ADVERTISEMENT

സ്ത്രീകൾക്ക് സമ്പൂർണ ശക്തിയുള്ള ലോകത്തിലെ ഏക ദ്വീപാണ് എസ്റ്റോണിയയിലെ കിഹ്നു. ഭരണവും തീരുമാനങ്ങൾ എടുക്കുന്നതുമെല്ലാം സ്ത്രീകളാണ്. സ്ത്രീകൾ മാത്രല്ല ഇവിടെയുള്ളത് പുരുഷൻമാരുമുണ്ട്. ഭാര്യമാരെയും മക്കളെയും ദ്വീപിൽ സുരക്ഷിതമാക്കിയിട്ട് അതിജീവനത്തിനായി ഇവിടുത്തെ പുരുഷന്മാർ മാസങ്ങളോളം കടലിൽ കഴിയുമ്പോൾ ആ നാടുമുഴുവൻ പരിപാലിച്ചു കൊണ്ടുപോകുന്നത് ഒരുപറ്റം സ്ത്രീകളാണ്. പതിറ്റാണ്ടുകൾ നീണ്ട പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും മറ്റൊരു പേരു കൂടിയാണ് ഈ കൊച്ചു ദ്വീപ്.

എസ്റ്റോണിയയിലെ കിഹ്നു ദ്വീപ്

കിഹ്നു ദ്വീപിന്റെ പേര് യുനെസ്കോയുടെ  സാംസ്കാരിക പൈതൃക പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. ഏഴ് ഗ്രാമങ്ങളും മനോഹരമായ ബീച്ചുകളും ഉൾക്കൊള്ളുന്ന ഈ ദ്വീപിൽ 604 താമസക്കാരുണ്ട്, അവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ആചാരങ്ങളും പാരമ്പര്യങ്ങളും പാലിച്ചാണ് സ്ത്രീകൾ ദ്വീപിനെ സംരക്ഷിക്കുന്നത്.

Kihnu-Island-Estonia1
By F-Focus by Mati Kose/shutterstock

ഗാനം, നൃത്തം, കരകൗശലം എന്നിവയും കിഹ്നു ദ്വീപിൽ, സ്ത്രീകളുടെ കൈകളിൽ ഭദ്രമാണ്. വിവാഹങ്ങൾ, ശവസംസ്കാരങ്ങൾ എന്നിവയുടെ ചുമതലയും ഇവിടുത്തെ സ്ത്രീകള്‍ക്കാണ്. 

പാരമ്പര്യങ്ങളും സംസ്കാരവും തേടി

ലോകത്തിലെ ഏറ്റവും മനോഹരമായ ഗ്രാമപ്രദേശങ്ങളിലൊന്നായ കിഹ്നു സഞ്ചാരികൾ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ടയിടമാണ്. ടൂറിസ്റ്റ് സീസണുകളിൽ ഇവിടെ സന്ദർശിക്കാം, ഇവിടുത്തെ പാരമ്പര്യങ്ങൾ കാണാനും ദ്വീപ് സ്ത്രീകളുടെ കീഴിൽ അതിനെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും അവസരമുണ്ട്.

യുനെസ്കോ പൈതൃകം

കിഹ്നുവിന്റെ വസ്ത്രങ്ങൾ പരമ്പരാഗത രീതിയിലുള്ളതാണ്. പാവാടകൾ, കൈത്തലങ്ങൾ, ട്രോയികൾ എന്നിവ ലോകത്തിലെ മറ്റ് പല രാജ്യങ്ങളിലും പ്രസിദ്ധമാണ്. 2003 നവംബറിൽ യുനെസ്കോ ദ്വീപിനെ ഓറൽ ആന്റ് അദൃശ്യമായ പൈതൃകത്തിന്റെ മാസ്റ്റർപീസായി പ്രഖ്യാപിച്ചു.

Kihnu-Island-Estonia
By Wirestock Creators/shutterstock

പാരമ്പര്യങ്ങൾ, ഗെയിമുകൾ, സംഗീതം, നൃത്തങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവ ദ്വീപിന്റെ സാംസ്കാരിക പൈതൃകത്തിൽ ഉൾപ്പെടുന്നു. ദ്വീപിലെ പാരമ്പര്യത്തിന്റെ പ്രധാന ഭാഗങ്ങളിലൊന്നാണ് സംഗീതം. മതപരമായ ആഘോഷങ്ങളിലും മറ്റ് ആഘോഷങ്ങളിലും ദ്വീപിലെ സ്ത്രീകൾ പാടുകയും നൃത്തം ചെയ്യുകയും ചെയ്യും. ഇവിടുത്തെ സ്കൂളുകളിൽ സംഗീതവും കരകൗശലവും പാഠ്യവിഷയങ്ങളാണിവിടെ.

വർഷങ്ങൾക്കുമുമ്പ് കിഹ്നുവിൽ പ്രധാനമായും കുറ്റവാളികളും പ്രധാന ഭൂപ്രദേശത്തു നിന്നുള്ള പ്രവാസികളുമാണ് അധിവസിച്ചിരുന്നത്. ഈ വിദൂര ദ്വീപ് അതിന്റെ വൈവാഹിക പാരമ്പര്യങ്ങളുടെ സഹായത്തോടെയാണ് ഇന്നു കാണുന്ന രീതിയിൽ പുനർനിർമിക്കപ്പെട്ടത്. പാരമ്പര്യങ്ങൾ തലമുറയായി കൈമാറിയ സ്ത്രീകളുടെ ഉന്മേഷം ഈ ദ്വീപിന് ഒരു സാംസ്കാരിക ചിഹ്നമായി തുടരാൻ അവസരമൊരുക്കി. എസ്റ്റോണിയയിലെ പാർനു രാജ്യത്തിന്റെ ഭാഗമായ ഈ ദ്വീപ് എസ്റ്റോണിയയിലെ ഏറ്റവും ചെറിയ മുനിസിപ്പാലിറ്റികളിൽ ഒന്നാണ്. 

English Summary: Kihnu Island Estonia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com