ADVERTISEMENT

കൗതുകമുണർത്തുന്ന കാഴ്ചകൾ തേടി യാത്ര ചെയ്യുന്നവരെ കാത്തിരിക്കുകയാണ് ഹാവ്ലോക്ക് ദ്വീപ്. നിരവധി ബീച്ചുകൾ കൊണ്ട് സമ്പന്നമാണ് ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലുൾപ്പെട്ട ഇവിടം. ലോകത്തിലെ ഏറ്റവും മനോഹരവും വൃത്തിയുള്ളതുമായ ബീച്ചായി ടൈം മാഗസിൻ തെരെഞ്ഞെടുത്ത രാധനാഗർ ഉൾപ്പെടെയുള്ള ബീച്ചുകൾ സ്ഥിതി ചെയ്യുന്നത് ഹാവ്ലോക് ദ്വീപിലാണ്. 

ഹാവ്ലോക് ദ്വീപിലെ എലിഫന്റ്‌ ബീച്ച് പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ആനകൾ കൗതുക കാഴ്ചയൊരുക്കുന്ന ഇടങ്ങളിലൊന്നാണ്. നീന്തി തുടിക്കാനും കളിച്ചു രസിക്കാനും ആനകൾ കൂട്ടത്തോടെ എത്തുന്നതു കൊണ്ടാണ് ബീച്ചിനു ആ പേര് നൽകപ്പെട്ടത്. ഏഷ്യയിലെ വളരെ മനോഹരവും വൃത്തിയുള്ളതുമായ ബീച്ചുകളിലൊന്നാണ് എലിഫന്റ് ബീച്ച്. പൗഡറിനു സമാനമായ, അത്രതന്നെ മിനുസമേറിയതാണ് ഇവിടുത്തെ മണൽത്തരികൾ.  ശരീരമൊന്നും കുളിർപ്പിക്കാനും നീന്തി രസിക്കാനുമായി നിരവധി ആനകളാണ് ബീച്ചിലെത്തുന്നത്. ദേഹത്തിന്റെ വലുപ്പമോ ഭാരമോ ഒന്നും ആനകളെ നീന്തലിൽ നിന്നും പിന്തിരിപ്പിക്കാറില്ല. 500 മീറ്ററോളം ദൂരം വരെ  ഇവർ നീന്തിയെത്താറുണ്ട്. 

ഇടതൂർന്നു നിൽക്കുന്ന വനമധ്യത്തിലായാണ് എലിഫന്റ് ബീച്ച്. കടലിന്നടിത്തട്ടിലെ പവിഴപ്പുറ്റുകളാണ് പ്രധാന കാഴ്ച. ഹാവ്ലോക് ദ്വീപിൽ നിന്നും ബോട്ടിൽ യാത്ര ചെയ്തു  ബീച്ചിലെത്തി ചേരാവുന്നതാണ്. ആനകളാണ് ബീച്ചിന്റെ സൗന്ദര്യവും പ്രതീകവും. ഇവിടെയെത്തുന്നവരെ ഏറെ രസിപ്പിക്കുന്ന കാഴ്ചകളിലൊന്നാണ് ആനകളുടെ നീന്തല്‍. 2004 ൽ ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും നല്ല ബീച്ചായി തെരെഞ്ഞെടുത്തതു  ഹാവ്ലോക് ദ്വീപിലെ എലിഫന്റ് ബീച്ചിനെയാണ്. 

Elephant-Beach-2

ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ അധിവസിക്കുന്ന ദ്വീപുകളിലൊന്നാണ് ഹാവ്ലോക്. ബീച്ചിന്റെ സൗന്ദര്യവും സാഹസികവിനോദങ്ങളുമാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ കൂടുതലും രസിപ്പിക്കുന്നത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ഹെൻറി ഹാവ്‌ലോക്കിന്റെ പേരിൽ നിന്നുമാണ് ദ്വീപിനു ഹാവ്ലോക് എന്ന പേര് വന്നത്. റിച്ചീസ് ആര്‍ക്കിപെലാഗോയിലെ ഏറ്റവും വലുപ്പം കൂടിയ ദ്വീപുകളിലൊന്നും ഇതാണ്.

English Summary: Elephant Beach, Havelock Island

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com