ADVERTISEMENT

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പിങ്ക് തടാകമെന്ന് ആദ്യ കാഴ്ചയിൽ ആരും പറയും. പ്രകൃതിയൊരുക്കിയ അദ്ഭുത കാഴ്ചയാണ് ഓസ്ട്രേലിയയിലെ മക്ഡൊണെൽ തടാകം. ഒരു വശം നീലനിറത്തിലും മറുവശം പിങ്ക് നിറത്തിലുമാണ്. നടുക്ക് റോഡും. വളരെ മനോഹരമാണ് ഇൗ കാഴ്ച. ഇരുവശങ്ങളിലെയും കാഴ്ച ആസ്വദിച്ചു കൊണ്ടുള്ള യാത്ര ഗംഭീരമാണ്.

അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഓസ്ട്രേലിയ. എന്നാൽ ലോകത്തിലെ ഏറ്റവും മനോഹരവും അതിശയകരവുമായ പിങ്ക് തടാകങ്ങൾ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ആ കൂട്ടത്തിലെ ഏറ്റവും മികച്ചതാണ് മക്ഡൊണെൽ തടാകം.

പിങ്ക്, നീല, പച്ച എന്നീ നിറങ്ങളിൽ തിളക്കമുള്ളതും വ്യത്യസ്തവുമായ തടാകമാണിത്. സൗത്ത് ഓസ്‌ട്രേലിയയിലെ ഐർ പെനിൻസുലയിൽ സ്ഥിതിചെയ്യുന്ന മക്ഡൊണെൽ തടാകം രാജ്യത്തെ ഏറ്റവും തീവ്രമായ പിങ്ക് തടാകങ്ങളിലൊന്നുകൂടിയാണ്.

മുമ്പ് ഉപ്പ് ഖനിയായിരുന്ന മക്ഡൊണെൽ തടാകം ഇപ്പോൾ തെക്കൻ അർദ്ധഗോളത്തിലെ ഏറ്റവും വലിയ ജിപ്സം ഖനിയാണ്. ചുവപ്പ്, പിങ്ക് നിറത്തിലുള്ള ആൽഗകളിൽ നിന്നും അതിൽ വസിക്കുന്ന സൂക്ഷ്മ ജീവികളിൽ നിന്നുമാണ് തടാകത്തിന് ഇന്ന് ഇത്ര മനോഹരമായ നിറങ്ങൾ ലഭിക്കുന്നത്. ഈ പിങ്ക് തടാകം കൂടാതെ കണ്ണഞ്ചിക്കുന്ന വെളുത്ത മണൽ തീരങ്ങളും  ഓസ്‌ട്രേലിയയിലെ മികച്ച സർഫ് സ്പോട്ടുകളുമെല്ലാം ഈ പ്രദേശത്ത് തന്നെയാണ് സ്ഥിതിചെയ്യുന്നത്. സഞ്ചാരികളുടെ പ്രിയയിടം കൂടിയാണ് ഇവിടം.

താടാകത്തിന്റെ  മനോഹര ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലും ഹിറ്റാണ്. ഇൗ കാഴ്ച തേടി നിരവധി സഞ്ചാരികളും എത്തിച്ചേരാറുണ്ട്. തടാകത്തിനോട് അടുത്തായിട്ടുള്ള കാക്ടസ് ബീച്ചും പ്രസിദ്ധമാണ്. പിങ്ക് തടാകത്തിൽ നീന്തൽ സാധ്യമല്ലാത്തതിനാൽ ആ സങ്കടം തീർക്കാൻ സഞ്ചാരികൾ നേരെ പോകുന്നത് കാക്ടസ് ബീച്ചിലേക്കാണ്. 

English Summary: Lake MacDonnell in Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com