഡ്' കോഫിക്കൊപ്പം കണ്ടാല്‍ കൊതിയൂറുന്ന വിഭവങ്ങളുമുണ്ട്. ഭര്‍ത്താവിന്‍റെ സര്‍പ്രൈസ് ആണ് ഇതെന്ന് സന ഒപ്പം കുറിച്ചിട്ടുണ്ട്. ബുര്‍ജ് ഖലീഫയുടെ ചില്ലു ജാലകത്തിനപ്പുറത്തേക്ക് കണ്ണയച്ച്, കയ്യില്‍ 'സ്വര്‍ണം ചേര്‍ത്ത കാപ്പി'യുമായി ഇരിക്കുന്ന ചിത്രവും ഇതിനൊപ്പമുണ്ട്. 

2017-ല്‍ മക്കയില്‍ വച്ചാണ് സനയും അലിമും കണ്ടുമുട്ടിയത്. ഒരു ഇസ്ലാമിക് പണ്ഡിതനായാണ്‌ സന ആദ്യം അലിമിനെ പരിചയപ്പെടുന്നത്. തിരിച്ചു പോരുന്ന തിരക്കിലായതിനാല്‍ ആ തവണ ഇരുവര്‍ക്കും അധിക സമയം സംസാരിക്കാനായില്ല. പിന്നീട്, അടുത്ത വര്‍ഷം മതസംബന്ധിയായ ചില സംശയങ്ങള്‍ക്ക് ഉത്തരം തേടി സന വീണ്ടും അലിമിനെ ബന്ധപ്പെട്ടു. 2020-ലാണ് ഇരുവരും കൂടുതല്‍ അടുത്തറിയുന്നതും ഒരുമിച്ചു ജീവിതം പങ്കിടാന്‍ തീരുമാനിക്കുന്നതും. ഇതേപോലൊരു ഭര്‍ത്താവിനെ കിട്ടാന്‍ താന്‍ വര്‍ഷങ്ങളോളം ആഗ്രഹിച്ചിരുന്നു എന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ സന ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. വിവാഹശേഷം ഇരുവരും ഒന്നിച്ചു നടത്തിയ കശ്മീര്‍ യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

Sana-Khan1

സ്വര്‍ണം വിതറിയ വിഭവങ്ങൾ

സ്വര്‍ണം വിതറിയ ഭക്ഷണ സാധനങ്ങള്‍ വിളമ്പുന്ന ഹോട്ടലുകള്‍ക്ക് പ്രസിദ്ധമാണ് ദുബായ്. ചായ, ആപ്പിള്‍ ജ്യൂസ്, കപ്പ് കേക്ക്, വിപ്പ്ഡ് ക്രീം തുടങ്ങി വിവിധ വിഭവങ്ങള്‍ ഇങ്ങനെ നല്‍കുന്നുണ്ട്. ബുര്‍ജ് ഖലീഫയിലെ ആഡംബര ഹോട്ടലായ ബുര്‍ജ് അല്‍ അറബില്‍ ഗോള്‍ഡ്‌ കാപ്പുച്ചിനോ എന്ന പേരില്‍ 24 കാരറ്റ് സ്വര്‍ണ്ണം ചേര്‍ത്ത കാപ്പിയുണ്ട്. ഏകദേശം $23 ആണ് ഇതിനു വില. രാവിലെ എട്ടുമണി മുതല്‍ രാത്രി പതിനൊന്നുവരെ ഈ സ്വര്‍ണ്ണക്കാപ്പി ലഭ്യമാണ്. 100% അറബിക്ക ബീന്‍സും പതപ്പിച്ച പാലും ചേര്‍ത്തുണ്ടാക്കിയ കാപ്പിക്ക് മുകളില്‍ സ്വര്‍ണ്ണ പ്ലേറ്റിങ്ങ് കൊടുക്കുകയാണ് ചെയ്യുന്നത്. ബുര്‍ജ് ഖലീഫയിലെ തന്നെ അര്‍മാനി ഹോട്ടലിലും ഗോള്‍ഡ്‌ കാപ്പുച്ചിനോ ഉണ്ട്. ഡാര്‍ക്ക്‌ ചോക്ലേറ്റിനൊപ്പം 23 കാരറ്റ് സ്വര്‍ണം വിതറിയാണ് ഇത് വിളമ്പുന്നത്. 

കോവിഡ് ലോക്ക്ഡൗണ്‍ കഴിഞ്ഞ്, കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് ബുര്‍ജ് ഖലീഫ വീണ്ടും സഞ്ചാരികളെ സ്വാഗതം ചെയ്തു തുടങ്ങിയത്. 

English Summary: Celebrity Travel Sana Khan Dubai Trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA