ADVERTISEMENT

മാലദ്വീപില്‍ നിന്നും മനോഹരമായ വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് സാനിയ ഇയ്യപ്പന്‍. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെടുന്നത് മുതലുള്ള ചിത്രങ്ങള്‍ സാനിയയുടെ ഇന്‍സ്റ്റഗ്രാമിലുണ്ട്.

താരത്തിന്റെ പത്തൊൻപതാം പിറന്നാള്‍ ആഘോഷമാക്കിയാത് മാലദ്വീപിന്റെ മനോഹാരിതയിലാണ്.'ഹാപ്പി ബര്‍ത്ത് ഡേ ടു മി' എന്ന ക്യാപ്ഷനില്‍ മനോഹരമായ കടലില്‍ നിന്നുള്ള ചിത്രങ്ങളും സാനിയ പങ്കുവച്ചിട്ടുണ്ട്. ദുൽഖര്‍ സല്‍മാന്‍, സണ്ണി വെയ്ന്‍, ശ്രിന്ദ, ഗീതു മോഹന്‍ദാസ്‌ മുതലായ നിരവധി താരങ്ങള്‍ സാനിയക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. കൂടാതെ സാനിയ താമസിക്കുന്ന റിസോര്‍ട്ടിലെ പൂളില്‍ നിന്നുള്ള ചിത്രങ്ങളും ഇക്കൂട്ടത്തില്‍ കാണാം.

മാലദ്വീപിന്റെ സൗന്ദര്യത്തിൽ സാനിയ

മാലദ്വീപിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡബ്ല്യു മാല്‍ദീവ്സ് റിസോര്‍ട്ടിലാണ് സാനിയ വെക്കേഷന്‍ ചിലവഴിക്കുന്നത്. മാല ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് സീപ്ലെയിൻ വഴി 25 മിനിറ്റ് യാത്ര ചെയ്താണ് നോർത്ത് അരി അറ്റോളിൽ സ്ഥിതിചെയ്യുന്ന ഡബ്ല്യു മാല്‍ദീവ്സ് റിസോര്‍ട്ടില്‍ എത്തുന്നത്. വെളുത്ത മണൽ വിതറിയ ബീച്ചുകളും മയില്‍പ്പച്ച നിറമുള്ള വെള്ളം നിറഞ്ഞ ലഗൂണുകളും മനോഹരമായ പവിഴപ്പുറ്റുകളും നിറഞ്ഞ ഇവിടം അതിസുന്ദരമായ ഒരു ലക്ഷ്വറി വെക്കേഷന്‍ സ്പോട്ടാണ്. ബോട്ടുകൾ, കാനോ, വാട്ടർസ്‌പോർട്സ് ഉപകരണങ്ങൾ, വിൻഡ് സർഫിങ്, സ്‌നോർക്കെലിങ് എന്നിവ ഉൾപ്പെടെയുള്ള ധാരാളം വിനോദ സൗകര്യങ്ങള്‍ ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ആരുടേയും മനംകവരുന്ന പ്രകൃതി ഭംഗിയും രാജകീയ സൗകര്യങ്ങള്‍ നിറഞ്ഞ റിസോര്‍ട്ടുകളും ജലത്തിന് മുകളില്‍ പണിതുയര്‍ത്തിയ കൊട്ടാരം പോലത്തെ താമസസ്ഥലങ്ങളും ജലവിനോദങ്ങളുമെല്ലാമായി സഞ്ചാരികളുടെ പറുദീസയാണ്‌ മാലദ്വീപ്. ഈ വര്‍ഷം, ഇതുവരെ നാല് ലക്ഷത്തിനടുത്ത് സഞ്ചാരികളാണ് മാലദ്വീപ് സന്ദര്‍ശിച്ചത്. ഇന്ത്യയില്‍ നിന്നുള്ളവരാണ് ഇതില്‍ ഭൂരിഭാഗവും. ഇപ്പോഴിതാ രാജ്യത്തെത്തുന്ന സഞ്ചാരികള്‍ക്ക്, അവര്‍ വാക്സിന്‍ എടുത്തിട്ടില്ലെങ്കില്‍ അത് നല്‍കുന്ന '3V പ്രോഗ്രാം' നടത്താനുള്ള ഒരുക്കത്തിലാണ് മാലദ്വീപ്. ഇതുവഴി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാവുമെന്നാണ് കരുതുന്നത്.

English Summary: Actress Saniya Iyappan Enjoys in Maldives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com